For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലൈക തെറ്റുകൾ അംഗീകരിക്കില്ല, അർബാസിന്റെ സ്വഭാവം തനിക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു, തുറന്നടിച്ച് താരങ്ങൾ

  |

  സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടി മലൈക അറോറയുടേത്. നടിയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വലിയ ചർച്ചയാവാറുണ്ട്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് മലൈക.. വീഡിയോ ജോക്കിയായിട്ടാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഇതിൽ നിന്ന് മോഡലിംഗ് രംഗത്ത് എത്തുകയും അവിടെ നിന്ന് സിനിമയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലൈക ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്.

  Arbaaz Khan- malaika arora

  ബോളിവുഡിനെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു മലൈക അറോറയുടേയും നടൻ അർബാസ് ഖാന്റേയും. 1998 ൽ വിവാഹിതരായ ഇവർ 2017 ൽ ബന്ധം വേർപിരിയുകയായിരുന്നു. എന്നാൽ ഇത്രയും ദീർഘകാലത്തെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. വിവാഹമോചനത്തിന് ശേഷം നടൻ അർജുൻ കപൂറുമായി നടി പ്രണയത്തിലാവുകയായിരുന്നു. തങ്ങളുടെ പ്രണയം ഇരുവരും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അർജുൻ കപൂറുമായുള്ള നടിയുടെ അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്.

  ഇത് പോലൊരു ചിത്രം വേണ്ട, അച്ഛനും എനിക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു, കല്യാണി പറയുന്നു

  താരങ്ങളുടെ ബന്ധത്തിൽ ആരാധകർ അത്രയധികം ഹാപ്പിയല്ല. പ്രായവ്യത്യാസമാണ് ആരാധകരുടെ പ്രശ്നം. അർജുനെക്കാളും 11 വയസിന് മുതിർന്നതാണ് മലൈക. ഇത് വലിയ വിമർശനങ്ങൾ സൃഷ്ടിത്തിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് പറഞ്ഞു കൊണ്ട് ഇരുവരും സന്തേഷത്തോടെ ജീവിക്കുകയാണ്. തുടക്കത്തിൽ വിമർശനങ്ങൾ രൂക്ഷമായിരുന്നെങ്കിലും ഇപ്പോൾ അതിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

  തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽ

  വിമർശകർക്ക് തക്ക മറുപടിയുമായി അർജുൻ കപൂർ രംഗത്ത് എത്താറുണ്ട്. തന്റെ പങ്കാളിയുടെ ഭൂതകാലത്തെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കുട്ടികളെയാണ് ബാധിക്കുന്നത്. താനും സമാനമായ അവസ്ഥയിലൂടെ കടന്ന് വന്നതാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് കൂടുതലായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ പങ്കാളിയെയും അവരുടെ മുന്‍കാലങ്ങളെയും നമ്മള്‍ ബഹുമാനിക്കണം.
  അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാറുണ്ട്. എന്റെ കരിയറിനെ ഈ ബന്ധം ബാധിക്കാന്‍ ഇടയാവരുത് എന്നേയുള്ളു. അതുകൊണ്ട് തന്നെ ചില അതിരുകള്‍ എപ്പോഴും സൃഷ്ടിക്കണം. നമ്മുടെ ബന്ധങ്ങളില്‍ എപ്പോഴും പ്രത്യേകമായൊരു ബഹുമാനവും ആദരവും കൊടുക്കണമെന്ന് അർജുൻ മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു..

  അഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല, സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സര

  അർബാസ് ഖാനുമായി മലൈക വിവാഹ ബന്ധം വേർപിരിഞ്ഞുവെങ്കിലും മകന് വേണ്ടി ഇരുവരും തമ്മിൽ കാണാറുണ്ട്. മാസങ്ങൾക്ക് മുൻപ് മൂന്ന്പേരും മുംബൈയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വേണ്ടി എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകന്റെ ആവശ്യത്തിന് വേണ്ടിയായിരുന്നു മൂവരും അന്ന് ഒന്നിച്ച് കൂടിയത്.

  ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് മലൈക അറോറയുടേയും അർബാസ് ഖാന്റേയും ഒരു പഴയ അഭിമുഖമാണ്. പരസ്പരം ഇഷ്ടമല്ലാത്ത കാര്യങ്ങളെ കുറിച്ചാണ് താരങ്ങൾ പറയുന്നത്. ആദ്യത്തെ ഊഴം മലൈകയ്ക്ക് ആയിരുന്നു. അർബ്ബാസ് ഖാന്റെ ഏറ്റവും ഇഷ്ടമല്ലാത്ത സ്വഭാവം അശ്രദ്ധയാണെന്നാണ് മലൈക പറയന്നത്. എന്തെങ്കിലും കാര്യം എടുത്താൽ അത് അതേ ഇട‍ത്ത് തിരികെ വയ്ക്കില്ലെന്നാണ് നടി പറയുന്നത്. ഇത് തുടക്കത്തിൽ തനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവെന്നും മലൈക പറയുന്നു. ഈ സ്വഭാവം മാറില്ലെന്നും ഇനിയും കൂടി വരുമെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

  Recommended Video

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

  രണ്ടാമത്തെ ചാൻസ് അർബ്ബാസ് ഖാൻ ആയിരുന്നു. മലൈക തെറ്റുകൾ അംഗീകരിക്കില്ലെന്നാണ് നടൻ പറഞ്ഞത്. ഈ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്നും പറയുന്നു. നിലവിൽ മോഡൽ ജോർജിയ ആൻഡ്രിയാനിയുമായി ബന്ധത്തിലാണ് അർബാസ് ഖാൻ,

  Read more about: arbaaz khan malaika arora
  English summary
  Arbaaz Khan Opens Up Malaika Never Accept Mistakes, When Ex-Couple Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X