ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം! 11-ാം ക്ലാസിന്ന് തുടങ്ങിയ ബന്ധത്തെ കുറിച്ച് അര്‍ജുന്‍

മലയാളത്തിലെ ശ്രദ്ധേയരായ യുവനടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലിലാണ് സിനിമയിലെത്തിയതെങ്കിലും വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു.

സിനിമയിലെത്തിയതോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് അര്‍ജുനിപ്പോള്‍. ഒന്‍പത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് തന്റെ വിവാഹമെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറന്നിരിക്കുകയാണ് താരപുത്രന്‍.

അര്‍ജുന്‍ അശോകന്‍ പറയുന്നു

ദുല്‍ഖറുമായിട്ടുള്ള എക്‌സ്പീരിയന്‍സ് ശരിക്കും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുന്നത് തന്നെ പറവയുടെ ലൊക്കേഷനിലാണ്. ഒന്നാമത് ഞാന്‍ മമ്മൂക്കയുടെ കടുത്ത ആരാധകനാണ്. ദുല്‍ഖര്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ശരിക്കും സിനിമയിലെ നായകന്‍ വരുന്നത് പോലെ സ്ലോ മോഷനില്‍ സങ്കല്‍പ്പിച്ചു. അടുത്തെത്തിയപ്പോള്‍ ചിരിച്ച് കൊണ്ട് ഷേക്ക് ഹാന്‍ഡ് തന്നു. ശരിക്കും ഞാനപ്പോള്‍ ഒരു ഫാന്റസി ലോകത്തായിരുന്നു. ദുല്‍ഖര്‍ വളരെ ഫ്രണ്ട്‌ലി ആണെന്നും അര്‍ജുന്‍ പറയുന്നു.

അര്‍ജുന്‍ അശോകന്‍ പറയുന്നു

പാവാട, ബിടെക് എന്നീ സിനിമകളാണ് മറക്കാന്‍ കഴിയാത്ത അനുഭവഭങ്ങള്‍ തന്ന സിനിമകള്‍. പറവയില്‍ വളരെ കുറച്ചേ അഭിനയിക്കാന്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍, പ്രീപ്രൊഡക്ഷന്‍, സമയത്തെല്ലാം ഞാന്‍ ആ ടീമിനൊപ്പം ഉണ്ടായിരുന്നു. പറവയിലെ അനുഭവം ശരിക്കും ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയ പോലെയായിരുന്നു. ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ ഫാമിലിയുമായി എങ്ങോട്ടെങ്കിലും യാത്ര പോകുന്നതാണ് പ്രധാന പരിപാടി. പിന്നെ പാര്‍ട്‌നര്‍ഷിപ്പില്‍ ചെറിയ ബിസിനസ് സംരംഭങ്ങളുണ്ട്. കാര്‍ വാഷിങ് സെന്റര്‍, കണ്ടസ്ട്രക്ഷന്‍ കമ്പനി, പാക്കറ്റ് ഫുഡ് ഫാക്ടറി തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ നന്നായി പോകുന്നു. ഇപ്പോള്‍ അത്യാവശ്യം നല്ല തിരക്കായി വരുന്നു.

 അര്‍ജുന്‍ അശോകന്‍ പറയുന്നു

തന്റേത് പ്രണയ വിവാഹമായിരുന്നുവെന്ന് പറയുകയാണ് അര്‍ജുന്‍. ഭാര്യയുടെ പേര് നിഖിത. ഞങ്ങള്‍ ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. പതിനൊന്നാം ക്ലാസ് മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് രണ്ട് പേരുടെയും വീട്ടുകാര്‍ക്ക് നേരത്തെ അറിയായിരുന്നു. നിഖിതയുടെ വീട്ടില്‍ ആദ്യം ചെറിയ പ്രശ്‌നമൊക്കെ ഉണ്ടായിരുന്നു. എങ്കിലും എല്ലാം തണുത്തു. ബി.ടെക് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളടെ വിവാഹത്തിന് രണ്ട് വീട്ടുകാരും പച്ചക്കൊടി കാണിച്ചത്.

 അര്‍ജുന്‍ അശോകന്‍ പറയുന്നു

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ആളുകല്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യാണ്. അതോടൊപ്പം സ്വകാര്യതയെയും ചെറുതായി ബാധിച്ചു തുടങ്ങിയെന്ന് പറയാം. ഭാര്യയോടൊപ്പം ഡിന്നര്‍ കഴിക്കാനൊക്കെ പോകുമ്പോള്‍ പലരും അടുത്തേക്ക് വരും. എന്റെ സിനിമകള്‍ നന്നായെന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ചിലര്‍ മറ്റൊന്നും നോക്കാതെ സത്യം മുഖത്ത് നോക്കി തന്നെ പറയും. അപ്പോള്‍ ചെറിയ വിഷമമൊക്കെ തോന്നുമെങ്കിലും പിന്നീട് എല്ലാം മാറും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X