അര്‍ജുന്‍ അശോകനും നിഖിതയ്ക്കും കൂട്ടായി മകളെത്തി, കുഞ്ഞിന്റെ ഫോട്ടോയുമായി താരം, ചിത്രം വൈറല്‍

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് അര്‍ജുന്‍ അശോകന്‍. അച്ഛന് പിന്നാലെയായാണ് മകനും സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ താരപുത്രന്‍ ഇമേജിലായിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ ഇടം നേടിയെടുക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍ജുന്‍ പങ്കുവെച്ച പുതിയ വിശേഷം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയെന്ന് പറഞ്ഞാണ് അര്‍ജുന്‍ എത്തിയത്. മകളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്‍ഫോ പാര്‍ക്ക് ഉദ്യോഗസ്ഥയായ നിഖിതയെയായിരുന്നു അര്‍ജുന്‍ വിവാഹം ചെയ്തത്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് അര്‍ജുന്‍ നിഖിതയെ വിവാഹം ചെയ്തത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ടായിരുന്നു.

ഞങ്ങളുടെ രാജകുമാരി എത്തിയെന്നും ഡാഡിയുടെ ഗേളും അമ്മയുടെ ലോകവുമാണ് മകളെന്നും പറഞ്ഞായിരുന്നു അര്‍ജുനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയത്. സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെയായി നിരവധി പേരാണ് ആശംസ നേര്‍ന്നിട്ടുള്ളത്.

Arjun Ashokan

ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സനുഷ സന്തോഷ്, സംയുക്ത മേനോന്‍ തുടങ്ങി നിരവധി പേരാണ് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. നാളുകള്‍ക്ക് ശേഷമായാണ് അര്‍ജുനെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്നായിരുന്നു സംയുക്ത മേനോന്‍ പറഞ്ഞത്. അച്ചുവേട്ടനും നിഖിക്കും കണ്‍ഗ്രാറ്റ്‌സ് അറിയിച്ചായിരുന്നു സനുഷ സന്തോഷ് എത്തിയത്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയായിരുന്നു അര്‍ജുന്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ബി ടെക്, വരത്തന്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍, മന്ദാരം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടാനുള്അള ഭാഗ്യമായിരുന്നു അര്‍ജുന് ലഭിച്ചത്. അഭിനയത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ സിനിമയില്‍ തുടര്‍ന്നോളാനായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നതെന്ന് താരം പറഞ്ഞിരുന്നു. അമ്മയും അതേ നിലപാടിലായിരുന്നുവെന്നും അര്‍ജുന്‍ മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X