For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയമുണ്ട്! വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല! അരിസ്റ്റോ സുരേഷിന്‍റെ വെളിപ്പെടുത്തല്‍!കാണൂ

  |
  പ്രണയമുണ്ട്, ആ വിവാഹത്തിന് വീട്ടുകാര്‍ക്ക് താല്‍പര്യമില്ല | filmibeat Malayalam

  ആക്ഷന്‍ ഹീറോ ബിജുവെന്ന സിനിമ കണ്ടവരാരും മുത്തേ പൊന്നേ എന്ന ഗാനമോ അരിസ്‌റ്റോ സുരേഷ് എന്ന താരത്തെയും മറക്കില്ല. സ്വതസിദ്ധമായ ആലാപന ശൈലിയും അഭിനയവുമായി സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാല്‍ നയിച്ച ബിഗ് ബോസ് മലയാളം പതിപ്പില്‍ എല്ലാവരെയും എന്റര്‍ടൈന്‍ ചെയ്ത് നിര്‍ത്തിയതും അദ്ദേഹമായിരുന്നു. വഴക്കും ടാസ്‌ക്കും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറിയ പരിപാടിയില്‍ അവസാനത്തെ അഞ്ചിലൊരാളായി അദ്ദേഹം മാറിയിരുന്നു. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന് സുപ്രധാനമായ ചില സിനിമാ അവസരങ്ങള്‍ ലഭിച്ചത്.

  ഭുവനേശ്വരി ബിഗ് ബോസിനോട് നന്ദി പറഞ്ഞു! ശ്രീശാന്തിന്റെ മനസ്സിലെ കറുത്ത ദിനം! ട്വീറ്റ് വൈറലാവുന്നു!

  നിത്യ മേനോന്‍ നായികയായെത്തുന്ന ടികെ രാജീവ് കുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരിസ്റ്റോ സുരേഷാണ്. ബിഗ് ബോസിലെത്തിയതിന് ശേഷം പലരുടെയും ജീവിതം മാറി മറിഞ്ഞിരുന്നു. നായകനായി അഭിനയിക്കുന്ന സിനിമയ്ക്കപ്പുറത്ത് സ്വന്തമായൊരുക്കുന്ന സിനിമയുടെ കൂടി പണിപ്പുരയിലാണ് അദ്ദേഹം. സിനിമയെക്കുറിച്ചും ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അദ്ദേഹം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കി അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.

  ആസിഫ് അലിയും സമയും മൂകാംബികയില്‍ പോയതിന് പിന്നിലെ കാരണം ഇതായിരുന്നുവെന്ന് താരദമ്പതികള്‍!

  വിവാഹം വൈകുന്നതിന് പിന്നില്‍?

  വിവാഹം വൈകുന്നതിന് പിന്നില്‍?

  ബിഗ് ബോസിലേക്കെത്തിയതിന് ശേഷമാണ് അരിസ്‌റ്റോ സുരേഷ് എന്ന താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. പാട്ടുമായി എല്ലാവരേയും രസിപ്പിച്ച് നിര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവിനെക്കുറിച്ച് മറ്റുള്ളവരെല്ലാം വാചാലരായിരുന്നു. ബിഗ് ഹൗസിലെത്തിയപ്പോള്‍ മത്സരാര്‍ത്ഥികളും ആരാധകരുമെല്ലാം ഒരുപോലെ ചോദിച്ചിരുന്നതാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ച്. മോഹന്‍ലാലും ഇത് ചോദിച്ചിരുന്നു. കവിളില്‍ നുണക്കുഴിയുള്ള ആ സുന്ദരിയെ കണ്ടെത്തുമെന്നും അ്‌ദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

  പ്രണയത്തിലാണ്, പക്ഷേ

  പ്രണയത്തിലാണ്, പക്ഷേ

  തനിക്കൊരു കാമുകിയുണ്ടെന്നും തന്റെ വിവാഹം പണ്ടേ നടക്കേണ്ടതായിരുന്നുവെന്നും താരം പറയുന്നു. കാമുകിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. താന്‍ അവളെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. അമ്മ സമ്മതിച്ചാലേ അവള്‍ ഈ വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ്അവളെ ഒരുപാട് പ്രണയിക്കുന്നുണ്ട്. എന്നാല്‍ വിവാഹം നടക്കുമോയെന്നറിയില്ലെന്നും അദ്ദേഹം പറയുന്നു.

  ബിഗ് ബോസിലേക്കെത്തിയത്

  ബിഗ് ബോസിലേക്കെത്തിയത്

  ബിഗ് ബോസ് എന്താണെന്ന് മനസ്സിലാക്കാതെയാണ് താന്‍ അവിടേക്കെത്തിയത്. അധികം ദിവസം നില്‍ക്കേണ്ടി വരില്ലെന്ന തരത്തിലുള്ള ധാരണയായിരുന്നു മനസ്സില്‍. അകത്തെത്തിയപ്പോഴാണ് പരിപാടിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. ജീവിതത്തില്‍ ഒരുപാട് മാറ്റം വരുത്താന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. താനാരാണെന്ന് സ്വയം മനസ്സിലാക്കാനുള്ള ഒരുവസരമായിരുന്നു പരിപാടി. പരിമിതമായ ചെലവില്‍ എങ്ങനെ ജീവിക്കാമെന്ന പാഠവും ബിഗ് ബോസ് ജീവിതത്തില്‍ നിന്നും പഠിച്ചു.

  പേളിയും ശ്രീനിയും

  പേളിയും ശ്രീനിയും

  തുടക്കം മുതലേ തന്നെ അരിസ്റ്റോ സുരേഷും പേളിയും നല്ല കൂട്ടായിരുന്നു. ശ്രീനിഷ് ഇവര്‍ക്കരികിലേക്കെത്തിയപ്പോഴും സൗഹൃദത്തില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധം പ്രണയമായി മാറിയപ്പോഴാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പേളിക്ക് സുരേഷിനോട് പ്രണയമായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരെ പ്രചരിച്ചിരുന്നു. പേളിയും താനും നല്ല സുഹൃത്തുക്കളാണെന്നും അവളോടൊപ്പം ശ്രീനിയെത്തന്നെയാണ് ചേര്‍ത്തുവെക്കാന്‍ തോന്നുന്നത്.

  ശ്വേത മേനോന്റെ പിന്തുണ

  ശ്വേത മേനോന്റെ പിന്തുണ

  പേളി തുടക്കം മുതലേ നല്ല പിന്തുണയാണ് നല്‍കിയത്. അതിഥി, അര്‍ച്ചന, ഷിയാസ്, സാബു എല്ലാവരുമായും നല്ല സഹൃദത്തിലാണ്. എല്ലാവരും ഒരുപോലെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ കടപ്പാട് തോന്നുന്നത് ശ്വേത മേനോടാണ്. അവര്‍ നല്‍കിയ പിന്തുണയും കരുതലും വളരെ വലുതാണ്. അത് തനിക്ക് തിരിച്ച് നല്‍കാനായില്ലല്ലോയെന്നോര്‍ത്ത് സങ്കടമുണ്ടെന്നും താരം പറയുന്നു.

   ഇനിയൊരു ബിഗ് ബോസ്?

  ഇനിയൊരു ബിഗ് ബോസ്?

  ഇനിയൊരു ബിഗ് ബോസ് അവസരം ലഭിച്ചാല്‍ അധികം ആലോചിക്കാതെ തന്നെ താന്‍ നോ പറയുമെന്നും താരം പറയുന്നു. ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയവരെല്ലാം അതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞത്. ഇനി പോവുകയാണെങ്കില്‍ എല്ലാത്തിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയതിന് ശേഷമോ പോവൂ. ഇത്രയും വലിയ പണിയാണിതെന്ന് അകത്തേക്കെത്തിയപ്പോഴാണ് മനസ്സിലായത്.

  English summary
  Aristo Suresh about his marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X