നിവിന്‍ പോളിയ്ക്ക് സംഭവിച്ചത് കാളിദാസിനും സംഭവിച്ചു! കരിക്കിലെ ജോര്‍ജ് കിടുവാണെന്ന് ട്രോളന്മാര്‍!!

പൂമരത്തിലൂടെ നായകനായി എത്തിയ താരപുത്രന്‍ കാളിദാസ് ജയറാമിന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്നിങ്ങനെ കാളിദാസിന്റേതായി ഒത്തിരി സിനിമകളാണ് വരാനിരിക്കുന്നത്.

അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന്‍ മാനുവല്‍ തോമസും കാളിദാസും ഒന്നിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം എത്തിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെയിലറാണ് ഹിറ്റായിരിക്കുന്നത്. ട്രെയിലറിനെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

 അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്

കാളിദാസ് നായകനാവുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി ആരാധകരുടെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ റിലീസിനൊരുങ്ങുന്ന സിനിമകളില്‍ ഒന്നാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. കാളിദാസ് ജയറാം നായകനാവുമ്പോള്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് വേണ്ടി സംഗീതമൊരുക്കുന്നത്.

വേറിട്ട ഗെറ്റപ്പിലെത്തി കാളിദാസ്

വേറിട്ട ഗെറ്റപ്പിലെത്തി കാളിദാസ്

അര്‍ജന്റീന ഫാനായിട്ടാണ് ചിത്രത്തില്‍ കാളിദാസ് പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് കാളിദാസ് പ്രത്യക്ഷപ്പെടുന്നത്. താടിയും മീശയും വടിച്ച് കളഞ്ഞും, കട്ടി മീശമാത്രമുള്ളതും അടക്കം വേറിട്ട ലുക്കിലാണ് താരപുത്രനെത്തുന്നത്. ടീസറില്‍ കാളിദാസ് ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിലും വൈറലായത് മറ്റൊരാളാണ്. കരിക്ക് ഫെയിം അനു (ജോര്‍ജ്)വിനെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കാളിദാസ് അര്‍ജന്റീന ഫാന്‍സിന്റെ നേതാവ് ആകുമ്പോള്‍ ബ്രസീല്‍ ആരാധകരുടെ നേതാവായിട്ടാണ് ജോര്‍ജ് എത്തുന്നത്.

ചരിത്രം ആവര്‍ത്തിക്കുന്നു!!

ചരിത്രം ആവര്‍ത്തിക്കുന്നു!!

ആട്, ആട് 2 തുടങ്ങി മിഥുന്‍ മാനുവല്‍ തോമസിന്റെ ഹിറ്റ് സിനിമകള്‍ പോലെയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മികച്ചൊരു കോമഡി എന്റര്‍ടെയിനറായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പുറത്ത് വന്ന ഉടനെ തന്നെ ട്രെയിലര്‍ ഹിറ്റായിരിക്കുകയാണ്. ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

 എല്ലാവരും ഒരുങ്ങിയിരുന്നോ..

എല്ലാവരും ഒരുങ്ങിയിരുന്നോ..

നിവിന്‍ പോളിയുടെ 1983 യ്ക്ക് ശേഷം നമ്മളെല്ലാവരും കാണാന്‍ കാത്തിരിക്കുന്ന പക്കാ റിയലിസ്റ്റിക് സ്‌പോര്‍ഡ്‌സ് മൂവി ലോഡിംഗാണ്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവായി അത് ഉടന്‍ എല്ലാവരിലേക്കും എത്തും.

ചതിച്ചതാ എന്നെ ചതിച്ചതാ!!

ചതിച്ചതാ എന്നെ ചതിച്ചതാ!!

സോഷ്യല്‍ മീഡിയയില്‍ അത്രയധികം തരംഗമായിരിക്കുന്ന കരിക്കിലെ ജോര്‍ജ് സിനിമയില്‍ എത്തിയത് അറിഞ്ഞതോടെ ലോലനും സങ്കടത്തിലാണ്.

പുതിയ തുടക്കം

പുതിയ തുടക്കം

കരിക്കിലെ ശ്രദ്ധേയനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനു എന്ന നടനാണ്. കഴിവുള്ളവരെ തേടി അവസരങ്ങള്‍ എത്തുമെന്ന് പറഞ്ഞത് പോലെ കരിക്കിലെ ജോര്‍ജിന് സിനിമയിലേക്കുള്ള അവസരവും എത്തി. അത് മാക്‌സിമം ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഫാന്‍ ഫൈറ്റ്

ഫാന്‍ ഫൈറ്റ്

ഫുട്‌ബോള്‍ ലോകകപ്പ് വരുമ്പോള്‍ എല്ലായിടത്തും ആഘോഷമാണ്. പ്രധാനമായും പല സ്ഥലങ്ങളിലും കണ്ട് വരുന്നത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍ ഫൈറ്റുകളാണ്. അത് പ്രധാനമായും എടുത്ത് കാണിക്കുന്നൊരു സിനിമയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നതെന്ന കാര്യത്തില്‍ സംശമയില്ല.

കപ്പ് കൈയിലുണ്ടാവും

കപ്പ് കൈയിലുണ്ടാവും

നടി ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന സിനിമകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ആ ചിത്രങ്ങള്‍ക്ക് വലിയ ഹൈപ്പ് ഒന്നും കിട്ടിയില്ലെങ്കിലും തിരിച്ച് പോവുമ്പോള്‍ ഹിറ്റടിച്ച് കപ്പ് കൈയില്‍ കാണും.

ജോര്‍ജ് അണ്ണനുമുണ്ട്..

ജോര്‍ജ് അണ്ണനുമുണ്ട്..

പലരുടെയും വിചാരം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ഹിറ്റാവാന്‍ കാരണം താരപുത്രന്‍ കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും ഉള്ളത് കൊണ്ടാണെന്ന്. എന്നാല്‍ നമ്മുടെ ജോര്‍ജ് അണ്ണന്റെ മാസ് ഉള്ള കാര്യം ആരും മറക്കണ്ടെന്നാണ് ട്രോളന്മാര്‍ ഓര്‍മ്മിപ്പിക്കുന്നത്.

 ജയറാമിന്റെ മകനല്ലേ..

ജയറാമിന്റെ മകനല്ലേ..

സിഗററ്റ് വലിക്കുമ്പോള്‍ പോലും ഫോണ്‍ കൈയില്‍ നിന്നും മാറ്റി പിടിക്കാതെ നില്‍ക്കുന്ന കാളിദാസിന്റെ മാസ് സീന്‍. ജയറാമിന്റെ മകന്‍ കാളിദാസ് ആണോ ഈ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുന്നതെന്ന് കണ്ട് ആരാധകരും അതിശയപ്പെട്ടിരിക്കുകയാണ്.

നിവിന്‍ പോളിയുടെ അവസ്ഥ

നിവിന്‍ പോളിയുടെ അവസ്ഥ

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയിലറിന്റെ കമന്റില്‍ ജോര്‍ജിനുള്ള സപ്പോര്‍ട്ട് കണ്ടതിന് ശേഷം കാളിദാസ് ഒന്ന് ഞെട്ടിയിട്ടുണ്ടാവും. കായംകുളം കൊച്ചുണ്ണിയില്‍ ലാലേട്ടന്‍ കാണിച്ച മാസിന് മുന്നില്‍ പിന്നിലായി പോയ നിവിന്‍ പോളിയുടെ അതേ അവസ്ഥയാണിപ്പോള്‍ കാളിദാസിനും.

 കോമഡി എന്റര്‍ടെയിനര്‍

കോമഡി എന്റര്‍ടെയിനര്‍

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയിലറില്‍ ജോര്‍ജ് അടക്കം മറ്റുള്ള താരങ്ങളെ കണ്ടതോടെ സിനിമയൊരു ഉഗ്രന്‍ കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 4 പടങ്ങളും ഹിറ്റ്

4 പടങ്ങളും ഹിറ്റ്

അപൂര്‍വ്വം ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏതെങ്കിലും പത്ത് പടങ്ങളില്‍ അഭിനയിച്ച് അതില്‍ നാലെണ്ണം ഹിറ്റാക്കുകയല്ല. അഭിനയിച്ച നാല് പടവും ഹിറ്റാക്കിയാണ് നടിയുടെ മാസ്.

 ശരിക്കും ആരാണ് നായകന്‍!!

ശരിക്കും ആരാണ് നായകന്‍!!

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ട്രെയിലറിന് താഴെ വന്ന കമന്റുകള്‍ മുഴുവനും ജോര്‍ജിനുള്ള പിന്തുണയായിരുന്നു. പ്രത്യേകിച്ച് ബ്രസീല്‍ ഫാന്‍സ് കൂടി രംഗത്ത് എത്തിയതോടെ. സത്യത്തില്‍ സിനിമയിലെ നായകന്‍ കാളിദാസ് ആണ് ജോര്‍ജ് അല്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X