തമാശയായിരുന്നു അത്! പക്ഷേ കൈവിട്ടുപോയി! വിവാദ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അര്‍ച്ചന കവി! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അര്‍ച്ചന കവി. വെബ് സീരീസുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം ഇപ്പോള്‍. ബ്ലോഗുമായെത്തിയും താരം ഞെട്ടിച്ചിരുന്നു. അടുത്തിടെ തോപ്പുംപടി പാലത്തില്‍ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ട്രാഫിക് നിശ്ചലമാക്കി നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ട് വിവാദമായി മാറിയതിന് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അര്‍ച്ചന കാര്യങ്ങള്‍ വിശദീകരിച്ചത്. അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്‍ക്ക്, ഞാന്‍ ഇനിയും ചിരിക്കണോ, ഓക്കെ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറപ്പ്. ഇതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്.

നിരനിരയായി പോകുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു അര്‍ച്ചന ഫോട്ടോ ഷൂട്ട് നടത്തിയത്. നടുറോഡില്‍ നല്ല സ്‌റ്റൈലിഷായാണ് താരം ഫോട്ടോയ്ക്കായി പോസ് ചെയ്തത്. റോഡില്‍ നല്ല ട്രാഫിക്കുണ്ടായിരുന്നുവെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല. പിന്നെ ട്രാഫിക് തടസ്സപ്പെടുത്തരുത് എന്ന കാര്യത്തെക്കുറിച്ചൊക്കെ തനിക്കും അറിയാം, അത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതിലൂടെ തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് തോന്നിയപ്പോഴാണ് താന്‍ ആ പോസ്റ്റ് ഡീലീറ്റ് ചെയ്തതെന്നും അര്‍ച്ചന പറയുന്നു.

Archana Kavi

രാവിലെ 6 മണിക്കായിരുന്നു ചിത്രീകരണം നടത്തിയത്. കുറച്ച് സെക്കന്റുകള്‍ മാത്രമാണ് തങ്ങള്‍ അവിടെ ചെലവഴിച്ചത്. ആ പാലവുമായി ബന്ധപ്പെട്ട് കുറച്ചധികം ഓര്‍മ്മകളുണ്ടായിരുന്നു. അവിടെ അടുത്ത് തന്റെ ഒരു കസിന്‍ താമസിക്കുന്നുണ്ട്. കപ്പലുകള്‍ പോകുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലം തുറന്നുകൊടുത്തതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ പാലമൊക്കെ ഇനി കാണാനാവുമോ എന്നൊക്കെ ചിന്തിച്ചപ്പോഴാണ് ഫോട്ടോ എടുത്തതെന്നും അര്‍ച്ചന കവി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X