»   » ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

Written By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ ജാന്‍വി കപൂറിനെയും ഖുഷി കപൂറിനെയും ആശ്വസിപ്പിച്ച് അര്‍ധ സഹോദരനായ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും കൂടെയുണ്ടായിരുന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണയുടെ മക്കളാണ് ഇരുവരും. ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം ചെയ്തപ്പോള്‍ ഇരുവരും കുടുംബത്തോട് അകലം പാലിക്കുകയായിരുന്നു.

അച്ഛന്റെ രണ്ടാം ഭാര്യയെന്നായിരുന്നു അര്‍ജുന്‍ ശ്രീദേവിയെ സംബോധന ചെയ്തിരുന്നത്. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പിണക്കവും പരിഭവവുമൊക്കെ മറന്ന് താരം ഓടിയെത്തുകയായിരുന്നു. നമസ്‌തേ ഇംഗ്ലണ്ട് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമൃത്സറിലായിരുന്നു താരപുത്രന്‍.  സോഷ്യല്‍ മീഡിയയിലൂടെ താരപുത്രിമാരെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടിയാണ് അന്‍ഷുല നല്‍കിയത്.

ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചു

ബോളിവുഡിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ കൂടിയായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും മക്കളായ ജാന്‍വിയും ഖുഷിയും ഇതുവരെ കര കയറിയിട്ടില്ല. അതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവരെ അപമാനിക്കാനുള്ള ശ്രമം നടന്നത്.

അന്‍ഷുലയുടെ പോസ്റ്റിന് താഴെ

ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ സഹോദരിമാരെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്നു അന്‍ഷുല കപൂര്‍. മരാണാന്തര ചടങ്ങുകള്‍ കഴിഞ്ഞ്തിന് ശേഷം അന്‍ഷുല പോസ്റ്റ് ചെയ്ത ട്വീറ്റിന് കീഴിലാണ് മോശം കമന്റ് പോസ്റ്റ് ചെയ്തത്.

അന്‍ഷുലയുടെ ട്വീറ്റ്

എത്ര ഭീകരമായ സാഹചര്യത്തിലാണെങ്കിലും കാട്ടുപൂക്കള്‍ എവിടെയും വളരും. അവര്‍ ശക്തരായിരിക്കും. കാറ്റ് എപ്പോള്‍ തഴുകിയാലും അവര്‍ സുഗന്ധം പരുത്തുമെന്നായിരുന്നു അന്‍ഷുല ട്വീറ്റ് ചെയ്തത്.

പോസ്റ്റിന് കീഴില്‍ മോശം കമന്റ്

ശ്രീദേവിയുടെ മരണത്തിന് ശേഷം പോസ്റ്റ് ചെയ്ത ഈ ട്വീറ്റിന് കീഴില്‍ ജാന്‍വിയേയും ഖുഷിയേയും അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളായിരുന്നു പലരും പോസ്റ്റ് ചെയ്തത്.

അവര്‍ എന്റെ അനിയത്തിമാരാണ്

എവര്‍ എന്റെ സഹോദരിമാരാണ്. അവര്‍ക്കെതിരെ പ്രയോഗിക്കുന്ന അശ്ലീല പദങ്ങള്‍ നീക്കം ചെയ്യൂ. ഇത്തരത്തിലുള്ള കമന്റുകള്‍ ഒരുകാരണവശാലും പോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ താന്‍ സ്വയം ഇത് നീക്കം ചെയ്യുകയാണെന്നുമായിരുന്നു താരപുത്രി കുറിച്ചത്.

നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കു

പ്രതിസന്ധിഘട്ടത്തില്‍ പരാതിയും പരിഭവവും മാറ്റി വെച്ച് സഹോദരിമാരെ ആശ്വസിപ്പിക്കാനെത്തിയ അര്‍ജുനെയും അന്‍ഷുലയെയും അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. നല്ല വാക്കുകള്‍ പറഞ്ഞവര്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം തന്നെ മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് താരപുത്രി വ്യക്തമാക്കിയിട്ടുള്ളത്.

അര്‍ജുന്റെ പിണക്കത്തിന് കാരണം

ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണയുടെ മക്കളാണ് അര്‍ജുനും അന്‍ഷുലയും. അമ്മയുമായുള്ള ബോണി കപൂറിന്റെ വിവാഹ ബന്ധം തകരാന്‍ കാരണം ശ്രീദേവിയാണെന്നായിരുന്നു ഇവര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്.

അമ്മയ്‌ക്കൊപ്പം നിന്നു

ശ്രീദേവിയുമായുള്ള ബന്ധത്തോടെ മോണയെ ഉപേക്ഷിച്ച് ബോണി കപൂര്‍ പോയിരുന്നു. മാനസികമായും സാമ്പത്തികമായും ആകെ തകര്‍ന്നുപോയ അമ്മയ്‌ക്കൊപ്പം ശക്തമായ പിന്തുണ നല്‍കി അര്‍ജുനും അന്‍ഷുലയുമുണ്ടായിരുന്നു.

മരണശേഷവും ബന്ധം പുതുക്കിയില്ല

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മോണ അന്തരിച്ചപ്പോഴും അര്‍ജുനും അന്‍ഷുലയും ബോണി കപൂറിനും കുടുംബത്തോടും അടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

പിണക്കം മറന്ന് ഓടിയെത്തി

ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞ് പിണക്കവും പരാതിയും മാറ്റി വെച്ച് അര്‍ജുന്‍ കപൂര്‍ ഓടിയെത്തിയിരുന്നു. ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനൊപ്പം പൂര്‍ണ്ണ പിന്തുണ നല്‍കി അര്‍ജുനുമുണ്ടായിരുന്നു.

അര്‍ജുന്റെ പിന്തുണ

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സഹോദരിമാരെ ആശ്വസിപ്പിച്ചതിനൊപ്പം തന്നെ അവര്‍ക്ക് പിന്തുണ നല്‍കുന്ന കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിസ് യൂ പപ്പായെന്ന് ശ്രീദേവി പറഞ്ഞതും ബോണി കപൂര്‍ പറന്നെത്തി, പിന്നീട് നടന്ന കാര്യങ്ങളോ, കാണൂ!

പ്രണവും ജയസൂര്യയും ആധിപത്യം തുടരുന്നു, പോയവാരത്തിലെ ബോക്‌സോഫീസ് നിലവാരം ഇങ്ങനെയാണ്!

English summary
Arjun Kpoor and Anshula Kapoor supports Jhanvi and Khushi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam