'ഇത് അത് തന്നെ'; ഹാപ്പി ന്യൂസുണ്ടെന്ന് പേളി, സുരേഷ് പറഞ്ഞതുപോലെ പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോകുന്നു?

പോസിറ്റിവിറ്റിയാണ് പേളിയുടെയും ഫാമിലിയുടേയും സക്സസ് മന്ത്ര. നടി മെറീന കുരിശിങ്കലിന്റെ വെളിപ്പെടുത്തലിനുശേഷം അടുത്തിടെയായി നിരന്തരം പേളിയേയും ശ്രീനിഷിനേയും കുറിച്ച് വിവാദപരമായ കുറിപ്പുകളും വീഡിയോകളും വാർത്തകളുമെല്ലാം പ്രചരിക്കുന്നുണ്ട്. പ്രണയത്തിലാകും മുമ്പുള്ള ഇരുവരുടെയും ജീവിതം അടക്കം സോഷ്യൽമീഡിയയിൽ പോസ്റ്റുമാർട്ടം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ പ്രതിഫലനം ഇരുവരുടെയും കമന്റ് ബോക്സുകളിലും കാണാം.

പക്ഷെ രണ്ട് മക്കൾക്കൊപ്പം സന്തുഷ്ടകരമായ ദാമ്പത്യത്തിന്റെ അ‍ഞ്ചാം വർഷത്തിൽ എത്തി നിൽക്കുന്ന ഇരുവരും അത്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്നില്ല. ഇത്രയേറെ നെ​ഗറ്റിവിറ്റി താരദമ്പതികളെ കുറിച്ച് പ്രചരിച്ചിട്ടും വിട്ടുപോകാതെ അതേ സ്നേഹം കാണിച്ച് നിൽക്കുന്ന നിരവധി പ്രേക്ഷകർ തങ്ങളുടെ കുടുംബത്തിനുണ്ട് എന്നത് തന്നെയാണ് കാരണം.

Pearle Maaney Srinish Aravind

പേളിയുടെ ഫാമിലി വ്ലോ​ഗുകൾക്കാണ് എന്നും ആരാധകർ. അത്തരത്തിൽ കഴിഞ്ഞ ദിവസം പേളി പങ്കുവെച്ച പന്ത്രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വ്ലോ​ഗാണ് ട്രെന്റിങിൽ ഇടംപിടിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവരും കൊച്ചിയുടെ ഹൃദയഭാ​ഗത്ത് കായലിനോട് ചേർന്ന് ഒരു ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്. ശ്രീനിഷിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം അതിന്റെ പാലുകാച്ചൽ ചടങ്ങ് പേളിയും ശ്രീനിഷും നടത്തി.

പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ മാതാപിതാക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു പാലുകാച്ചൽ. അടുത്തിടെ വീടിന്റെ ഇന്റീരിയർ പൂർത്തിയായശേഷം പേളി ഹോം ടൂർ വീഡിയോ പങ്കിട്ടിരുന്നു. അന്ന് വീഡിയോ കണ്ട് പ്രേക്ഷകരിൽ പലർക്കുമുണ്ടായിരുന്ന പരാതി വീടിന് സ്പേസ് കുറവാണ് എന്നതായിരുന്നു.

കിഡ്സ് റൂമിന് പോലും ആവശ്യമായ വീതിയും നീളവുമില്ലെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു. എന്നാൽ ഈ ഫ്ലാറ്റ് സ്ഥിര താമസത്തിനായി പേളി വാങ്ങിയതല്ലത്രെ. വീക്കെന്റ് ഹൗസ് എന്ന രീതിക്കാണ് പുതിയ ഫ്ലാറ്റ് ഉപയോ​ഗിക്കാൻ പോകുന്നതെന്നും വ്ലോ​ഗിൽ പേളി പറഞ്ഞു. ഇത് ഞങ്ങളുടെ ഫസ്റ്റ് വീടാണ്. ഫസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റായി ഞങ്ങളെടുത്താെരു വീടാണ്. ഇത് ഞങ്ങളുടെ വീക്കെന്റ് ഹൗസായിരിക്കും.

അതായത് ലീവുള്ള സമയത്ത് ഞങ്ങള്‍ വന്ന് താമസിക്കാനൊരു വീട്. പിന്നെ ഞാനൊരു എഴുത്തുകാരിയും കൂടിയാണ്. നിങ്ങള്‍ എത്രപേര്‍ക്ക് അതറിയും എന്നറിയില്ല. ഞാനൊരു പുസ്തകം എഴുതുന്നുണ്ട്. എനിക്ക് എഴുതണമെന്ന് തോന്നുമ്പോള്‍ ഞാനും ശ്രീനിയും ചെയ്യുന്നത് ഏതെങ്കിലും റിസോര്‍ട്ടിലോ ഹോട്ടിലോ പോയി താമസിക്കാറാണ്. അങ്ങനെയൊക്കെയാണ് എഴുതാന്‍ സമയം കണ്ടെത്താറുള്ളത്. അതെപ്പോഴും പ്രാക്ടിക്കലാവുന്നില്ല.

Pearle Maaney Srinish Aravind

എ വീക്കെന്‍ഡ് ക്രിയേറ്റീവ് ഹോമായിട്ടാണ് ഞാന്‍ ഇതെടുത്തിട്ടുള്ളത് എന്നാണ് പേളി പറഞ്ഞത്. രണ്ടുപേരുടെയും മാതാപിതാക്കൾക്കും വീട് വളരെ അധികം ഇഷ്ടപ്പെട്ടു. പേളിയുടെ പിതാവ് മാണിയും ശ്രീനിഷിന്റെ മാതാപിതാക്കളും ആദ്യമായാണ് ഇരുവരുടെയും പുതിയ ഫ്ലാറ്റ് കാണാനെത്തിയത്. വീടിന്റെ പാല് കാച്ചൽ വിശേഷങ്ങൾക്കൊപ്പം തന്നെ പേളിയും ശ്രീനിഷും മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ഒരു ഹാപ്പിന്യൂസ് കൂടി പറയാനുണ്ടെന്നാണ് ഇരുവരും പറഞ്ഞത്.

ഞങ്ങൾക്ക് ഒരു ഹാപ്പിന്യൂസ് കൂടി പറയാനുണ്ട്. പക്ഷെ അതിപ്പോൾ പറയുന്നില്ല. വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാം. ഇപ്പോൾ അത് പറഞ്ഞാൽ അത് വളരെ നേരത്തെയായിപ്പോകും എന്നാണ് ഇരുവരും പറഞ്ഞത്. ഇതോടെ എന്തായിരിക്കും താരദമ്പതികൾക്ക് പറയാനുള്ള ഹാപ്പിന്യൂസ് എന്നത് സംബന്ധിച്ചുള്ള ആരാധകരുടെ ചർച്ച കമന്റ് ബോക്സിൽ ആരംഭിച്ചു.

പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുകയാണോ എന്നാണ് ഏറെയും പേർ സംശയം പ്രകടിപ്പിച്ച് ചോദിച്ചത്. മറ്റ് ചിലർ സ്ക്രിപ്റ്റ് റൈറ്റിങുമായി ബന്ധപ്പെട്ടതാണോ ഹാപ്പി ന്യൂസ് എന്നൊക്കെയും ചോദിച്ചിട്ടുണ്ട്. അടുത്തിടെ നടനും ഇരുവരുടെയും സുഹൃത്തുമായ അരിസ്റ്റോ സുരേഷ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞുവെന്നും മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.

ആരോ പറ‍ഞ്ഞാണ് പേളി വീണ്ടും ​ഗർഭിണിയാണെന്ന് അറിഞ്ഞതെന്നാണ് അരിസ്റ്റോ സുരേഷ് പറഞ്ഞത്. എല്ലാം കൂടി ചേർത്ത് വായിച്ചാണ് ആരാധകർ കമന്റ് ബോക്സിൽ പേളിയും ശ്രീനിയും മറച്ചുവെക്കുന്ന ആ വലിയ രഹസ്യത്തെ കുറിച്ച് ചർച്ചയും പ്രവചനങ്ങളും നടത്തുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X