ഫോട്ടോയിലുള്ള പയ്യനെ മനസിലായോ? അര്‍ജുന്‍ അശോകന്റെയും ഭാര്യയുടെയും പഴയ ഫോട്ടോ വൈറല്‍
സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ഒരു പയ്യനും ഒരു പെണ്‍കുട്ടിയുമായിരുന്നു ചിത്രത്തില്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്നെങ്കിലും നിമിഷനേരം കൊണ്ട് ഈ ഫോട്ടോ വൈറലായി. പഴയൊരു ചിത്രമാണെങ്കിലും അതിന് പിന്നിലൊരു ഫ്‌ളാഷ് ബാക്ക് ഉണ്ടെന്ന് ആരാധകരും കണ്ടുപിടിച്ചു.
നടന്‍ ഹരിശ്രീ അശോകന്റെ മകനും യുവനടനുമായ അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയുമായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്. അര്‍ജുന്റെയും നിഖിതയുടെയും കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസങ്ങളിലായി വൈറലായി കൊണ്ടിരുന്നത്. ഇത് ട്രോളന്മാരുടെ കൈയില്‍ കിട്ടിയതോടെ വീണ്ടും തരംഗമായി. ഹരിശ്രീ അശോകന്റെ മകനായതിനാല്‍ അച്ഛന്റെ സിനിമയിലെ രംഗം കോര്‍ത്തിണക്കിയുള്ള ട്രോളുകളായിരുന്നു അര്‍ജുന് ലഭിച്ചത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയമായിരുന്നു അര്‍ജുന്റേത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. പ്രണയം വീട്ടില്‍ സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടി കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് വീട്ടുകാരുടെ സമ്മതോടെ വിവാഹം നടന്നതെന്ന് താരപുത്രന്‍ പറഞ്ഞിട്ടുണ്ട്.
അടുത്തിടെ നിഖിതയുടെ പിറന്നാള്‍ ദിനത്തില്‍ അര്‍ജുന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ജുന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ ചിത്രത്തില്‍ ഹരിശ്രീ അശോകനൊപ്പം തന്നെ അഭിനയിച്ചത് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു.

തുടര്‍ന്ന് ബിടെക്, വരത്തന്‍, മന്ദാരം, ജൂണ്‍, ഉണ്ട, എന്നിങ്ങനെയുള്ള സിനിമകളിലും അഭിനയിച്ചിരുന്നു. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും എല്ലാം നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു.
ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ആന്‍ ഇന്റര്‍നാഷണല്‍ സ്‌റ്റോറി എന്ന ചിത്രത്തിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ ട്രാന്‍സ് എന്ന സിനിമയിലായിരുന്നു അവസാനം അര്‍ജുന്‍ അഭിനയിച്ചത്. ഇനി തുറമുഖം, അജഗാന്തരം, തട്ടാശ്ശേരി കൂട്ടം എന്നീ സിനിമകളാണ് വരാനിരിക്കുന്നത്. നടന്‍ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം.


Click it and Unblock the Notifications











