ആര്യയുടെ മുന്‍ഭര്‍ത്താവ്, അര്‍ച്ചനയുടെ സഹോദരന്‍! രോഹിത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അര്‍ച്ചന

സീരിയല്‍ നടി അര്‍ച്ചന സുശീലനെ പോലെ തന്നെ നടിയുടെ കുടുംബത്തെ കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതും സഹോദരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതുമായ അര്‍ച്ചനയുടെ വീഡിയോ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രസകരമായ കമന്റുകളായിരുന്നു ഇതിന് ലഭിച്ചതാണ്. അതുകൊണ്ടാണ് ഇതൊക്കെ വാര്‍ത്തയായതും.

ഇപ്പോഴിതാ തന്റെ സഹോദരന് ജന്മദിനാശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അര്‍ച്ചന. ഇന്‍സ്റ്റാഗ്രാമിലൂടെ സഹോദരനായ രോഹിതിനൊപ്പമുള്ള പഴയൊരു ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട സഹോദരന് ജന്മദിനത്തിന്റെ ഒത്തിരിയധികം ആശംസകള്‍ നേരുകയാണ്' എന്നുമായിരുന്നു ചിത്രത്തിന് അര്‍ച്ചന ക്യാപ്ഷന്‍ കൊടുത്തിരുന്നു. ഒപ്പം രോഹിത് സുശീലനെ ടാഗ് ചെയ്തിട്ടുമുണ്ട്.

archana-rohit-

മാത്രമല്ല വിക്കി ഭയ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഒരു വീഡിയോയും ആര്യ പങ്കുവെച്ചിരുന്നു. സഹോദരനൊപ്പമുള്ള ഫോട്ടോസെല്ലാം കൂട്ടി ചേര്‍ത്തൊരു വീഡിയോ ആയിരുന്നിത്.

മാസങ്ങള്‍ക്ക് മുന്‍പ് അര്‍ച്ചനയും രോഹിതും സഹോദരി കല്‍പ്പനയും ചേര്‍ന്നുള്ളൊരു വീഡിയോ വലിയ തരംഗമായിരുന്നു. നടന്‍ ദീപന്‍ മുരളിയുടെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ റിസ്പഷനിലാണ് ഈ സഹോദരങ്ങള്‍ ചേര്‍ന്ന് ഡാന്‍സ് കളിച്ചത്. അതിഗംഭീരമായ ഡാന്‍സ് പെര്‍ഫോമന്‍സില്‍ എല്ലാവരും കൂടുതല്‍ പ്രതികരണം ലഭിച്ചത് രോഹിതിനായിരുന്നു.

 archana-susheelan

അര്‍ച്ചനയുടെ സഹോദരന്‍ എന്നതിലുപരി ബിഗ് ബോസ് താരം ആര്യയുടെ ഭര്‍ത്താവ് കൂടിയായിരുന്നു രോഹിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ആര്യയും രോഹിതും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇരുവര്‍ക്കും റോയ എന്ന പേരില്‍ ഒരു മകള്‍ കൂടിയുണ്ട്. നേരത്തെ അര്‍ച്ചന സുശീലന്റെ വിവാഹത്തില്‍ ആര്യയും രോഹിതും ഒന്നിച്ച് വന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ജനപ്രീതി നേടിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് കുടുംബത്ത കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തന്റെ ഭാഗത്ത് നിന്നും വന്ന തെറ്റുകള്‍ കൊണ്ടായിരുന്നു ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. അതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X