എനിക്ക് വാരിത്തരേണ്ടി വരുമെന്ന് റിക്കിന്റെ മാതാപിതാക്കളോട് പറഞ്ഞു; ഭർത്താവിന്റെ കുടുംബത്തെക്കുറിച്ച് അർച്ചന

വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി അർച്ചന കവി. റിക്ക് വർ​ഗീസ് എന്നാണ് ഭർത്താവിന്റെ പേര്. അർച്ചന കവിയുടെ രണ്ടാം വിവാഹമാണിത്. ഡേറ്റിം​ഗ് ആപ്പിലൂടെയാണ് അർച്ചന തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. റിക്കിനെ പോലെ റിക്കിന്റെ മാതാപിതാക്കളും തന്നെ മനസിലാക്കുന്നവരാണെന്ന് അർച്ചന പറയുന്നുണ്ട്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് അർച്ചന മനസ് തുറന്നത്.

ക്രിസിനെ വളർത്തിയത് നല്ല ആളുകളാണ്. എന്തുകൊണ്ടാണ് റിക്ക് ഇങ്ങനെ എന്ന് ചോദിക്കുമ്പോൾ അത് വേറെ ഒന്നും കൊണ്ടല്ല. വളരെ നല്ല മാതാപിതാക്കളാണ് അവനെ വളർത്തിയത്. റിക്കിന്റെ അമ്മയുമായി എനിക്ക് മദർ ഫീൽ വരില്ല. ഒരു സുഹൃത്തിനെ പോലെയാണ്. അമ്മയ്ക്കും അങ്ങനെയാണ് ഇഷ്ടം. രണ്ട് ആൺമക്കളാണ് അവർക്ക്. നിങ്ങൾക്ക് ആൺകു‌ട്ടികളെ വളർത്തിയേ പരിചയമുള്ളൂ. പെൺ‌കുട്ടിയാണ് വീട്ടിൽ വരുന്നത്, അപ്പോൾ നിങ്ങൾ വാരിത്തരേണ്ടി വരും. വഷളാക്കിയാണ് എന്നെ വളർത്തിയിരിക്കുന്നതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ റിക്കിന്റെ അച്ഛൻ പറഞ്ഞത് എന്നാൽ ഞങ്ങൾ ചൂരൽ വടിയും റെ‍ഡിയാക്കി വെക്കാം എന്നാണ്.

Archana Kavi
Photo Credit: Instagram / Archana Kavi

വിവാഹത്തിന് ഞാനിടുന്ന ഉടുപ്പിലെല്ലാം അദ്ദേഹത്തിന് സെൻസുണ്ട്. അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്. ഞാൻ വളരെ സിംപിൾ ആയ ആളാണ്. എന്നാൽ അദ്ദേഹം നീ കുറേക്കൂടി ഡ്രസ് ചെയ്യൂ എന്നെല്ലാം അദ്ദേഹം പറയും. എന്റെ സഹോ​​ദരന്റെ കുട്ടിയുടെ മാമോദീസ ച‌ടങ്ങിന് കഴുത്ത് മുഴുവൻ മറയ്ക്കുന്ന ഡ‍്രസ് ആയിരുന്നു ഇട്ടത്. കഴുത്തിലേക്ക് ഇത്ര കയറ്റാതെ കുറച്ച് വെട്ടിയൊക്കെ ഡ്രസ് ഇട് എന്ന് റിക്കിന്റെ അമ്മ പറഞ്ഞു. നേരെ തിരിച്ച് പറയുമെന്നാണ് ഞാൻ കരുതിയത്.

തന്നെ നന്നായി മനസിലാക്കുകയും നന്നായി തന്നെ ഇതിന് മുമ്പ് മറ്റൊരാളും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ലെന്നും അർച്ചന കവി പറയുന്നുണ്ട്. എൻ​ഗേജ്മെന്റിന് മുമ്പ് ഡേറ്റ് ചെയ്യുന്ന കാലത്ത് പ്രോമിസ് റിം​ഗ് അണിയിച്ചു. പ്രോമിംസ് റിം​ഗ് അണിയിച്ച ശേഷം എന്നെ ഭാര്യയെന്നാണ് വിളിച്ചത്. തന്റെ വാക്കിന് വില നൽകുന്ന ആളാണ് റിക്ക് എന്നും അർച്ചന കവി പറഞ്ഞു.

Archana Kavi

ഒരു പ്രണയ ബന്ധം അവസാനിച്ച ശേഷമാണ് റിക്കിനെ താൻ പരിചയപ്പെടുന്നതെന്നും അർച്ചന കവി പറയുന്നുണ്ട്. ഡേറ്റിം​ഗ് ആപ്പിൽ റിക്കിനെ പരിചയപ്പെടാനുണ്ടായ സാഹചര്യവും അർച്ചന പങ്കുവെച്ചു. കണ്ണൂർ എന്റെ വീടിന്റെ പണി നടക്കുകയായിരുന്നു. കണ്ണൂർ ഒന്നും ചെയ്യാനില്ല. ഒരു കാടിന്റെ ഇടയ്ക്കായിരുന്നു. കുടുംബക്കാരെയല്ലാതെ ആരെയും കാണാനില്ല. ഇടയ്ക്ക് ഞാൻ ഡേറ്റിം​ഗ് ആപ്പെടുത്ത് നോക്കും.

ഡേറ്റിം​ഗിന് നോക്കുകയല്ലായിരുന്നു ഞാൻ. വെറുതെ ഒരു ടെെം പാസിന് മിണ്ടാം എന്ന രീതിയിലായിരുന്നു. ഞങ്ങൾ കണക്ടായി. എങ്ങനെയായിരിക്കും ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എന്നതിലായിരുന്നു ഞങ്ങൾ മിണ്ടാൻ തുടങ്ങിയത്. തുടക്കത്തിലേ വലിയ കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്. അത് കൗതുകമായെന്നും അർച്ചന കവി പറഞ്ഞു. ഒരാളെ ഡേറ്റ് ചെയ്യുമ്പോൾ ഞാനെന്റെ എല്ലാ മോശം സ്വഭാവങ്ങളും ആദ്യമേ പറയും. മെന്റൽ ഹെൽത്ത് പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ അത് കുഴപ്പമില്ലെന്ന് പറയാൻ എളുപ്പമാണ്. റിക്കും തുടക്കത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു.
‌പക്ഷെ റിക്കിന്റെ വാക്കും പ്രവൃത്തിയും മാച്ച് ചെയ്തു. അതാണ് റിക്കിനെ വ്യത്യസ്തനാക്കിയതെന്നും അർച്ചന കവി വ്യക്തമാക്കി. റിക്ക് മുമ്പ് വിവാഹം ചെയ്തിട്ടില്ല. തന്റേത് രണ്ടാം വിവാഹമാണെന്നും അർച്ചന കവി പറയുന്നുണ്ട്. നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ന‌ടിയാണ് അർച്ചന കവി.

More from Filmibeat

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X