For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മാനസിക പ്രശ്‌നങ്ങള്‍ ഭര്‍ത്താവിന് മനസിലാകുമായിരുന്നു; അബീഷുമായിട്ടുള്ള ബന്ധം തകര്‍ന്നതിനെ പറ്റി അര്‍ച്ചന

  |

  വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുകയും വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരുന്ന നടിമാര്‍ നിരവധിയാണ്. നടി അര്‍ച്ചന കവിയുടെ കാര്യമെടുത്ത് നോക്കിയാലും അങ്ങനെയാണ്. 2016 ലാണ് അര്‍ച്ചന ബാല്യകാല സുഹൃത്ത് കൂടിയായ അബീഷുമായി വിവാഹിതയാവുന്നത്.

  വിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തു. എന്നാല്‍ ഭര്‍ത്താവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാതെ വന്നതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ ടെലിവിഷന്‍ സീരിയലിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നടി. ഇതിനിടയില്‍ തന്റെയും മുന്‍ ഭര്‍ത്താവ് അബീഷിനുമിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് അര്‍ച്ചന.

  Also Read: വേറെ വിവാഹത്തില്‍ രണ്ടാള്‍ക്കും കുഞ്ഞുങ്ങളുണ്ട്; കല്യാണ ദിവസം ഉണ്ടായ പഴികളെ കുറിച്ച് നടി അപ്‌സര

  വിവാഹമോചനത്തിന്റെ കാരണം വിഷാദം പോലെ വന്ന അവസ്ഥയാണെന്ന് അര്‍ച്ചന പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ഭര്‍ത്താവ് അബീഷ് മാനസിക പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ആള്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. രണ്ട് പേരും ജോലി നന്നായി ആസ്വദിക്കുന്നവരാണ്. ജോലിക്കാര്യം പരസ്പരം ചര്‍ച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

  Also Read: ശരീരത്തില്‍ 18 ടാറ്റൂ, ആദ്യ ടാറ്റു ഇന്‍ഫിനിറ്റിയാണ്! പത്താം ക്ലാസില്‍ തുടങ്ങിയ പ്രണയത്തെ കുറിച്ച് പ്രിയ വാര്യർ

  ഒരുമിച്ചുള്ള ജീവിതത്തിന് സൗഹൃദം മാത്രം പോര. അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി വേണമെന്ന് വിവാഹം കഴിഞ്ഞപ്പോഴാണ് മനസിലായത്. വിവാഹ ജീവിതത്തെ കുറിച്ചുള്ള രണ്ട് പേരുടെയും സങ്കല്‍പ്പങ്ങള്‍ തമ്മില്‍ ചേര്‍ന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ. ഞാന്‍ വൈകാരികയതോടെ കാര്യങ്ങളെ കാണുന്ന ആളാണ്. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളുമാണ്',.

  'ജോലി തിരക്കുകള്‍ക്കിടയില്‍ വലപ്പോഴും പരസ്പരം കണ്ടാല്‍ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അത് പോരെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. രണ്ട് ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണ് പ്രശ്‌നം. ര്‍േപിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായെന്ന് പറയാന്‍ സാധിക്കില്ല. ഒരുപാട് നല്ല അനുഭവങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരി എറിയുകയോ ചെയ്യേണ്ട അവസ്ഥയല്ല.

  അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവാഹം എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ച് തന്നെ ജീവിക്കണമെന്ന് നിര്‍ബന്ധമില്ല. ഭാവിയില്‍ മനസ് പാകപ്പെട്ടാല്‍ ഒരു ബന്ധത്തിലേക്ക് പോകില്ലെന്നും പറയാനാകില്ല. എല്ലാവരും ചെയ്യുന്നു എന്ന് കരുതി നമ്മള്‍ എടുത്ത് ചാടി ഒരു കാര്യവും ചെയ്യേണ്ടതില്ല. സന്തോഷവും സമാധാനവും ലഭിക്കുന്ന നിലയില്‍ ജീവിക്കുകയേ വേണ്ടൂ..', എന്നാണ് അര്‍ച്ചന കവി പറയുന്നത്.

  മാനസികമായ പ്രശ്‌നമുണ്ടെന്നും സഹായം വേണമെന്നും തോന്നിയ നിമിഷത്തെ കുറിച്ച് അര്‍ച്ചന പറഞ്ഞിരുന്നു. 'വിവാഹം കഴിഞ്ഞതിന് ശേഷം മുംബൈയിലായിരുന്നു ഞാന്‍. ഇടയ്ക്ക് മാതാപിതാക്കളെ കാണാന്‍ വേണ്ടിയാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. അവിടുന്ന് ഒരീസം ഞാനും അമ്മയും കൂടെ പള്ളിയില്‍ പോയി. കുര്‍ബാനയ്ക്കിടയില്‍ എനിക്ക് സങ്കടം വരാന്‍ തുടങ്ങി. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ മരിച്ചാല്‍ തോന്നുന്ന അത്രയും സങ്കടം.

  അന്ന് വീട്ടിലെത്തിയതിന് ശേഷവും ഞാന്‍ കരഞ്ഞു. ഒരു ദിവസം മുഴുവന്‍ കരഞ്ഞതോടെയാണ് ഇതവസാനിപ്പിക്കണമെന്ന് തീരുമാനിച്ചത്. ആദ്യം ഗൈനക്കോളോജസ്റ്റിന്റെ അടുത്ത് പോയപ്പോള്‍ കുട്ടികള്‍ ഉണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളുവെന്ന് പറഞ്ഞു. ഭര്‍ത്താവുമായി ഒരുമിച്ച് പോകാന്‍ പറ്റില്ലെന്ന് മനസിലായ സമയമാണത്. ഇതോടെയാണ് സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയതെന്നും', നടി വ്യക്തമാക്കുന്നു.

  Read more about: archana kavi
  English summary
  Archana Kavi Opens Up About Ex-Hubby Abish And Her Personal Problems Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X