ഏത്തപ്പഴത്തിന്റെ തൊലി കൊണ്ട് സിമ്പിളായി ഫേഷ്യൽ ചെയ്യാം, ബ്യൂട്ടി ടിപ്സുമായി അർച്ചന കവിയുടെ അമ്മ

നീലതാമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അർച്ചന കവി. ചുരുക്കം ചില ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അർച്ച പ്രേക്ഷകരുടെ മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്നും നീലതാമരയിലെ കുഞ്ഞിമാളു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ജോസ് കവി റോസമ്മയുടെ മകളായ താരം ദില്ലിയിലാണ് ജനിച്ചു വളർന്നത്. വിവഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് അർച്ചന.

സിനിമയിൽ നിന്ന് ബ്രേക്കെടുത്തെങ്കിലും സോഷ്യൽ മീഡിയയിലും മറ്റ് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമികളിലും താരം സജീവമാണ്. വ്ലോഗും വെബ് സീരിസുമായി താരം തന്റെ പ്രവർത്തന മേഖലയിൽ സജീവമാണ് . മീൻ അവിയൽ വെബ് സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ലോക്ക് ഡൗൺ കാലം അമ്മയ്ക്കും അച്ഛനും ഒപ്പം ദില്ലിയിലെ വീട്ടിലാണ് അർച്ചന ഇപ്പോഴുള്ളത്. ക്വാറന്റൈൻകാല വിശേഷങ്ങളും വീട്ടിനുള്ളിലെ രസകരമായ കാഴ്ചയും പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെയ്ക്കാലാണ് താരത്തിന്റെ ഇപ്പോഴത്തെ വിനോദം. ഇതിന് കൂട്ടായി അച്ഛൻ ജോസ് കവിയും അമ്മ റോസമ്മയുമുണ്ട്. ഇപ്പോഴിത സൗന്ദര്യ സംരക്ഷണത്തിനായുള്ള ടിപ്സുമായി എത്തുകയാണ് ഇവർ.

   അച്ഛനും  അമ്മയും

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അർച്ചന വീഡിയോയിൽ‌ പ്രത്യക്ഷപ്പെടുന്നത്. മൂവർക്ക് ഇടയിൽ വീട്ടിൽ നടക്കുന്ന രസകരമായ പല സംഭവങ്ങളാണ് വീഡിയോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അച്ഛൻ ജോസ് കവിയ്ക്ക് മുടി മുറിച്ചു കൊടുക്കുന്നതിന്റെ വീഡിയോ അർച്ചനസോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. ഇതു കൂടാതെ അർച്ചനയ്ക്ക് ഒപ്പം നിരവധി വീഡിയോകളിൽ അച്ഛൻ ജോസ് പ്രത്യക്ഷപ്പെടാറുണ്ട്.

 അമ്മയുടെ ബ്യൂട്ടി ടിപ്സ്

അച്ഛന് പിന്നാലെ അമ്മ റോസമ്മ കവിയും അർച്ചനയുടെ ലോക്ക് ഡൗൺ വീഡിയോയുടെ ഭാഗമായിരിക്കുകയാണ്. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ബ്യൂട്ടി ടിപ്സുമായിട്ടാണ് അർച്ചനയും അമ്മയും എത്തിരിക്കുന്നത്. എല്ലാവർക്കും പരീക്ഷിക്കാൻ കഴിയുന്ന ഒരു സിമ്പിൾ ഫേഷ്യൽ ഐഡിയയാണ് അർച്ചനയുടെ അമ്മ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. അർച്ചനയുടെ മുഖത്ത് തന്നെയാണ് റോസമ്മ ഇത് പ്രയോഗിക്കുന്നത്.

  ഏത്തപ്പഴത്തിന്റെ തൊലി


ഏത്തപ്പഴത്തിന്റെ തൊലി ഉപയോഗിച്ചു കൊണ്ടുള്ള ഫേഷ്യൽ രീതിയാണ് അർച്ചനയുടെ അമ്മ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഏത്തപ്പഴത്തിന്റെ തൊലിയുടെ ഉപയോഗത്തിനെ കുറിച്ചും അർച്ചനയുടെ അമ്മ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. പഴത്തിന്റെ തൊലി കൊണ്ട് നന്നായി സ്ക്രബ് ചെയ്യാനാണ് താരമാതാവിന്റെ ടിപ്സ്. താൻ ഇത് ആഴ്ചയിൽ ചെയ്യാറുണ്ടെന്നും റോസമ്മ കവി വീഡിയോയിൽ പറയുന്നുണ്ട്.

മറ്റ്  ഉപയോഗം

മുഖത്തിന് നല്ലത് വരാൻ ഇത് അങ്ങ കഴിച്ചാൽ പോരേ ഇങ്ങനെ തേയ്ക്കണോ എന്ന് അർച്ചന ചോദിക്കുന്നുണ്ട്. എന്നാൽ അതിന്റ ഗുണം പറഞ്ഞ് മനസ്സിലാക്കുകയാണ് റോസമ്മ. തങ്ങളുടെ കുട്ടിക്കാലത്ത് ഏത്തക്കയുടെ തൊലി ഉപയോഗിച്ച് കറി വയ്ക്കുന്നതിനെ കുറിച്ചും മറ്റ് ബാലകാല ഓർമകളും അർച്ചനയുടെ അമ്മ വീഡിയോയിൽ പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനോടൊപ്പം ഏത്തപ്പഴത്തിന്റെ തൊലി കൊണ്ട് പുതിയ വിഭവം ഉണ്ടാക്കുന്നതിന്റെ റെസ്പി കൂടി പങ്കുവെയ്ക്കുകയാണ്. അമ്മയുടെ ബ്യൂട്ടി ടിപ്പ്സ് എന്ന് അടി കുറിപ്പോടെയാണ് താരം വീഡയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X