കേസിലെ പ്രതിയാണോ എന്ന് ചോദിക്കുന്നത് പോലെയാണത്; പാർവതിയുടെ വഴിയെ ആണോയെന്ന ചോദ്യത്തോടും ദിവ്യ

ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി വരികയാണ് നടി ദിവ്യ പ്രഭ. അറിയിപ്പ് എന്ന സിനിമയാണ് ദിവ്യയുടെ ഏറ്റവും പുതിയ സിനിമ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായിക. സഹനായിക വേഷങ്ങളിൽ നിന്ന് മാറി നടി ആദ്യമായി നായികാ വേഷത്തിലെത്തുന്ന സിനിമയുമാണ് അറിയിപ്പ്.

മഹേഷ് നാരായണന്റെ തന്നെ ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകളിൽ ചെറിയ വേഷം ദിവ്യ പ്രഭ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും തന്റെ കരിയർ വളർച്ചയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ദിവ്യ പ്രഭ.
ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സ്റ്റാർ ആണെന്ന് വിചാരിച്ച് കഴിഞ്ഞാൽ എങ്ങനെ അഭിനയിക്കും

'ഇത്രയും കഴിവുള്ളവരുടെ കൂടെ പ്രവർത്തിക്കുമ്പോൾ നമ്മൾ ചെയ്യുന്നത് എങ്ങനെയെങ്കിലും നന്നാവണമല്ലോ. അഭിനയിക്കുമ്പോൾ എന്റെ കഥാപാത്രത്തിൽ മാത്രമായിരിക്കും ശ്രദ്ധ. ഷോട്ടിൽ നിൽക്കുമ്പോൾ ചുറ്റുമുള്ളവരൊക്കെ ഏലിയൻസ് ആയിരിക്കും എനിക്ക്'

'എന്നാലേ ചെയ്യാൻ പറ്റുള്ളൂ. സ്റ്റാർ ആണെന്ന് വിചാരിച്ച് കഴിഞ്ഞാൽ എങ്ങനെ അഭിനയിക്കും. എനിക്ക് മുന്നിൽ നിൽക്കുന്നത് ഹരീഷ് ആണ്. കുഞ്ചാക്കോ ബോബൻ അല്ല. എന്നാലേ പിടിച്ച് നിൽക്കാൻ പറ്റുള്ളൂ'

 അത് ഈ ടീമിന്റെ കൂടെ തന്നെ ചെയ്യാൻ പറ്റി

'ആദ്യമായി ചെയ്യുന്ന ലീഡ് റോൾ ആണ്. ഒമ്പത്-പത്ത് വർഷത്തോളമായി സിനിമയിൽ നിൽക്കുന്നു. നല്ലൊരു ടീമിന്റെ കൂടെ പെർഫോം ചെയ്യാനുള്ള എന്തെങ്കിലും വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അത് ഈ ടീമിന്റെ കൂടെ തന്നെ ചെയ്യാൻ പറ്റി. മഹേഷ് കഥ പറയുമ്പോൾ കഥാപാത്രം ബാങ്ക് ജീവനക്കാരി ആയിരുന്നു'

'അത് കഴിഞ്ഞിട്ടാണ് കഥ ഡൽ​ഹിയിലോട്ട് മാറ്റിയതും ഫാക്ടറി ജോലി ആവുന്നതുമെല്ലാം. ​ഗ്ലൗസ് മേക്കിം​ഗ് ഫാക്ടറിൽ പോയി പരിശീലനം നേടിയിരുന്നു'

അത്രയെങ്കിലും തുറന്ന് പറയണമല്ലോ

താൻ ഫെമിനിസ്റ്റ് ആണെന്നും ദിവ്യ വ്യക്തമാക്കി. എല്ലാവരും അഭിപ്രായം തുറന്ന് പറയുന്നുണ്ട്. 'കേസിൽ പ്രതി അല്ലേ എന്ന് ചോദിക്കുന്നത് പോലെ ആണ് ഫെമിനിസ്റ്റ് ആണോ എന്ന് ചോദിക്കുന്നത്. അത്രയെങ്കിലും തുറന്ന് പറയണമല്ലോ. അഭിനയത്തിൽ എനിക്ക് അക്കാദമിക് ബാക്ക​ഗ്രൗണ്ട് ഇല്ല'

'ഈ ഒമ്പത് വർഷമെന്നതും എന്റെ പഠനം തന്നെ ആയിരുന്നു. എല്ലാ സിനിമയിൽ നിന്നും എന്തെങ്കിലും കാര്യം നമുക്ക് എടുക്കാനുണ്ടാവും'

'എനിക്ക് തോന്നുന്നു ലീഡ് കഥാപാത്രം ചെയ്യേണ്ട കറക്ട് സമയം ഇത് തന്നെ ആയിരുന്നെന്ന്. വന്ന സമയത്ത് ഇങ്ങനെ ഒരു ക്യാരക്ടർ ഏൽ‌പ്പിച്ചാൽ നന്നായിട്ട് ചെയ്യാൻ പറ്റില്ല,' ദിവ്യ പ്രഭ പറഞ്ഞു.

പ്രധാന ലക്ഷ്യം എന്നത് എനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കണം എന്ന് തന്നെയാണ്

സിനിമാ ലോകത്ത് ശക്തമായ നിലപാടുകൾ എടുക്കുന്ന പാർ‌വതിയെ പോലെ തന്നെ കരിയറിൽ മുന്നോട്ട് നീങ്ങാനാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനും ദിവ്യ പ്രഭ മറുപടി നൽകി.

'പ്രധാന ലക്ഷ്യം എന്നത് എനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കണം എന്ന് തന്നെയാണ്. പക്ഷെ ചുറ്റുപാടും കാണുന്ന കാര്യങ്ങൾ കണ്ണടയ്ക്കാൻ പറ്റില്ല. പറയേണ്ടത് പറയേണ്ടത് പോലെ പറയുന്ന ആളാണ്,' ദിവ്യ പ്രഭ പറഞ്ഞു.

നെറ്റ്ഫ്ലിക്സിലാണ് അറിയിപ്പ് സ്ട്രീം ചെയ്യുന്നത്. ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും കൈ കോർക്കുന്ന സിനിമയെന്ന പ്രത്യേകതയും അറിയിപ്പിന് ഉണ്ട്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: parvathy thiruvoth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X