നിങ്ങൾ അമ്മയായി കാണണമെന്ന് ആഗ്രഹം, ദത്തെടുക്കാമല്ലോയെന്ന് അർച്ചന; രഞ്ജിനിയുടെ മറുപടി
ജീവിതത്തിൽ എന്നും തന്റേതായ തീരുമാനങ്ങളുള്ളയാളാണ് ആങ്കർ രഞ്ജിനി ഹരിദാസ്. 44 കാരിയായ രഞ്ജിനി അവിവാഹിതയാണ്. വിവാഹത്തിനല്ല ജീവിതത്തിൽ താൻ പ്രധാന്യം നൽകുന്നതെന്നാണ് രഞ്ജിനി ഹരിദാസ് നേരത്തെ വ്യക്തമാക്കിയതാണ്. ഭർത്താവിനും കുഞ്ഞിനുമായി മാത്രം ജീവിക്കാൻ തനിക്ക് പറ്റില്ലെന്നും രഞ്ജിനി പറഞ്ഞിട്ടുണ്ട്. അടുത്ത സുഹൃത്തായ നടി അർച്ചന സുശീലനുമായി രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയായ അർച്ചന മാതൃത്വ കാലഘട്ടം വളരെ മനോഹരമാണെന്ന് പറഞ്ഞു. രഞ്ജിനി അമ്മയായി കാണണമെന്നും അർച്ചന പറഞ്ഞു.
ജൂനിയർ രഞ്ജിനിയെ കാണണമെന്ന് തന്റെ വലിയ ആഗ്രഹമാണെന്ന് അർച്ചന പറഞ്ഞു. എന്നാൽ ഈ പ്രായത്തിൽ അമ്മയാകാൻ താനില്ലെന്ന് രഞ്ജിനി പറഞ്ഞു. ദത്തെടുക്കാമല്ലോയെന്ന് അർച്ചന പറഞ്ഞപ്പോൾ താൻ അരുമ മൃഗങ്ങളെ ദത്തെടുത്തിട്ടുണ്ടെന്ന് രഞ്ജിനി മറുപടി നൽകി. തനിക്ക് പ്രിയപ്പെട്ട രണ്ട് പേരെ ദത്തെടുത്തിട്ടുണ്ടെന്നും അതിലൊരാൾ ജാന്മണി ദാസാണെന്നും രഞ്ജിനി തമാശയോടെ പറഞ്ഞു.

അമ്മയാകേണ്ടെന്ന തീരുമാനത്തെക്കുറിച്ച് നേരത്തെയും രഞ്ജിനി സംസാരിച്ചിരുന്നു. ഹോർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും പേടിച്ച് മാറി നിന്ന ആളാണ് ഞാൻ. കുട്ടികളില്ല. കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. ബയോളജിക്കലി വെറുതെ സ്ട്രസ് വരുന്ന പെരിമെനോപോസ് ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെ ദേഷ്യവും വിഷമവും ഉണ്ട്. ഈ പെയിൻ എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയുമെന്നറിയാം. എനിക്ക് മരുന്ന് കഴിക്കേണ്ട. ഇപ്പോൾ ഷോകൾക്ക് പോകുന്നതിന് മുമ്പ് എനിക്ക് പെയിൻ കില്ലറുകൾ കഴിക്കണം. കാരണം മെെക്ക് പിടിച്ച് കുറേ നേരം നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ കാല് വേദന കാരണം നടക്കാൻ പറ്റില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്. അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. ഞാനെന്റെ അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. അത്രയും ബുദ്ധിമുട്ടുകൾ താനിന്ന് നേരിടുന്നെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications