ആദ്യ വിവാഹബന്ധത്തിലുണ്ടായ പ്രശ്നം, ഇനിയും വഷളാക്കേണ്ടെന്ന് കരുതി; ശ്രദ്ധ നേടി അർച്ചന കവിയുടെ വാക്കുകൾ
ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് നടി അർച്ചന കവി. നടിയുടെ വിവാഹചിത്രങ്ങൾ പുറത്ത് വന്ന് കഴിഞ്ഞു. റിക്ക് വർഗീസ് എന്നാണ് വരന്റെ പേര്. ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇവർ അടുക്കുന്നത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ അബീഷ് മാത്യുവിനെയാണ് അർച്ചന കവി ആദ്യം വിവാഹം ചെയ്തത്. 2016 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളില്ലാതെ രമ്യമായാണ് ഇവർ പിരിഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് ഒരിക്കൽ അർച്ചന കവി തുറന്ന് സംസാരിച്ചിട്ടുണ്ട്.
ധന്യ വർമയുമായുള്ള അഭിമുഖത്തിൽ ഒരിക്കൽ അർച്ചന കവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അബീഷും ഞാനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ചെറുപ്പം മുതൽ അറിയാവുന്ന ഫാമിലി ഫ്രണ്ട്സ്. പക്ഷെ എല്ലാ ദിവസവും ഫോൺ ചെയ്യുന്ന സുഹൃത്തുക്കളായിരുന്നു. വർക്കിലായിരുന്നു ഞങ്ങൾ. പക്ഷെ ഞങ്ങൾ വർക്കും മറ്റും സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ വളരെ കംഫർട്ടബിളായി. ഒരേ ഫീൽഡിലായതിന്റെ കംഫർട്ടുമുണ്ടായിരുന്നു.

പക്ഷെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ വിവാഹത്തെക്കുറിച്ച് ഞങ്ങൾക്കുണ്ടായിരുന്ന ഐഡിയോളജി ഒന്നായിരുന്നില്ല. എന്റെയും അവന്റെയും സങ്കൽപ്പങ്ങൾ രണ്ട് വ്യത്യസ്ത പുസ്തകങ്ങൾ പോലെയായിരുന്നു. അബീഷിന് ഞാൻ കേരളത്തിൽ തന്നെ ജീവിക്കുകയും കരിയർ നോക്കുകയും ഇടയ്ക്ക് തമ്മിൽ കാണുകയും ചെയ്യുകയാണെങ്കിൽ കുഴപ്പമില്ല. എന്നാൽ ഒരുമിച്ച് ജീവിക്കാനും കുടുംബമായിരിക്കാനുമാണ് ഞാൻ ട്രെയിൻ ചെയ്യപ്പെട്ടത്. രണ്ടും ശരിയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ മാച്ച് ചെയ്യുന്നില്ലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം നോക്കാത്ത അത്രയും കാര്യങ്ങൾ വഷളാകരുതെന്നുണ്ടായിരുന്നു.
ആ പാതയിലേക്കാണ് പോകുന്നതെന്ന് ഞങ്ങൾ സെൻസ് ചെയ്തതോടെ പിരിയാൻ തീരുമാനിച്ചെന്നും അന്ന് അർച്ചന കവി പറഞ്ഞു. ഞാൻ വളരെ ഇമോഷണൽ ആണ്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാൽ അങ്ങേയറ്റം സ്നേഹിക്കും. അബിക്ക് അടുത്താലും അവരോട് അകലം പാലിക്കാനറിയാം. എങ്ങനെ ആളുകളെ മാനേജ് ചെയ്യണമെന്നറിയാം. വിവാഹം എന്ന സങ്കൽപ്പത്തിൽ തനിക്ക് വലിയ ഭയമുണ്ടെന്നും അന്ന് അർച്ചന കവി പറഞ്ഞു.

വിവാഹമെന്നത് ഒരു ദെെവ വിളി പോലെയാണ്. എല്ലാവർക്കും പറ്റില്ല. എല്ലാവരും വിവാഹിതരാകുന്നത് കണ്ട് അതിലേക്ക് എടുത്ത് ചാടരുത്. ഡ്രസ് ചെയ്ത് ഒരു പാർട്ടി വേണമെന്നുണ്ടെങ്കിൽ ചെയ്തോളൂ. പക്ഷെ ഒരു പേപ്പറിൽ ഒപ്പ് വെക്കരുത്. വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളുണ്ട്. ശരിയായ കാരണങ്ങൾ ഉള്ളത് കൊണ്ടായിരിക്കണം വിവാഹം ചെയ്യേണ്ടതെന്നും അർച്ചന കവി പറഞ്ഞു. വിവാഹമോചനത്തിന് ശേഷം തന്നെ പൂർണമായും മനസിലാക്കുന്നയാളാണ് രണ്ടാമത് ജീവിതത്തിലേക്ക് കടന്ന് വന്ന റിക്ക് വർഗീസ് എന്നാണ് അർച്ചന കവി പറയുന്നത്.


Click it and Unblock the Notifications











