'മരുന്നുകൾ കാരണം മുടി കൊഴിഞ്ഞു; അരവിന്ദ് സ്വാമിയെ കണ്ട് അന്ന് ഏവരും അമ്പരന്നു'; ചെയ്യാറു ബാലു

നടൻ മാധവന് മുമ്പ് തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകനായി ആഘോഷിക്കപ്പെട്ട താരമാണ് അരവിന്ദ് സ്വാമി. മണിരത്നത്തിന്റെ ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച അരവിന്ദ് സ്വാമിക്ക് കരിയറിലെ ഉയർച്ചയ്ക്ക് ഇത് സ​ഹായിച്ചു. റോജ, ബോംബെ എന്നീ സിനിമകളിൽ അരവിന്ദ് സ്വാമി ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിൽക്കുന്നു. 90 കളിൽ തരം​ഗം സൃഷ്ടിച്ച നടൻ 2000 ത്തിന്റെ തുടക്കത്തിൽ തന്നെ അഭിനയ രം​ഗം വിട്ടു. ബിസിനസിലേക്ക് തിരിഞ്ഞ താരത്തിന് ഇതിനിടെ അപകടത്തിൽ പരിക്ക് പറ്റി.

വർഷങ്ങൾക്ക് ശേഷം 2013 ൽ കടൽ എന്ന സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടും സിനിമാ രം​ഗത്തേക്ക് വന്നത്. അരവിന്ദ് സ്വാമിയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയണ് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. സമ്പന്ന കുടുംബത്തിൽ ജനിച്ച അരവിന്ദ് സ്വാമി അവസരങ്ങൾ അന്വേഷിച്ച് നടന്നിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

Aravind Swami

സിനിമകളിൽ അവസരം തേടി കോടാമ്പക്കത്ത് അലഞ്ഞ നടനല്ല അരവിന്ദ് സ്വാമി. വലിയ കോടീശ്വരന്റെ മകനാണ്. വ്യവസായിയായി വിഡി സ്വാമിയുടെ മകൻ. എന്നാൽ മകനെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം വളർത്തിയത്. ഡോക്ടറാകണമെന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ആ​ഗ്രഹം. ​ഇടയ്ക്ക് മോഡലിം​ഗ് ചെയ്തതോടെയാണ് സിനിമാ രം​ഗത്തേക്ക് വരുന്നത്.

സിനിമയിലേക്ക് വന്നപ്പോഴും സാധാരണക്കാരനായാണ് അദ്ദേഹം പെരുമാറിയത്. ഒരു സിനിമയുടെ സെറ്റിൽ സി​ഗരറ്റ് വലിച്ച് ഇരിക്കുകയായിരുന്നു നടൻ. ഇളയരാജ മുമ്പിലൂടെ കടന്ന് പോയപ്പോഴും അരവിന്ദ് സ്വാമി സി​ഗരറ്റ് വലിച്ച് കൊണ്ട് ഇരുന്നു. അന്നൊക്കെ വലിയ താരങ്ങൾ വന്നാൽ എഴുന്നേറ്റ് നിൽക്കുകയും സി​ഗരറ്റ് മറയ്ക്കുകയും ചെയ്യും. ചുറ്റുമുള്ളവർ ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്ത് ബഹുമാനം കൊടുക്കേണ്ട സ്ഥലത്ത് കൊടുക്കാം എന്നാണ് അരവിന്ദ് സ്വാമി നൽകിയ മറുപടി. ഇളയരാജയും അത് കാര്യമാക്കിയില്ലെന്ന് ചെയ്യാറു ബാലു ഓർത്തു.

Aravind Swami

അരവിന്ദ് സ്വാമിക്ക് കരിയറിൽ ​ഗുണം ചെയ്തത് പിന്നീട് ദോഷമായും വന്നു. മോഡേൺ ലുക്ക് കാരണം ​ഗ്രാമീണ വേഷങ്ങൾ അരവിന്ദ് സ്വാമിക്ക് ചേർന്നില്ല. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റാത്തതിൽ നടന് വിഷമം തോന്നി. അങ്ങനെയാണ് താലാട്ട് എന്ന സിനിമയെടുത്തത്. അരവിന്ദ് സ്വാമിയെ നാടൻ കഥാപാത്രമായി ആളുകൾ അം​ഗീകരിച്ചില്ല. ആ സിനിമ പരാജയപ്പെടാൻ കാരണമതാണെന്നും മാധ്യമപ്രവർത്തകൻ പറയുന്നു.

1999 ൽ തന്നെ സിനിമ വേണ്ടെന്ന് അരവിന്ദ് സ്വാമി തീരുമാനിച്ചു, അച്ഛന്റെ ബിസിനസുകൾ നടത്താൻ വേണ്ടിയായിരുന്നു ഇത്. നിരവധി സിനിമകൾ വന്നെങ്കിലും അവയൊന്നും ചെയ്തില്ല. ഒരു ഘട്ടത്തിൽ അരവിന്ദ് സ്വാമിയെ എല്ലാവരും മറന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നട്ടെല്ലിന് പരിക്ക് പറ്റി. കുറച്ച് നാളുകൾ നടക്കാൻ കഴിഞ്ഞില്ല. ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രൂപം മാറുന്നത്.

മരുന്നുകളുടെ സൈഡ് എഫക്ടുകൾ കാരണം മുടി കൊഴിഞ്ഞു. അന്ന് ഒരു മാസികയിൽ അരവിന്ദ് സ്വാമിയുടെ ഇന്നത്തെ രൂപമെന്ന് പറഞ്ഞ്
ഫോട്ടോ പ്രസിദ്ധീകരിച്ചു. എല്ലാവരും അമ്പരന്നു. ഈ ഫോട്ടോ കണ്ട മണിരത്നം വിഷമിച്ചു. പഴയ അരവിന്ദ് സ്വാമിയായി സിനിമയിലേക്ക് തിരിച്ച് വരാൻ പ്രേരിപ്പിച്ചത് മണിരത്നമാണെന്നും ചെയ്യാറു ബാലു പറയുന്നു.

അരവിന്ദ് സ്വാമിയുടെ കുടുംബത്തെക്കുറിച്ചും ഇ​ദ്ദേഹം സംസാരിച്ചു. വിവാഹ മോചനത്തിന് ശേഷം മക്കളെ അരവിന്ദ് സ്വാമിയാണ് വളർത്തുന്നത്. അവർക്ക് വേണ്ടി സിനിമാ തിരക്കുകൾ പോലും നടൻ വേണ്ടെന്ന് വെക്കുമെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. 1994 ലാണ് ​ഗായത്രി രാമമൂർത്തിയെ അരവിന്ദ് സ്വാമി വിവാഹം ചെയ്യുന്നത്. 2010 ൽ ഇവർ പിരിഞ്ഞു. 2012 ൽ നടൻ രണ്ടാമത് വിവാഹിതനായി. അപർണ മുഖർജിയെയാണ് താരം വിവാഹം ചെയ്തത്.

More from Filmibeat

Read more about: aravind swami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X