ഹീറോയാകാന്‍ വിളിച്ചപ്പോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, വെളിപ്പെടുത്തി അര്‍ജുന്‍ അശോകന്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ അര്‍ജുന്‍ അശോകന്‍. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 2012 ല്‍ പുറത്ത് വന്ന ഓര്‍ക്കൂട്ട ഓര്‍മക്കൂട്ട് എന്ന ചിത്ര ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അശോകന്‍ സിനിമയില്‍ എത്തുന്നത്. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ്.പറവയിലെ കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ നടന്റെ ഭൂരിഭാഗം കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന അര്‍ജുന്‍ അശോകന്റെ ചിത്രം. ഫെബ്രുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടന്റെ ഏറ്റവും പുതിയ അഭിമുഖമാണ്. ആദ്യമൊന്നും ഒരു ഹീറോയാവാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് നടന്‍ പറയുന്നത്. ബിഹൈന്‍ഡ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകളില്‍ നിന്ന് നല്ല പ്രതികരണം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു.
അര്‍ജുന്റെ വാക്കുകള്‍ ഇങ്ങനെ... '' സത്യം പറഞ്ഞാല്‍ താന്‍ ആദ്യമൊന്നും ഒരു ഹീറോയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. പിന്നെ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ആഗ്രഹിച്ച് തുടങ്ങി. തന്നെ കൊണ്ട് പറ്റുമെന്നൊരു വിശ്വാസം വന്ന് തുടങ്ങി. ജൂണ്‍ ഒക്കെ കഴിഞ്ഞ് ആളുകളുടെ അടുത്ത് നിന്ന് നല്ല റെസ്‌പോണ്‍സ് കിട്ടി തുടങ്ങിയപ്പോള്‍ സന്തോഷം തോന്നി.
അതിനൊക്കെ ശേഷമായിരിക്കും ഹീറോ ആയിട്ടുള്ള സ്‌ക്രിപ്റ്റുകള്‍ വന്ന് തുടങ്ങിയത്. ആദ്യം തന്നെ ഹീറോ ആയിട്ട് വിളിക്കുന്നത് മെമ്പര്‍ രമേശനിലേക്കാണ്. വിളിച്ചപ്പോള്‍ തന്നെ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ തന്നെ കൊണ്ട് പറ്റുമോ എന്ന് തോന്നി.അങ്ങനെയാണ് മെമ്പര്‍ രമേശനില്‍ കമ്മിറ്റ് ചെയ്യുന്നത്. ഓരോ പടങ്ങള്‍ ചെയ്യുമ്പോഴും അതൊക്കെ തനിക്ക് ഓരോ ക്ലാസാണ്, പല കാര്യങ്ങള്‍ പഠിക്കുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ പിതാവിന്റെ പേര് ഗുണം ചെയ്തതിനെ കുറിച്ച് നടന്‍ പറഞ്ഞിരുന്നു.
നടന്റെ വാക്കുകള്‍ ഇങ്ങനെ...''സിനിമയിലേക്ക് കടക്കാന്‍ ഹരിശ്രീ അശോകന്റെ മകന്‍ എന്നത് ഗുണമായെന്നും അത്തരത്തില്‍ ഒരു കോറിഡോര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നും അര്‍ജുന്‍ പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്ക്കാന്‍ പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കല്‍ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോള്‍ പിടിക്കുന്നതെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ലെന്നും അര്‍ജുന്‍ പറയുന്നു.നായക കഥാപാത്രങ്ങള്‍ ചെയ്യണമെന്നുള്ള അഭിനയ സാധ്യതയുള്ള വെറൈറ്റി ആയ റോളുകള്‍ പിടിക്കണം എന്നാണ് ആഗ്രഹം അര്‍ജുന്‍ വ്യക്തമാക്കി. അഭിനയത്തിന് പ്രാധാന്യം നല്‍കുന്ന സൈഡ് റോളുകളും, ക്യാരക്ടര്‍ റോളുകളും ചെയ്യാനാണ് താത്പര്യമെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ അച്ഛനോട് അഭിപ്രായം ചോദിച്ചതിന് ശേഷം മാത്രമേ സിനിമ കമിറ്റ് ചെയ്യാറുള്ളൂവെന്നു ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടന്റെ വാക്കുകള്‍ ഇങ്ങനെ... ''സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ടെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications