എന്റെ പാരന്റ്സിനെ നീ ഡീൽ ചെയ്യേണ്ടെന്ന് പറഞ്ഞു, ടെെം പാസിന് ഡേറ്റിം​ഗ് ആപ്പിൽ, ഒടുവിൽ വിവാഹം: അർച്ചന കവി

നടി അർച്ചന കവി വിവാഹിതയായി. റിക്ക് എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. ആദ്യ വിവാ​ഹ ബന്ധം പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിലാണ് രണ്ടാമത് വിവാഹം. ഇപ്പോഴിതാ തന്റെ പങ്കാളിയെ കണ്ടെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അർച്ചന കവി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് അർച്ചന മനസ് തുറന്നത്.

കണ്ണൂർ എന്റെ വീടിന്റെ പണി നടക്കുകയായിരുന്നു. കണ്ണൂർ ഒന്നും ചെയ്യാനില്ല. ഒരു കാടിന്റെ ഇടയ്ക്കായിരുന്നു. കുടുംബക്കാരെയല്ലാതെ ആരെയും കാണാനില്ല. ഇടയ്ക്ക് ഞാൻ ഡേറ്റിം​ഗ് ആപ്പെടുത്ത് നോക്കും. ഡേറ്റിം​ഗിന് നോക്കുകയല്ലായിരുന്നു ഞാൻ. വെറുതെ ഒരു ടെെം പാസിന് മിണ്ടാം എന്ന രീതിയിലായിരുന്നു. ഞങ്ങൾ കണക്ടായി. എങ്ങനെയായിരിക്കും ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എന്നതിലായിരുന്നു ഞങ്ങൾ മിണ്ടാൻ തുടങ്ങിയത്. തുടക്കത്തിലേ വലിയ കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്.

Archana Kavi

എന്തുകൊണ്ടാണിങ്ങനെ എന്ന് തോന്നി. ഞാനെന്റെ എല്ലാ ട്രോമകളും എല്ലാ കാര്യങ്ങളും അവനോട് പങ്കുവെച്ചു. ഒരാളെ ഡേറ്റ് ചെയ്യുമ്പോൾ ഞാനെന്റെ എല്ലാ മോശം സ്വഭാവങ്ങളും ആദ്യമേ പറയും. എന്നിട്ട് ഞാൻ ഭാവങ്ങൾ നോക്കും. മെന്റൽ ഹെൽത്തിന്റെ കാര്യം പറയുമ്പോൾ അതിനിപ്പോൾ എന്താ, എല്ലാവർക്കും ഉള്ളതല്ലേ എന്ന് പറയും. പക്ഷെ ഒരു പാനിക്ക് അറ്റാക്ക് കാണുമ്പോൾ മൂന്നാമത്തെ സെക്കന്റിൽ ഫോൺ എടുത്ത് അവർ ഓടും. പറയാൻ എളുപ്പമാണ്. റിക്കും തുടക്കത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു.

Archana Kavi  Marriage

‌ഒരു പരിധി വരെ ഞാനും അത് വിശ്വസിച്ചു. എന്നാൽ ഒരു മകളെ രാജകുമാരിയെ പോലെ പരി​ഗണിക്കണമെന്ന് എന്നോട് പറഞ്ഞ ഒരേയൊരു പുരുഷൻ റിക്ക് ആണ്. എന്നെ വളരെ നന്നായി ട്രീറ്റ് ചെയ്തു. മറ്റൊരാളും തന്നെ ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ലെന്ന് അർച്ചന കവി പറയുന്നു. മുമ്പ് ഞാനൊരാളുമായി അടുത്തിരുന്നു. അയാൾ അയാളുടെ പാരന്റിനെ മീറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ മീറ്റ് ചെയ്തു. വളരെ മോശമായാണ് തന്നോട് സംസാരിച്ചത്.

ലുക്കിനപ്പുറം എന്റെ സാരി തരാൻ നിന്നിലൊന്നുമില്ല, കുടുംബങ്ങൾ ചേരില്ലെന്ന് പറഞ്ഞു. എന്നാൽ റിക്ക് എന്നോട് പറഞ്ഞത് എന്റെ മാതാപിതാക്കളെ നീ ഡീൽ ചെയ്യേണ്ട എന്നാണ്. എന്റെ പാരന്റ്സ് എന്റെ ഉത്തരവാദിത്വമാണ് ഞാൻ ഡീൽ ചെയ്യാം എന്ന് അവൻ പറഞ്ഞു.
റിക്ക് മുമ്പ് വിവാഹം ചെയ്തിട്ടില്ല. എന്റേത് രണ്ടാം കെട്ടാണ്. റിക്കിന്റെ മാതാപിതാക്കൾ വളരെ നല്ലവരാണെന്നും അർച്ചന കവി വ്യക്തമാക്കി.

More from Filmibeat

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X