ഒടുവിൽ ഞങ്ങൾ ശരിയായി ചെയ്തു, മകനൊപ്പമുളള വീഡിയോ പങ്കുവെച്ച് സമീറ, ഇത് എല്ലാ കുഞ്ഞുങ്ങൾക്കും

കൊറോണ വൈറസിന്റെ വ്യാപനം ജനങ്ങൾക്കിടയിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഭയമല്ല ജാഗ്രതയാണ് ഈ സമയത്ത് ഏറ്റവും അനിവാര്യം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുഞ്ഞുങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. രക്ഷകർത്താക്കളുടെ അശ്രദ്ധയിലൂടെ മാത്രമേ കുഞ്ഞുങ്ങളിലേയ്ക്ക് ഈ വൈറസ് എത്തുകയുള്ളു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി സമീറ റെഡ്ഡിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

sameera reddy

കൊറോണ കാലത്ത് കുഞ്ഞുങ്ങളെ എങ്ങനെ ശുചിത്വത്തോടെ സംരക്ഷിക്കാമെന്ന് കാണിക്കുന്ന പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത് . ഹാൻവാഷ് ഉപയോഗിച്ച് കുട്ടികളുടെ കൈകൾ എങ്ങനെ കൃത്യമായി കഴികുന്നതിന്റെ ചിത്രം സമീറ പങ്കുവെച്ചിട്ടുണ്ട് . കൂടാതെ മകൻ വിവാന് സാനിറ്ററൈസർ ഉപയോഗിച്ച് കൈ കഴികാൻ പഠിപ്പിക്കുന്നതിന്റെ വീഡിയോയും പോസ്റ്റിനോടൊപ്പം താരം ഷെയർ ചെയ്തിട്ടുണ്ട്. സമീറ ചെയ്യുന്നതുപ്പോലെ വിവാനും ഹാൻവാഷ് ചെയ്യുന്നുണ്ട്. ഒടുവിൽ ഞങ്ങൾ അത് ശരിയാക്കി എന്ന് അടിക്കുറിപ്പോടെയാണ് മകനുമായുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകുന്നത്. ഗർഭകാലത്തെ താരത്തിന്റെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് ഏറെ ചർച്ചയായിരുന്നു. പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴായിരുന്നു താരത്തിന്റേ ഫോട്ടോ ഷൂട്ട്. പീന്നീട് രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനേയും കൊണ്ട് കർണ്ണാടകത്തിലെ ഉയരം കൂടിയ കൊടുമുടി കയറിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം അമ്മായി അമ്മക്കൊപ്പമുളള വീഡോയോ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയ്ക്കൊപ്പം ഫ്ളിപ്പ് ദ സ്വിച്ച് എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ആദ്യം നടി ഡാൻസ് ചെയ്യുകയും ഭത്യമാതാവ് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്നു. പിന്നീട് സമീറ വീഡിയോ എടുക്കുകയും അമ്മ നൃത്തം ചെയ്യുന്നതും കാണാം. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയെ പോലെ മാതാവും അതിമനോഹരമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

സൂര്യ പ്രധാനകഥാപാത്രമായി എത്തിയ വാരണം ആയിരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ സമീറ റെഡ്ഡി വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.2003 ലായിരുന്നു സമീറ റെഡ്ഡിയുടേയും അക്ഷയ് വർധന്റേയും വിവാഹം നടക്കുന്നത്.. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നു താരം. സിനിമ പുറത്തിറങ്ങി വർഷങ്ങളായെങ്കിലും ഇന്നും സമീറ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

സമീറ റെഡ്ഡി വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X