നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചവരാണ് രസകരമായ മറുപടി പറഞ്ഞ് അർച്ചന കവി

നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ സുന്ദരിയാണ് അര്‍ച്ചന കവി. കുറച്ച് കാലങ്ങളായി അഭിനയ മേഖലയില്‍ നിന്നും മാറി നിന്ന അര്‍ച്ചന തിരിച്ച് വരവിന്റെ പാതയിലാണ്. അടുത്തിടെ താന്‍ വിവാഹമോചിതയായെന്നും ആ കാലം വിഷാദത്തിലൂടെ കടന്നാണ് പോയതെന്നുമൊക്കെ നടി വെളിപ്പെടുത്തി. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമായി അര്‍ച്ചന ചിത്രങ്ങളും വീഡിയോസുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. നടിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. പല അഭിമുഖങ്ങളിലൂടെയും അതിനുള്ള വിശദീകരണം നടി നൽകി കഴിഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ അര്‍ച്ചനയ്ക്ക് ഒരു വിവാഹാഭ്യര്‍ഥന വന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയതായിരുന്നു നടി. ഇതിനിടയിലെ ഒരു ചോദ്യം അര്‍ച്ചനയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നതാണ്. അയാള്‍ക്കുള്ള മറുപടി നല്‍കി കൊണ്ട് നടി എത്തിയതോടെ ഇത് വൈറലാവുകയും ചെയ്തു. നടിയുടെ വാക്കുകൾ കേൾക്കാം.

വിവാഹം കഴിക്കണമെന്ന് ആരാധകൻ

പലപ്പോഴായി പ്രമുഖരടക്കം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. അങ്ങനെയാണ് അര്‍ച്ചന കവിയും ഇന്ന് തന്റെ വിശേഷങ്ങള്‍ ചോദിക്കാനുള്ള അവസരം നല്‍കി എത്തിയത്. എനിക്ക് നിന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നനു ഒരാള്‍ അര്‍ച്ചനയോട് പറഞ്ഞത്. 'എനിക്ക് എന്നെ തന്നെ വിവാഹം കഴിക്കാന്‍ ആണ് ആഗ്രഹം' എന്നായിരുന്നു അര്‍ച്ചന നല്‍കിയ മറുപടി. ഇനിയൊരു വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായിരുന്നു നടി ഇതിലൂടെ നല്‍കിയത്. വിവാഹമോചിതയായി എന്നറിഞ്ഞത് മുതല്‍ അര്‍ച്ചന കവിയുടെ രണ്ടാം വിവാഹമുണ്ടാവുമോ എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

സിനിമയിൽ നിന്നും ഇടവേള എടുത്തത് മനഃപൂർവ്വമല്ല

അടുത്ത ചോദ്യം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത് മനഃപൂര്‍വ്വം ആയിരുന്നോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. 'അങ്ങനെയല്ല. സിനിമ എന്നില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് സിനിമയില്‍ കാണാത്തത് എന്നാണ് അര്‍ച്ചനയുടെ മറുപടി. ഇനി സിനിമയിലേക്ക് സജീവമായി നില്‍ക്കുന്ന അര്‍ച്ചനയെ കാണാനാണ് ഞങ്ങള്‍ക്കും ഇഷ്ടമെന്നാണ് ആരാധകര്‍ പറയുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ദൂരം എന്ന സിനിമയിലാണ് അര്‍ച്ചന അവസാനമായി അഭിനയിച്ചത്. 2015 ല്‍ വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവിനെ ആയിരുന്നു അര്‍ച്ചന വിവാഹം കഴിച്ചത്. 2016 ല്‍ വിവാഹിതരായ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.

Recommended Video

Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor
ഭർത്താവുമായി പിരിഞ്ഞതിനെ കുറിച്ച് അർച്ചന കവി പറഞ്ഞത്

പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അര്‍ച്ചന പിന്നീട് അഭിമുഖങ്ങളിലൂടെയായി പറഞ്ഞത്. ഇതിനിടയില്‍ വിഷാദത്തിലേക്ക് കൂടി താന്‍ പോയതിനെ കുറിച്ചും നടി മനസ് തുറന്നു. ഭര്‍ത്താവുമായി പിരിഞ്ഞതൊന്നുമല്ല അതിന് കാരണമെന്നും നടി വ്യക്തമാക്കി. ഇപ്പോഴും അബീഷിന്റെ കുടുംബവുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ടെന്നാണ് അര്‍ച്ചന പറഞ്ഞത്.

More from Filmibeat

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X