For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ തിരക്കിലാണ്! 2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചോ? താരത്തിന്റെ മറുപടി ഇങ്ങനെ...

  |

  കഠിനമായി പരിശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല . സ്വപ്നങ്ങളുടെ പിന്നാലെ പാഞ്ഞാൽ അത് യാഥാർഥ്യമാകുക തന്നെ ചെയ്യുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച താരമാണ് ടൊവിനോ തോമസ്. സിനിമയിൽ മുഖം കാണിക്കാനെത്തി പിന്നീട് സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു. സഹനടനായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രണയനടനായി, ഇപ്പോഴിത മലയാളത്തിലെ ആക്ഷൻ ഹീറോ പദവിയിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം . പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് കൽക്കി. കലിപ്പൻ പോലീസുകാരനായിട്ടാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. ടൊവിനോ തിരക്കിലാണെന്നും 2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചു കഴിഞ്ഞെന്നുമുള്ള വാര്‍ത്തകൾ വൈറലാകുകയാണ് . ഇത്തരം വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാത്യഭൂമി ഡോട്കോമിന് നൽകി അഭിമുഖത്തിലാണ് ഇതിന് മറുപടി നൽകിയത്.

  സിനിമക്കപ്പുറം വളർന്ന സൗഹൃദങ്ങൾ!! മലയാള സിനിമയിലെ മികച്ച സുഹൃത്തുക്കൾ

  ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയില്ല. കുറച്ചു സിനിമകളുടെ കഥകൾ പറഞ്ഞു വെച്ചിട്ടുണ്ട്. കഥകൾ കേട്ട് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇപ്പോഴും കഥകൾ കേൾക്കുന്നുണ്ട്. എനിയ്ക്ക് പറ്റിയ കഥയാണെങ്കിൽ അത് എന്നിൽ വന്നു ചേരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ടൊവിനോ പറയുന്നു.

  വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അഭിനയിച്ച വേഷങ്ങളിലെല്ലാം സംത്യപ്തനാണ്. വിജയങ്ങൾ കൂടിവരുമ്പേൾ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള നേട്ടങ്ങൾ ഇനിയും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.

  കുട്ടിക്കാലം മുതൽ തന്നെ പോലീസ് ചിത്രങ്ങൾ വളരെ ഇഷ്ടമണ്. ഏറ്റവും കൂടുതൽ ആസ്വദിച്ചു കാണുന്നതും അത്തരം ചിത്രങ്ങളായിരുന്നു. ഇന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന വലിയ തരത്തിലുള്ള ആസ്വാദകർ നമുക്ക് ഇടയിലുണ്ട്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് കല്‍ക്കി.

  തെങ്കാശ്ശി,‌ പൊള്ളാച്ചി, കൊല്ലം എന്നിവിടങ്ങളിലാണ് കൽകിയുടെ ഷൂട്ട് നടന്നത്. ഏപ്രിൽ, മെയ് മാസത്തിലെ ചൂടിനെ അതിജീവിച്ചായിരുന്നു അഭിനയിച്ചത്. നിരവധി പേരുടെ ഒരുപാട് നാളത്തെ സ്വപ്നമാണ് ചിത്രം. അന്‍പറിവ്, ദിലീപ് സുബ്ബരായന്‍, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവർ ചേർന്നാണ് കൽക്കിയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.. പ്രേക്ഷകരെ മുള്‍മുനയില്‍നിര്‍ത്തുന്ന മൂന്ന് ഫൈറ്റ് സീനുകളാണ് ചിത്രത്തിലുള്ളത്.

  കൽക്കി ഒരു മാസ് ചിത്രമാണ്. അതിനാൽ തന്നെ ചിത്രത്തിൽ മികച്ച നമ്പറുകൾ കൊണ്ടുവരാനാണ് സംവിധായകൻ സ്റ്റണ്ട് മാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടത്. അതിനുവേണ്ടി കുറച്ചൊന്നുമല്ലായിരുന്നു ഇവർ കഷ്ടപ്പെട്ടത്.എന്നാല്‍, സ്‌ക്രീനില്‍ സീനുകള്‍ കണ്ടപ്പോള്‍ അതിനുള്ള ഫലം ലഭിച്ചതായാണ് മനസ്സിലാക്കുന്നത്' -ടൊവിനോ പറഞ്ഞു.

  കൽക്കിയ്ക്ക് വേണ്ട കഠിനമായ വ്യായാമമുറകളായിരുന്നു നടത്തിയത്. എളപ്പള്ളി ചെരാനെല്ലൂർ ക്യാറ്റമൗണ്ട് ജിം ട്രെയിനർ ഷൈജൻ ആഗസ്റ്റിന്റെ നേത്യത്വത്തിലായിരുന്നു പരിശീലനം.എന്റെ ഉമ്മാന്റെ പേര്, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെയായിരുന്നു പരിശീലനം. ഷൂട്ടിങ് തിരക്കിന്റെ ഇടവേളകളില്‍ കിട്ടുന്ന സമയം വർക്കൗണ്ടിനായി ഉപയോഗിച്ചു. ശരീരം ഭാരം വർധിപ്പിച്ചു.

  ഇച്ചായന്‍ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ടൊവിനോ

  ഈ വർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളായ ഉയരെ, വൈറസ്, ആന്റ് ദി ഓസ്‌കാര്‍ ഗോസ്ടു, ലൂക്ക എന്നിവ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റുകളായിരുന്നു. ലുക്കയ്ക്ക് ശേഷം പുറത്തു വരുന്ന ടൊവിനെ ചിത്രമാണ് കൽക്കി. ഇത് അടുത്ത ആഴ്ച തിയേറ്ററുകളിൽ എത്തും. കൽക്കിയ്ക്ക് ശേഷം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്', പട്ടാളക്കാരന്റെ ജീവിതം പറയുന്ന 'എടക്കാട് ബറ്റാലിയന്‍', ബേസില്‍ ജോസഫിന്റെ 'മിന്നല്‍ മുരളി', ജിത്ത് വാസുദേവിന്റെ ഫോറന്‍സിക്ക്', ഡിജോ ജോസ് ആന്റണിയുടെ 'പള്ളിച്ചട്ടമ്പി' എന്നിവയാണ് ടൊവിനോയുടെ പുറത്തു വരാനുള്ള ചിത്രങ്ങൾ

  English summary
  are u busy in 2022? tovino thomas replay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X