For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തുകൊണ്ടോ ഞാനതിന് കാത്തിരിക്കുകയായിരുന്നു; 35 വയസായതോടെ പലതും ചെയ്യണമെന്ന് തോന്നിയെന്ന് അര്‍ച്ചന കവി

  |

  മിനിസ്‌ക്രീനിലേക്ക് നായികയായി തിരിച്ച് വരവ് നടത്തിയ നടി അര്‍ച്ചന കവി വളരെ പെട്ടെന്ന് ആ സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. മാസങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അത് തനിക്ക് പറ്റിയ പണി അല്ലെന്നാണ് നടി പറയുന്നത്. അതേ സമയം യൂട്യൂബ് ചാനലിലൂടെ പുതിയ ചില പരീക്ഷണങ്ങളുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

  Also Read: ഞാന്‍ പോവുകയാണെന്നാണ് ചേച്ചി പറഞ്ഞത്; എന്നെ കണ്ടിട്ട് മനസിലായി, മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് ബിനീഷ്

  തന്റെ ജന്മദിനത്തിന്റെ അന്ന് നടത്തിയ ആഘോഷത്തെ കുറിച്ചും ആ ദിവസം മുതല്‍ മുന്നോട്ട് നടത്താന്‍ പോകുന്ന ലക്ഷ്യത്തെ കുറിച്ചും അര്‍ച്ചന പുതിയ വീഡിയോയില്‍ പറയുന്നു.

  archanakavi

  എന്റെ ഭ്രാന്തുകളെ ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട്. കാരണം ആതാണ് എന്നെ സത്യസന്ധമായും റിയലയിട്ടും നിര്‍ത്തുന്നത്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ എന്റെ ദിവസങ്ങളെ പറ്റിയാവും ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങളും നല്ല കാര്യങ്ങളും എഴുതി വെക്കണമെന്ന് പറയുന്നത് പോലെ എല്ലാ ദിവസവും ഞാന്‍ എന്റെ ഒരു ദിവസത്തെ കുറിച്ച് സംസാരിക്കും. അന്ന് കേട്ട പാട്ടിനെ കുറിച്ചും കണ്ട കാഴ്ചകളും എന്റെ ചിന്തകളെ പറ്റിയുമൊക്കെ സംസാരിക്കാമെന്നാണ് അര്‍ച്ചന പറയുന്നത്.

  Also Read: ബിഗ് ബോസിലേക്ക് അവള്‍ വന്നാല്‍ ഒളിച്ചിരിക്കും; നടി വനിതയോടുള്ള പേടി പങ്കുവെച്ച് ഫൈനലിലെത്തിയ മത്സരാര്‍ഥികള്‍

  ഇന്‍ പെര്‍സ്യൂട്ട് ഓഫ് മാഡ്നസ്സ് എന്ന പേരിലായിരിക്കും തന്റെ വ്ളോഗുകള്‍ എത്തുക. എല്ലാ ദിവസവും ഒന്നോ രണ്ടോ മിനിട്ട് വന്ന് ആ ദിവസത്തെ കുറിച്ച് സംസാരിക്കുന്നു എന്നേ ഉദ്ദേശിക്കുന്നുള്ളു. ലോങ് വീഡിയോ ആയിരിക്കില്ല. ഇത് പുതുവര്‍ഷത്തില്‍ തന്നെ ചെയ്യേണ്ടതായിരുന്നു. പക്ഷെ എനിക്ക് ആലോചിച്ച് ചെയ്യാന്‍ കുറച്ച് സമയം വേണ്ടി വന്നു. ജനുവരി 4 ന്, എന്റെ പിറന്നാളായിരുന്നു. എനിക്ക് 35 വയസ്സ് ആയി.

  archanakavi

  എനിക്ക് എന്തെങ്കിലും കാര്യമായി ചെയ്യണം എന്ന് തോന്നുന്നു. അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷം ലോക്ഡൗണ്‍ ഒക്കെ ആയത് കൊണ്ടാണോന്ന് അറിയില്ല. ഈ വര്‍ഷം എല്ലാവരെയും വിളിച്ച് ആഘോഷിക്കണമെന്ന് തോന്നി. ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ല. ജന്മദിനത്തിന്റെ അന്നാണ് എല്ലാ സുഹൃത്തുക്കളെയും വിളിച്ച് ഇന്ന് ഡിന്നറുണ്ട് വരണമെന്ന് പറഞ്ഞത്.

  മാത്രമല്ല ഉച്ചയ്ക്ക് സര്‍പ്രൈസായി അഭിനയിച്ച് കൊണ്ടിരുന്ന റാണി രാജയുടെ ക്രൂ എല്ലാവരും എന്റെ വീട്ടില്‍ വന്നതിനെ പറ്റിയും അര്‍ച്ചന പറയുന്നു. ഞാന്‍ ആദ്യമായിട്ടാണ് അവരുമായി ഇങ്ങനെ ചില്‍ ചെയ്യുന്നത്. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ ആഘോഷിച്ചു. വളരെ മനോഹരമായിരുന്നു അത്. വര്‍ഷങ്ങളായിട്ട് അറിയാവുന്നവരുമായി വൈകിട്ട് പാര്‍ട്ടി നടത്തി.

  archanakavi

  പണ്ടത്തെ പിറന്നാളും ഇന്നും തമ്മില്‍ വ്യത്യാസം വന്നിട്ടുണ്ട്. പണ്ട് എല്ലാവരും ഒരു ബോട്ടില്‍ സാധനമൊക്കെ ഒറ്റയ്ക്ക് തീര്‍ക്കുമായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാവരും ഓറഞ്ച് ജ്യൂസ് കുടിച്ച് ലളിതമായിട്ടാണ് പോയത്. മദ്യപിച്ച് ആഘോഷിക്കുക എന്നതിന് പകരം ഞങ്ങള്‍ ഒരുപാട് സംസാരിച്ച് കൊണ്ടാണ് ഇത്തവണ ആഘോഷം നടത്തിയത്. മാത്രമല്ല ഇത്തവണ ജന്മദിനത്തിന് കാലിന് പരിക്ക് പറ്റിയെന്നും അതായിരുന്നു ബെര്‍ത്ത് ഡേ സര്‍പ്രൈസ് എന്നും അര്‍ച്ചന പറയുന്നു.

  ചെറിയപ്രായം മുതല്‍ സുഹൃത്തായിരുന്ന അബീഷിനെയാണ് അര്‍ച്ചന കവി വിവാഹം കഴിക്കുന്നത്. 2016 ല്‍ വിവാഹിതരായ താരങ്ങള്‍ വൈകാതെ വേര്‍പിരിയുകയായിരുന്നു. ചില പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ മുന്നോട്ട് പോകാന്‍ പറ്റാതെ വന്നു. അങ്ങനെ ഭര്‍ത്താവുമായി സംസാരിച്ചാണ് പിരിഞ്ഞതെന്ന് അര്‍ച്ചന പറഞ്ഞു.

  ഇടയ്ക്ക് ചില മാനസിക വിഷമങ്ങളും വേദനകളും തനിക്കുണ്ടായതിനെ പറ്റിയും പല അഭിമുഖങ്ങളിലൂടെയുമായി നടി തുറന്ന് പറഞ്ഞു. വിവാഹമോചനത്തിന് ശേഷമാണ് അഭിനയത്തിലേക്ക് തന്നെ അര്‍ച്ചന കവി തിരികെ എത്തുന്നത്. മിനിസ്‌ക്രീനിലൂടെയാണ് തിരിച്ച് വരവെങ്കിലും അതും മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ലെന്നാണ് നടി പറഞ്ഞത്.

  Read more about: archana kavi
  English summary
  Archana Kavi Opens Up About Her New Happiness And Project Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X