ആര്യയുടെ ഭര്‍ത്താവ് അല്ലേ ഇത്! നടി അര്‍ച്ചന പങ്കുവെച്ച വീഡിയോയില്‍ അതിഗംഭീര പ്രകടനവുമായി രോഹിത്

ടെലിവിഷനില്‍ എത്ര പരമ്പരകള്‍ ചെയ്താലും ലഭിക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസിലെത്തുമ്പോള്‍ കിട്ടാറുള്ളത്. ആദ്യത്തെ സീസണിലും രണ്ടാമത്തെ സീസണിലും അങ്ങനെ തന്നെയായിരുന്നു. വില്ലത്തി റോളിലൂടെ ശ്രദ്ധേയായ അര്‍ച്ചന സുശീലനും സീരിയല്‍ നടനായ ദീപന്‍ മുരളിയുമെല്ലാം ആദ്യ സീസണിലായിരുന്നു മത്സരാര്‍ഥികളായിട്ടെത്തിയത്.

ദീപന്റെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ബിഗ് ബോസിലേക്ക് വന്നത്. നേരത്തെ അടുത്ത സൗഹൃദം ഉള്ളതിനാല്‍ അര്‍ച്ചനയും ദീപനും വീടിനുള്ളിലും നല്ല കൂട്ടായിരുന്നു. ഇപ്പോഴിതാ ദീപന്റെ വിവാഹത്തിനിടെ എടുത്തൊരു ഡാന്‍സ് വീഡിയോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അര്‍ച്ചന. രസകരമായ കാഴ്ചകള്‍ വേറെയുമുണ്ട്.

അര്‍ച്ചനയുടെ വീഡിയോ

ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് രസകരമായൊരു വീഡിയോ അര്‍ച്ചന പങ്കുവെച്ചത്. ലേശം പഴയത് ആണെങ്കിലും കിടിലനൊരു ഡാന്‍സ് വീഡിയോ ആയതിനാല്‍ ആരും നോക്കി പോവും. 2018 ലായിരുന്നു നടന്‍ ദീപന്‍ മുരളിയുടെ വിവാഹം. വിവാഹത്തോട് അനുബന്ധിച്ച് റിസ്പഷനും നടത്തിയിരുന്നു. വിവാഹത്തില്‍ കുടുംബസമേതമായിരുന്നു അര്‍ച്ചന എത്തിയിരുന്നത്. അര്‍ച്ചനയും ചേച്ചി കല്‍പ്പനയും സഹോരന്‍ രോഹിത് സുശീലനും ചേര്‍ന്നായിരുന്നു ഡാന്‍സ് കളിച്ചത്.

അര്‍ച്ചനയുടെ വീഡിയോ

ഒറ്റ വാക്കില്‍ അതിഗംഭീരമെന്ന് പറയാവുന്ന പെര്‍ഫോമന്‍സില്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിച്ചത് രോഹിതിനെ ആയിരിക്കും. സഹോദരിമാരെ കടത്തിവെട്ടുന്ന പ്രകാരമുള്ള ഡാന്‍സ് ആയിരുന്നു രോഹിത്തിന്റേത്. അദ്ദേഹം ഇത്ര നന്നായി ഡാന്‍സ് കളിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ആരാധകര്‍ കമന്റിടുന്നത്. മറ്റൊരു കാര്യം ഈ രോഹിത് ആണ് ആര്യയുടെ മുന്‍ഭര്‍ത്താവ് എന്നുള്ളതാണ്.

 അര്‍ച്ചനയുടെ വീഡിയോ

നേരത്തെ അര്‍ച്ചന സുശീലന്റെ വിവാഹത്തില്‍ ആര്യയും രോഹിതും ചേര്‍ന്ന് അതിഗംഭീരമായി ഡാന്‍സ് കളിച്ചിരുന്നു. ആ വീഡിയോയും ഇതിനിടെയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയ ആര്യ ഇക്കഴിഞ്ഞ ബിഗ് ബോസിലും മത്സരാര്‍ഥിയായി വന്നിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെ കുറിച്ചുള്ള കാര്യങ്ങളും വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചൊക്കെ പുറംലോകം അറിയുന്നത്.

അര്‍ച്ചനയുടെ വീഡിയോ

തന്റെ ഭാഗത്ത് നിന്നും വന്ന തെറ്റുകള്‍ കൊണ്ടായിരുന്നു ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നതെന്നായിരുന്നു ആര്യ വെളിപ്പെടുത്തിയത്. അതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. പിന്നാലെ തനിക്ക് മറ്റൊരു പ്രണയമുള്ളതിനെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താന്‍ പറ്റാത്തത് കൊണ്ട് ജാന്‍ എന്ന ചെല്ല പേരാണ് അദ്ദേഹത്തിന് കൊടുത്തത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് അത് ആരാണെന്ന് വെളിപ്പെടുത്താമെന്നായിരുന്നു അന്ന് നടി പറഞ്ഞത്. പുറത്ത് വന്നിട്ട് ഒരു മാസത്തോളം ആയിട്ടും ഇതുവരെയും ജാനിനെ കുറിച്ച് ആര്യ പറഞ്ഞിട്ടില്ല.

അര്‍ച്ചനയുടെ വീഡിയോ

ആര്യ ബിഗ് ബോസില്‍ പോയ സമയത്തായിരുന്നു മകള്‍ റോയയുടെ പിറന്നാള്‍. അന്ന് ഏറെ സങ്കടത്തിലായിരുന്നു നടി. എന്നാല്‍ മകളുടെ പിറന്നാളിന് അച്ഛന്‍ രോഹിതും അപ്പച്ചി അര്‍ച്ചനയും കുടുംബവും ഒന്നാകെ എത്തിയിരുന്നു. ചെറിയ രീതിയില്‍ കേക്ക് ഒക്കെ മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും അര്‍ച്ചന പുറത്ത് വിട്ട ഉടനെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇ.തോടെയാണ് രോഹിതിനെ കുറിച്ച് വീണ്ടും സംസാരിച്ച് തുടങ്ങിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X