എവിടെ വരെ പോകാമെന്ന് നോക്കാമെന്ന് ഞാൻ, സീരിയസാണെന്ന് റിക്ക്; ഡേറ്റിം​ഗ് ആപ്പിലെ പ്രണയം: അർച്ചന കവി

കഴിഞ്ഞ ദിവസമാണ് നടി അർച്ചന കവി വിവാഹിതയായത്. റിക്ക് വർ​ഗീസ് എന്നാണ് വരന്റെ പേര്. ഡേറ്റിം​ഗ് ആപ്പിലൂടെയാണ് അർച്ചനയും റിക്കും അടുക്കുന്നത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. തന്നെ പൂർണമായും മനസിലാക്കുന്നു, സ്നേഹം പ്രകടിപ്പിക്കുന്ന ആളാണ് റിക്ക് എന്നാണ് അർച്ചന പറയുന്നത്. റിക്ക് വർ​ഗീസിനെ ഡേറ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് അർച്ചന കവിയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി മനസ് തുറന്നത്.

ഞങ്ങൾ രണ്ട് പേരും മുപ്പതുകളിലാണ്. ഡേറ്റിം​ഗ് ആപ്പിൽ സിറ്റുവേഷൻഷിപ്പും മറ്റുമായി ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. റിക്കിനെ പരിചയപ്പെട്ടപ്പോൾ എവിടെ വരെ പോകുമെന്ന് നോക്കാമെന്നാണ് ഞാൻ പറഞ്ഞത്. അത് നോക്കാം, പക്ഷെ ഞാൻ ഇവിടെ വളരെ സീരിയസായ ഒരു കാര്യത്തിനാണ്. നിനക്കും അങ്ങനെയാണെങ്കിൽ നമുക്ക് എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് പറഞ്ഞു. എന്താണ് വേണ്ടതെന്ന് റിക്കിന് ഉറപ്പുണ്ടായിരുന്നു.

Archana Kavi

എനിക്കറിയില്ല, നമുക്ക് നോക്കാം, എന്തിന് ലേബൽ ചെയ്യുന്നു എന്ന് പറയുന്ന ഒരുപാട് പുരുഷൻമാരുണ്ട്. പക്ഷെ റിക്ക് കമ്മിറ്റ് ചെയ്യാനും സെക്യൂർ ആക്കാനും തയ്യാറായിരുന്നു. ഒരിഞ്ച് ഇൻസെക്യൂരിറ്റി പോലും റിക്ക് എനിക്ക് തന്നിട്ടില്ല. ചിലപ്പോൾ ഞാൻ അങ്ങോ‌ട്ട് കൊടുത്തിട്ടുണ്ടാകും എന്നും അർച്ചന കവി പറഞ്ഞു. ഇരുപതുകളിൽ ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു തനിക്ക്. തന്റെ മുപ്പതുകളിലാണ് ഇരുപതുകളിലെ ജീവിതം നയിച്ചതെന്നും അർച്ചന കവി പറഞ്ഞു.

ഡേറ്റിം​ഗ് ആപ്പിൽ റിക്കിനെ പരിചയപ്പെടാനിടയായ സാഹചര്യവും അർച്ചന കവി പങ്കുവെക്കുന്നുണ്ട്. കണ്ണൂർ എന്റെ വീടിന്റെ പണി നടക്കുകയായിരുന്നു. അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരു കാടിന്റെ ഇടയ്ക്കായിരുന്നു. കുടുംബക്കാരെയല്ലാതെ ആരെയും കാണാനില്ല. ഇടയ്ക്ക് ഞാൻ ഡേറ്റിം​ഗ് ആപ്പെടുത്ത് നോക്കും. ഡേറ്റിം​ഗിന് നോക്കുകയല്ലായിരുന്നു ഞാൻ. വെറുതെ ഒരു ടെെം പാസിന് മിണ്ടാം എന്ന രീതിയിലായിരുന്നു. ഞങ്ങൾ കണക്ടായി. എങ്ങനെയായിരിക്കും ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എന്നതിലായിരുന്നു ഞങ്ങൾ മിണ്ടാൻ തുടങ്ങിയത്.

Archana Kavi

തുടക്കത്തിലേ വലിയ കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചതെന്ന് അർച്ചന കവി പറയുന്നു. ഞാനെന്റെ എല്ലാ ട്രോമകളും എല്ലാ കാര്യങ്ങളും റിക്കിനോട് പങ്കുവെച്ചു. ഒരാളെ ഡേറ്റ് ചെയ്യുമ്പോൾ ഞാനെന്റെ എല്ലാ മോശം സ്വഭാവങ്ങളും ആദ്യമേ പറയും. പക്ഷെ അത് നല്ല ശീലമല്ല. മെന്റൽ ഹെൽത്തിന്റെ കാര്യം പറയുമ്പോൾ അതിനിപ്പോൾ എന്താ, എല്ലാവർക്കും ഉള്ളതല്ലേ എന്നാണ് കേൾക്കുന്നവർ പറയുക. പക്ഷെ ഒരു പാനിക്ക് അറ്റാക്ക് കാണുമ്പോൾ മൂന്നാമത്തെ സെക്കന്റിൽ ഫോൺ എടുത്ത് അവർ ഓടുന്നത് കാണാം.

പറയാൻ എളുപ്പമാണ്. പക്ഷെ റിക്ക് പറയുന്നതും പ്രവൃത്തികളും തമ്മിൽ ഒത്ത് ചേർന്നെന്ന് അർച്ചന കവി പറയുന്നു. അച്ഛൻ എന്നെ ലാളിച്ച് വഷളാക്കി എന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ ഒരു മകളെ രാജകുമാരിയെ പോലെ പരി​ഗണിക്കണമെന്ന് എന്നോട് പറഞ്ഞ ഒരേയൊരു പുരുഷൻ റിക്ക് ആണെന്നും അർച്ചന കവി പറഞ്ഞു. ഐഡന്റിറ്റി എന്ന സിനിമയിലാണ് അർച്ചന കവിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ചിത്രത്തിൽ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നീലത്താമര എന്ന സിനിമയിലൂടെയാണ് അർച്ചന കവി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മമ്മി ആന്റ് മി ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചു.

More from Filmibeat

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X