പ്രണയദിനത്തില്‍ അര്‍ച്ചന സുശീലനും ഭര്‍ത്താവും പ്ലാന്‍ ചെയ്തിരിക്കുന്ന കാര്യമിതാണ്! ആഘോഷം കിടുക്കും!!
മലയാളം ടെലിവിഷനില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അര്‍ച്ചന സുശീലന്‍. ഒരുപാട് വേഷങ്ങളിലൂടെ ശ്രദ്ധേയമായ നടി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന. അവസാനഘട്ടം വരെ എത്തിയിരുന്നെങ്കിലും വിജയിക്കാനാവാതെ പുറത്ത് പോവുകയായിരുന്നു.
ബിഗ് ബോസിലെത്തിയതോടെ അര്‍ച്ചനയ്ക്ക് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. നടിയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം വാലന്റ്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അര്‍ച്ചന. പ്രണയദിനത്തില്‍ തായ്‌ലാന്‍ഡിലേക്ക് ട്രിപ്പ് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് നടി പറയുന്നത്.

ഈ വര്‍ഷം ഭര്‍ത്താവ് മനോജ് യാദവിനൊപ്പം മനോഹരമായ ഒരുപാട് സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ വര്‍ഷത്തെ വാലന്റ്റൈന്‍സ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തായ്‌ലാന്‍ഡിലേക്ക് പ്ലാന്‍ ചെയ്തിരിക്കുകയാണ്. തിരക്കുള്ള ജീവിതത്തിനും മറ്റ് ഉത്തരവാദിത്വങ്ങളുമെല്ലാം മാറ്റി വെച്ചിട്ടാണ് യാത്ര.
മറ്റൊരു പ്രധാനപ്പെട്ട കാര്യം വരുന്ന ഫെബ്രുവരി 22 ന് അര്‍ച്ചനയുടെയും മനോജ് യാദവിന്റെയും വിവാഹ വാര്‍ഷികമാണെന്നുള്ളതാണ്. ഈ രണ്ട് ദിവസങ്ങളും എത്രത്തോളം മനോഹരമാക്കി ആഘോഷിക്കാന്‍ പറ്റുമോ അങ്ങനെ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികള്‍.


Click it and Unblock the Notifications