ആ ചോദ്യം കേട്ടപ്പോൾ കരഞ്ഞ് പോയി, എല്ലാ പൊലീസുകാരും മോശമല്ല; നല്ല അനുഭവം പങ്കുവെച്ച് അർച്ചന കവി

നീലത്താമര എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിൽ കുഞ്ഞിമാളു എന്ന് കഥാപാത്രത്തെയാണ് അർച്ചന അവതരിപ്പിച്ചത്. സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം അർച്ചന കവിയും മലയാളത്തിലെ നായിക നിരയിൽ പ്രശസ്തയായി. മമ്മി ആന്റ് മീ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം പിന്നീട് അർച്ചന കവി ചെയ്തു.

എന്നാൽ പിന്നീട് കുറേക്കാലം സിനിമയിൽ അർച്ചനയെ കണ്ടില്ല. യൂട്യൂബ് വെബ് സീരീസുകൾ ചെയ്ത നടി ഇപ്പോൾ സീരിയൽ രം​ഗത്തേക്ക് കടന്നിരിക്കുകയാണ്. റാണി രാജ എന്ന സീരിയലിൽ ആണ് അർ‌ച്ചന കവി അഭിനയിക്കുന്നത്. സിനിമയിൽ നിന്നും സീരിയിലിലേക്ക് വന്നതിൽ തനിക്ക് ഒരു മടിയുമില്ലെന്നും എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും വിനോദിപ്പിക്കാനാണ് ആ​ഗ്രഹമെന്നുമാണ് അർച്ചന കവി പറയുന്നത്.

എല്ലാ പൊലീസുകാരും മോശമല്ലെന്ന് അർച്ചന കവി

അടുത്തിടെ പൊലീസുകാരിൽ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അർച്ചന കവി പരാതിപ്പെട്ടത് വലിയ വാർത്തയായിരുന്നു. രാത്രി ഓട്ടോയിൽ പോകവെ മോശമായി സംസാരിച്ചു എന്നായിരുന്നു അർച്ചന കവി പറഞ്ഞത്. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് അർച്ചന. എല്ലാ പൊലീസുകാരും മോശമല്ലെന്ന് അർച്ചന കവി പറയുന്നു. കൊവി‍ഡ് ബാധിച്ച സമയത്ത് പൊലീസുകാരൻ കാണിച്ച നല്ല മനസ്സിനെക്കുറിച്ചും അർച്ചന കവി സംസാരിച്ചു.

ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്ക് തെറ്റായി തോന്നിയിട്ടില്ല

'ഞാനാണെന്ന് പൊലീസുകാർക്ക് അറിയില്ലായിരുന്നു. ഞാൻ മാസ്ക് വെച്ചിരുന്നു. മാസ്കെടുത്ത് ഞാൻ അർച്ചന കവിയാണെന്ന് പറയാനും പോയില്ല. ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്ക് തെറ്റായി തോന്നിയിട്ടില്ല. അത് അവരുടെ ജോലിയാണ്. പക്ഷെ പൊലീസിലാണ് നമ്മൾക്ക് സുരക്ഷിതത്വം തോന്നേണ്ടതുണ്ട്. ചോദിച്ച രീതി ആണ് എനിക്ക് ഇഷ്ടപെടാതിരുന്നത്. കൊവിഡ് വന്ന സമയത്ത് ഒറ്റയ്ക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന ആളാണ്'

 എന്റെ അമ്മ ചോദിച്ച് കഴിഞ്ഞിട്ട് ചോദിച്ച ആളാണ്

'ആ സമയത്ത് എന്നെ ദിവസേന വിളിച്ച് ചെക്ക് ചെയ്യുമായിരുന്നു. മാം ഒറ്റയ്ക്കാണോ. ഭക്ഷണം എങ്ങനെയാണ്, കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്കാ സമയത്ത് കരച്ചിൽ വന്നു. എന്റെ അമ്മ ചോദിച്ച് കഴിഞ്ഞിട്ട് ചോദിച്ച ആളാണ്. എല്ലാ പൊലീസുകാരും മോശമല്ല. ഒരു സംഭവം നടന്നു. അത് അവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു,' അർച്ചന കവി പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

സീരിയലിൽ കഥാപാത്രത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം

സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും അർച്ചന നേരത്തെ സംസാരിച്ചിരുന്നു. സിനിമയിൽ ഒരു കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ അറിയാം. പക്ഷെ സീരിയലിൽ കഥാപാത്രത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം. ടിആർ‌പി റേറ്റിം​ഗ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഇതിന് കാരണമാവുമെന്നും അർച്ചന കവി പറഞ്ഞു.

സിനിമയിലേക്ക് ആരോടും അവസരം ചോദിച്ചിട്ടില്ല. സീരിയൽ വന്നപ്പോൾ ചെയ്തു. സീരിയലിന്റെ പ്രേക്ഷകർ വേറെയാണ്. സിനിമ കാണുന്ന പ്രായക്കാരല്ല സീരിയൽ കാണുന്നതെന്നും അർച്ചന കവി പറഞ്ഞു.

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X