മഹിമയ്ക്ക് ഉണ്ണി മുകുന്ദനോട് ക്രഷായിരുന്നു, എനിക്ക് ഞരമ്പ് രോ​ഗമല്ല, സ്ത്രീകളിൽ നിന്ന് മോശം അനുഭവം; ആറാട്ടണ്ണൻ

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കെല്ലാം ഏറെ സുപരിചിതനായ ആളാണ് സന്തോഷ് വര്‍ക്കി അഥവാ ആറാട്ട് അണ്ണന്‍. തിയേറ്റര്‍ റിവ്യൂകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ പല സിനിമ താരങ്ങളേയും ഫോണില്‍ വിളിക്കാറുണ്ട്. ഒരിടയ്ക്ക് സന്തോഷ് വർക്കി നിത്യ മേനോനെ നിരന്തരമായി ഫോണിൽ വിളിച്ച് ശല്യം ചെയ്തതിന് എതിരെ പ്രതികരിച്ച് നടി തന്നെ എത്തിയിരുന്നു. കൂടാതെ പല നടിമാരെ കുറിച്ചും മോശം കമന്റുകൾ പറഞ്ഞതിന്റെ പേരിലും സന്തോഷ് വർക്കിയുടെ പേര് ചർച്ചയായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ആരോപണങ്ങളോടും പ്രതികരിക്കുകയാണ് സന്തോഷ് വർക്കി. വി കവർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു സന്തോഷ്. സ്ത്രീകളിൽ നിന്നും ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടതായും സന്തോഷ് പറയുന്നു. ഞാൻ ഒരു എഞ്ചിനീയറാണ്. അത് കൂടാതെ സ്റ്റാർട്ട് അപ്പ് കമ്പനി നടത്തി. പത്ത് ബുക്കോളം പബ്ലിഷ് ചെയ്തു.

Arattannan Santhosh Varkey

ഫിലോസഫിയിൽ മാസ്റ്റേഴ്സ് ചെയ്തു. അമ്മയെ നോക്കാൻ വേണ്ടിയാണ് എറണാകുളത്ത് നിൽക്കുന്നത്.‍ ഒപ്പം പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. സഹോദരിമാർ എല്ലാം വിവാ​ഹിതരാണ്. അവർ ബാം​ഗ്ലൂരിലും വിദേശത്തുമായാണ് താമസം. അമ്മയെ നോക്കാനുള്ള ചുമതല എനിക്കാണ്. അമ്മയുടെ കാലശേഷം ഞാനും വിദേശത്തേക്ക് പോകും. അമ്മയുടെ കാലം കഴിഞ്ഞാൽ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്നെക്കാൾ അക്കാഡമിക്കലി ഉയർച്ചയിൽ നിൽക്കുന്നവർ എന്റെ കുടുംബാം​ഗങ്ങളാണ് കുടുംബത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് സന്തോഷ് വർക്കി പറഞ്ഞ് തുടങ്ങുന്നു.

സിനിമ എനിക്ക് ഒരു ഹോബിയാണ്. സിനിമ കണ്ട് വിശകലനം ചെയ്തശേഷം മാത്രമാണ് റിവ്യു പറയുന്നത്. അഭിനയിക്കാൻ താൽപര്യമില്ല. സിനിമാ അവസരങ്ങൾ വരാറുണ്ട്. ആക്ടിങ് പ്രോസസ് എനിക്ക് ഇഷ്‍ടമല്ല. ഞാൻ ഒരു ആവറേജ് ആക്ടറാണ്. ഒമർ ലുലുവിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഹാപ്പി വെഡ്ഡിങ് മാത്രമെ എനിക്ക് ഇഷ്പ്പെട്ടിട്ടുള്ളു. ബാക്കി ഒരു സിനിമയും ഇഷ്ടപ്പെട്ടിട്ടില്ല. ഞാൻ അഭിനയിച്ചുവെന്ന് കരുതി ഇഷ്ടപ്പെടാതെ ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. നിങ്ങളുടെ അമ്മയെ ഓർത്ത് വെറുതെ വിടുന്നുവെന്നാണ് പുള്ളി എന്നെ ഭീഷണിപ്പെടുത്തിയത്.

നിഷ്പക്ഷമായി റിവ്യു പറയുന്നയാളാണ് ഞാൻ. അഭിനയിച്ചുവെന്ന് കരുതി പോസിറ്റീവ് റിവ്യു കൊടുത്താൽ ‍ഞാൻ സ്വാർത്ഥനാകില്ലേ എന്നാണ് ബാഡ് ബോയ്സ് സിനിമയെ കുറിച്ച് നെ​ഗറ്റീവ് റിവ്യു പറയാനുള്ള കാരണം വെളിപ്പെടുത്തി സന്തോഷ് വർക്കി പറഞ്ഞത്. എനിക്ക് എതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. മോഹൻലാൽ ഫാൻസാണ് കൂടുതലും. ഞാൻ എന്ത് പോസ്റ്റ് ചെയ്താലും തെറിവിളിയാണ്. മോഹൻലാൽ ഫാൻസാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. മോഹൻലാൽ ഫാൻസിന്റെ അത്ര ടോക്സിക്കല്ല മമ്മൂട്ടി ഫാൻസ്.

Arattannan Santhosh Varkey

നരസിംഹത്തിനുശേഷം മോഹൻലാലിന് ലഭിച്ച ഫാൻസുകാരും ഞാനുമായാണ് പ്രശ്നം. എനിക്ക് ആകെയുള്ള ഹോബി സിനിമ കാണൽ മാത്രമാണ്. എന്റെ എന്റർടെയ്ൻമെന്റ് മ്യൂസിക്കാണ്. സിനിമ ഫീൽഡിൽ ഒരുപാട് പേരുമായി എനിക്ക് കോൺടാക്ടുണ്ട്. പ്രിയദർശൻ, ബാലചന്ദ്ര മേനോൻ എന്നിവരുമായെല്ലാം കോൺടാക്ടുണ്ടെന്നും സന്തോഷ് കൂട്ടിച്ചേർത്തു. സൗഹ‍ൃദം എന്ന രീതിയിലാണ് ഞാൻ ആളുകൾക്ക് ഷേക്ക് ഹാന്റ് കൊടുക്കാറുള്ളത്. അത് നിഷ്കളങ്കമാണ്.

ഐശ്വര്യ ലക്ഷ്മിക്ക് ഷേക്ക് ഹാന്റ് കൊടുക്കാൻ‌ പോയ സംഭവത്തെ കുറിച്ച് മനോരമയിൽ വന്ന ന്യൂസ് എല്ലാ ഷേക്ക് ഹാന്റുകളും നിഷ്കളങ്കമല്ലെന്നാണ്. എന്റേത് നിഷ്കളങ്കമാണ്. നടന്മാർക്കും ഞാൻ ഷേക്ക് ഹാന്റ് കൊടുക്കാറുണ്ട്. പക്ഷെ വൈറലാകുന്നത് നടിമാർക്ക് കൊടുക്കുന്നത് മാത്രം. മഹിമ നമ്പ്യാർക്ക് ഉണ്ണി മുകുന്ദനോട് ക്രഷുണ്ടായിരുന്നു... ഇവർക്കെല്ലാം ക്രഷ് തോന്നാം പക്ഷെ എനിക്ക് ഒരാളോട് ക്രഷ് തോന്നിയാൽ‌ മാത്രം ആളുകൾക്ക് എന്താണ് കുഴപ്പം?.

സെലിബ്രിറ്റിസിനോട് മാത്രമല്ല പലരോടും ഞാൻ പ്രണയം പറഞ്ഞിട്ടുണ്ട്. എനിക്ക് ഞരമ്പ് രോ​ഗമല്ല. ലസ്റ്റല്ല സ്നേഹമാണ്. സ്ത്രീകളെ ഇഷ്ടമാണെന്ന് മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളു. അല്ലാതെ മറ്റൊരു രീതിയിലും അവരെ സമീപിച്ചിട്ടില്ല. സ്ത്രീകളിൽ നിന്ന് ഒരുപാട് ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തിയാണ് താനെന്നും പറഞ്ഞാണ് സന്തോഷ് വർക്കി അവസാനിപ്പിച്ചത്.

More from Filmibeat

Read more about: mahima nambiar malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X