രണ്ടാം ഭാര്യയെ സ്കൂൾ കാലം മുതൽ അറിയാം, മക്കളെ ഇനി ഞാൻ നോക്കാമെന്ന് അവൾ പറഞ്ഞു; അരവിന്ദ് സ്വാമി

സിനിമാ ലോകത്ത് വിജയ പരാജയങ്ങൾ ഒരു പോലെ കണ്ട നടനാണ് അരവിന്ദ് സ്വാമി. ഒരു കാലത്ത് സെൻസേഷണൽ നടനായിരുന്നു അരവിന്ദ് സ്വാമിക്ക് കരിയറിൽ വലിയ ഇടവേള വന്നിട്ടുണ്ട്. ഇപ്പോൾ നടൻ സിനിമകളിൽ സജീവമാണ്. അരവിന്ദ് സ്വാമിയുടെ വ്യക്തി ജീവിതത്തിലും ചില ഉയർച്ച താഴ്ചകളുണ്ടായി. നടന്റെ വിവാഹ മോചനം വലിയ വാർത്തയായതാണ്. 1994 ൽ ​ഗായത്രി രാമമൂർത്തിയെ വിവാഹം ചെയ്ത നടൻ 2010 ൽ വിവാഹ മോചനം നേടി.

നിയമപരമായി പിരിയുന്നതിന് വർഷങ്ങൾക്ക് മുമ്പേ ഇവർ അകന്ന് കഴിയുകയായിരുന്നു. 2013 ൽ അരവിന്ദ് സ്വാമി രണ്ടാമത് വിവാഹം ചെയ്തു. അപർണ മുഖർജി എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. വിവാഹ മോചനത്തിന് ശേഷം മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിനെക്കുറിച്ച് അരവിന്ദ് സ്വാമി സംസാരിച്ചു.

Aravind Swamy

ഒരു തീരുമാനമെടുത്താൽ അതെങ്ങനെയും ചെയ്യണമെന്നോ കരുതാറുള്ളൂ. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്നാണ് ആലോചിക്കുക. മക്കളെ ഞാൻ വളർത്തണം. അന്ന് മകന് രണ്ടര വയസും മകൾക്ക് ഏഴര വയസും. 2002 മുതൽ 2012 വരെയുള്ള പത്ത് വർഷത്തിൽ കുട്ടികൾക്കൊപ്പം ചെലവഴിക്കാത്ത ഒരു രാത്രി പോലും തനിക്കില്ലെന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി.

രണ്ടാം ഭാര്യ അപർണ മുഖർജിയെക്കുറിച്ചും നടൻ സംസാരിച്ചു. 14 വയസിലാണ് അവളെ കാണുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം. അപ്പോൾ മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾ പരസ്പരം വളരെയധികം സ്നേഹിക്കുന്നു. എപ്പോഴും എന്നെ പിന്തുണയ്ക്കുന്നു. 2012 ലാണ് ഞങ്ങൾ വിവാഹം ചെയ്തത്.

Aravind Swamy

പത്ത് വർ‍ഷമായി നിങ്ങൾ മക്കളില്ലാതെ എവിടെയും പോയിട്ടില്ല, ഇനി ഞാൻ അവരെ നോക്കിക്കോളാം പൊയ്ക്കോ എന്ന് അവളാണ് പറഞ്ഞത്. എന്റെ മക്കൾക്കും അവളെ ഇഷ്ടമാണ്. മക്കളും ഞാനും ഒരുമിച്ച് വളർന്നവരാണ്. അതുകൊണ്ട് ഒരുപാട് വഴക്കുകളുണ്ടാകും. സ്നേഹമുണ്ടെന്ന് കരുതി എപ്പോഴും സെന്റിമെന്റലല്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

മകൾ ഷെഫാണ്. മകൻ എഞ്ചിനീയറിം​ഗ് കഴിഞ്ഞു. ഇപ്പോൾ ഒരു പ്രൊഡക്ട് ക്രിയേഷനായി എനിക്കൊപ്പം വർക്ക് ചെയ്യുന്നു. മക്കൾ സിനിമയിലേക്ക് വന്നാലും പിന്തുണയ്ക്കും. സമയം കളയരുത്, എന്ത് വേണമെങ്കിലും പഠിക്കൂ എന്നാണ് ഞാൻ പറയാറ്. കുക്കിം​ഗോ, ആർ‌ട്ടോ ക്ലീനിം​ഗോ ആയാൽ കുഴപ്പമില്ല. എല്ലാ ജോലിക്കും അതിന്റേതായ ബഹുമാനമുണ്ട്. ചെയ്യുന്ന ജോലിയിൽ മികച്ചതാവാൻ ശ്രമിക്കുക എന്നാണ് മക്കൾക്ക് താൻ നൽകിയ ഉപദേശമെന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി.

വിവാഹ മോചന സമയത്ത് ആദ്യ ഭാര്യക്ക് വലിയ തുക അരവിന്ദ് സ്വാമി ജീവനാംശം നൽകിയിട്ടുണ്ട്. 75 ലക്ഷം രൂപ ഒറ്റത്തവണയും ​ഗായത്രി മറ്റൊരു വിവാഹം ചെയ്യുന്നത് വരെ പ്രതിമാസം ഒരു ലക്ഷം രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. കുട്ടികളുടെ കസ്റ്റഡി അവകാശം അരവിന്ദ് സ്വാമിക്ക് നൽകാനും ധാരണയായി.

എല്ലാ ശനിയാഴ്ചയും മക്കളെ അമ്മയ്ക്കൊപ്പം വിടണം. വെക്കേഷൻ സമ.ത്ത് ഏഴ് ദിവസം മക്കളെ അമ്മയ്ക്കൊപ്പം നിർത്താനും അന്ന് കോടതി ഉത്തരവിട്ടു. മെയ്യഴകൻ ആണ് അരവിന്ദ് സ്വാമിയുടെ പുതിയ ചിത്രം. നടൻ കാർത്തിയും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

More from Filmibeat

Read more about: aravind swamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X