ആര്യയുടെ മകള്‍ക്ക് സമ്മാനങ്ങളുമായി അവരെത്തി! ബിഗ് ബോസിനുള്ളില്‍ സങ്കടക്കടലായി ആര്യയും
ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആര്യയെ പോലെ തന്നെ മകള്‍ റോയയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്്. ബിഗ് ബോസില്‍ എത്തിയതോടെ മകളെയാണ് ആര്യയ്ക്ക് ഏറ്റവുമധികം മിസ് ചെയ്യുന്നത്. ഇന്ന് ആര്യയുടെ മകളുടെ പിറന്നാള്‍ ആണെന്നുള്ളതാണ് പ്രധാന വിശേഷം. ഫെബ്രുവരി പതിനെട്ടിനായിരുന്നു റോയയുടെ പിറന്നാള്‍.

അമ്മ ബിഗ് ബോസ് വീട്ടിലായതിനാല്‍ റോയയ്ക്ക് പിറന്നാള്‍ സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും നടിയുമായ അര്‍ച്ചന സുശീലന്‍. കുടുംബസമേതമാണ് റോയയെ കാണാന്‍ അര്‍ച്ചന എത്തിയിരുന്നത്. കേക്ക് മുറിയ്ക്കുകയും സമ്മാനങ്ങള്‍ കൊടുക്കുകയുമൊക്ക ചെയ്തിരുന്നു. പിറന്നാള്‍ ആശംസസകള്‍ ഖുഷി എന്നാണ് അര്‍ച്ചന പറഞ്ഞിരിക്കുന്നത്.
മുന്‍ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഖുഷിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. മകളുടെ പിറന്നാളിന് ഒപ്പം ഉണ്ടാവാത്തതിന്റെ സങ്കടത്തിലാണ് ആര്യ. ബിഗ് ബോസില്‍ രജിത്തിന് വേണ്ടി ത്യാഗം ചെയ്തതിനാല്‍ ആര്യ ജയിലില്‍ പോയിരുന്നു. ഈ സമയത്ത് റോയയുടെ പിറന്നളിനെ പറ്റിയും ആര്യ പറഞ്ഞിരുന്നു. എന്തായാലും മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ആര്യ.


Click it and Unblock the Notifications