രാത്രി ഉറങ്ങാന്‍ മരുന്ന് കഴിക്കണം, ബിഗ് ബോസിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി അര്‍ച്ചന സുശീലന്‍!!

ടെലിവിഷന്‍ സീരിയലുകളില്‍ വില്ലത്തി വേഷത്തിലെത്തി ഞെട്ടിച്ച സുന്ദരിയായിരുന്നു അര്‍ച്ചന സുശീലന്‍. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു അര്‍ച്ചനയെ ശ്രദ്ധേയാക്കിയത്. പിന്നീട് വേറെയും സീരിയലുകളില്‍ അഭിനയിച്ചതോടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി അര്‍ച്ചന മാറി.

അടുത്തിടെ മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് മലയാളമായിരുന്നു അര്‍ച്ചനയെ പ്രശസ്തിയാക്കിയത്. ഷോ അവസാനത്തിലെത്തുമ്പോള്‍ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായി അര്‍ച്ചന മാറിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ താന്‍ അനുഭവിക്കേണ്ടി വന്ന അസ്വസ്ഥകളെ പറ്റി അര്‍ച്ചന ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 അര്‍ച്ചന സുശീലന്‍

അര്‍ച്ചന സുശീലന്‍

കേരളത്തില്‍ അത്ര സുപരിചിതമല്ലെങ്കിലും ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെ തരംഗമായിരുന്നു. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് അവസാനിച്ചത്. ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികളില്‍ ഒരാള്‍ സീരിയല്‍ നടി അര്‍ച്ചന സുശീലനായിരുന്നു. ഒപ്പമുണ്ടായിരുന്ന ഓരോ സുഹൃത്തുക്കള്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയപ്പോള്‍ അര്‍ച്ചന ക്യാമറയോട് ആയിരുന്നു സംസാരിച്ചിരുന്നത്. രമേശ് എന്ന വിളിപ്പേരും അര്‍ച്ചന ക്യാമറയ്ക്ക് നല്‍കിയിരുന്നു.

 അര്‍ച്ചനയുടെ ബിഗ് ബോസ് ജീവിതം

അര്‍ച്ചനയുടെ ബിഗ് ബോസ് ജീവിതം

വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ മെബൈലോ മറ്റ് സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയുമടക്കം സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്ക് സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയെ രമേശ് എന്ന് വിളിച്ച് സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് എന്നോട് പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ല.

 ഡിപ്രഷന്‍ ഉണ്ടായി

ഡിപ്രഷന്‍ ഉണ്ടായി

എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു എന്ന് തോന്നി. ഡിപ്രഷന്‍, സൈക്കോളജിസ്റ്റിന്റെ സഹായം വരെ തേടേണ്ടി വന്നു. ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്ന് കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ്. എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു.

 സദാചാര ഗുണ്ടായിസം

സദാചാര ഗുണ്ടായിസം

ബിഗ് ബോസിന് ശേഷം ക്ഷമ കുറച്ച് കൂടിയെന്നും അര്‍ച്ചന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നേരിട്ട സദാചാര ഗുണ്ടായിസത്തിന് ആ സമയങ്ങളില്‍ നല്ല വിഷമം ഉണ്ടായിരുന്നു. നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. എന്നാല്‍ ഫലമുണ്ടായില്ല. പക്ഷെ തനിക്ക് പേടി ഒന്നുമില്ലെന്നാണ് അര്‍ച്ചന പറയുന്നത്. കാരണം ഇതൊന്നും എന്നെയോ എന്റെ കുടുംബ ജീവിതത്തെയോ ബാധിച്ചിട്ടില്ല. പിന്നെ അത്യാവശ്യം കരാട്ടെയും അറിയാമെന്ന് അര്‍ച്ചന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X