twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെസ്സി ഫാൻസ് മാത്രമല്ല ബ്രസീലും കിടുവാണ്!! അർജന്റീന ഫാൻസ് കാട്ടൂർകടവിന് കയ്യടി, ആദ്യ പ്രതികരണം...

    |

    Recommended Video

    അർജന്റീന ഫാൻസ്‌ എങ്ങനെ ഉണ്ട്...? | filmibeat Malayalam

    പ്രേക്ഷകരുടെ ആകാക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് കാളിദാസ് ജയറാം ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവ് ചിത്രം തിയേറ്ററുകളിൽ തിയേറ്ററുകളിൽ ചിരിപ്പൂരം ഒരുക്കിയ ആട് 2 വിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അശോകൻ ചെരുവിന്റെ കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    argentina fans kaattoorkadavu

    വിവേക് ഒബ്റോയി ഞെട്ടിച്ചു!!പിഎം നരേന്ദ്രമോദിയെ ഇരുകയ്യുംനീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ, കാണൂവിവേക് ഒബ്റോയി ഞെട്ടിച്ചു!!പിഎം നരേന്ദ്രമോദിയെ ഇരുകയ്യുംനീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ, കാണൂ

    കാൽപന്ത് കളിയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. കാട്ടൂർ കടവ് എന്ന ഗ്രാമത്തിലെ അർജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിൽ. സംവിധായകൻ മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

    റോഷൻ ആൻഡ്രൂസും ആൽവിൽ‌ ജോണും തമ്മിലുള്ള പ്രധാന പ്രശ്നം ഇത്!! അവൻ അലറി വിളിച്ചത് തന്റെ പക്കലുണ്ട്,  വെളിപ്പെടുത്തി  സഹസംവിധായികറോഷൻ ആൻഡ്രൂസും ആൽവിൽ‌ ജോണും തമ്മിലുള്ള പ്രധാന പ്രശ്നം ഇത്!! അവൻ അലറി വിളിച്ചത് തന്റെ പക്കലുണ്ട്, വെളിപ്പെടുത്തി സഹസംവിധായിക

      ആട് 2 സൂപ്പർ ഹിറ്റ്

    ആട് 2 സൂപ്പർ ഹിറ്റ്

    മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. ആടിന്റെ വിജയത്തിനു ശേഷം മിഥുന്റെ ഏറ്റവും പുതിയ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്. പ്രേക്ഷകർ അങ്ങേയറ്റം അകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണിത്. യുവ സംവിധായകന്മാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് മിഥുൻ. അതിനാൽ തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന് നിസംശയം പറയാം. ആടിനെക്കാൾ ഒരുപടി മുന്നിലായിരിക്കും കാട്ടൂർ കടവിലെ അർജന്റീന ഫാൻസ്,.

     അർജന്റീന ബ്രസീൽ ഫാൻസ്

    അർജന്റീന ബ്രസീൽ ഫാൻസ്

    ഫുട്ബോൾ പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. കാട്ടൂർ കടവും ചർച്ച് ചെയ്യുന്ന കാൽപ്പന്ത് കളിയെ തന്നെയാണ്. കാട്ടൂർ കടവ് എന്ന ഗ്രാമത്തിലെ അർജന്റീന ബ്രീസിൽ ഫാൻസ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. അർജന്റീന ബ്രസീൽ ഫാൻസ് തമ്മിലുളള അടിപിടിയും ചെറിയ പാര വയ്പ്പവും പണി കൊടുക്കലുമെല്ലാം മറ്റ് രസകരമായ നിരവധി സംഭവങ്ങൾ ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. എന്തായാലും അർജന്റീന ഫാൻസ് പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്.

     സ്വന്തം ജോർജജ്

    സ്വന്തം ജോർജജ്

    ഈ ചിത്രത്തിലെ കാസ്റ്റ്ംഗ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം കരിക്ക് എന്ന് വെബ് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ജോർജ്ജ് എന്ന അനു അനിയനും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അനു. ചിത്രത്തിൽ അനു തിളങ്ങുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രവചനമുണ്ടായിരുന്നു.

     ബ്രസീൽ ഫാനായി അനു

    ബ്രസീൽ ഫാനായി അനു

    കാട്ടൂർ ക‌ടവിലെ അർജന്റീന ഫാനായിട്ടാണ് കാളിദാസ് ജയറാം എത്തുന്നത്. എന്നാൽ കാളിദാസ് ജയറാമിന് എതിരാളിയായിട്ടാണ് അനു. ബ്രസീൽ ഫാനായിട്ടാണ് അനുവിന്റെ എൻട്രി. ചിത്രത്തിന്റെ ട്രെയിവര്‌‍ പുറത്തു വന്നപ്പോൾ തന്നെ അനുവിന്റെ കഥാപാത്രത്തെ കുറിച്ച് വൻ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. കാണ്ണനോടൊപ്പം ബ്രസ്സീൽ ഫാനായാൽ മതിയാരുന്നെന്ന് ഒരു കൂട്ടർ ഖേദം പ്രകടിപ്പിച്ചിരുന്നു. മെസ്സി ആരാധകരാണ് അതിനു പിന്നിൽ മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്.

     സംവിധായകൻ തന്നെ തിരക്കഥയും

    സംവിധായകൻ തന്നെ തിരക്കഥയും

    സംവിധായകൻ മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മാണ്.

    English summary
    argentina fans kaattoorkadavu audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X