twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകനാകുമെന്ന് കരുതിയില്ല, സിനിമയില്‍ ഹീറോ ആയതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍

    |

    താരപുത്രന്‍ എന്ന ലേബലില്‍ സിനിമയില്‍ എത്തി പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അര്‍ജുന്‍ അശോകന്‍. 2012 ല്‍ പുറത്ത് വന്ന ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട് എന്ന ചിത്ര ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍എത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ്. പറവയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ നടന്റെ ഭൂരിഭാഗം കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

    ബിഗ് ബി മാത്രമല്ല മകള്‍ ശ്വേത ബച്ചനും ഐശ്വര്യ റായിയെ ഫോളോ ചെയ്യുന്നില്ല, തിരിച്ച് ആഷും...ബിഗ് ബി മാത്രമല്ല മകള്‍ ശ്വേത ബച്ചനും ഐശ്വര്യ റായിയെ ഫോളോ ചെയ്യുന്നില്ല, തിരിച്ച് ആഷും...

    ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടന്റെ ഏറ്റവും പുതിയ അഭിമുഖമാണ്. താന്‍ ഒരു ഹീറോ ആകുമെന്ന് കരുതിയില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓരോ സിനിമകളും തന്നെ സംബന്ധിച്ച് ഓരോ പഠന ക്ലാസുകളാണെന്നും ഓരോ സിനിമയില്‍ അഭിനയിച്ചു വരുമ്പോഴും അവിടെ നിന്നും പുതുതായി പല കാര്യങ്ങളും തനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

      സൂപ്പര്‍ ഹിറ്റ് ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം എപ്പോള്‍, വെളിപ്പെടുത്തി ജോണി ആന്റണി... സൂപ്പര്‍ ഹിറ്റ് ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം എപ്പോള്‍, വെളിപ്പെടുത്തി ജോണി ആന്റണി...

    അര്‍ജുന്‍ അശോകിന്റെ വാക്കുകള്‍ ഇങ്ങനെ.

    അര്‍ജുന്‍ അശോകിന്റെ വാക്കുകള്‍ ഇങ്ങനെ...'' സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല. അങ്ങനെ ഒരു ആഗ്രഹം പോലും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടുതുടങ്ങി. എന്നെ കൊണ്ട് പറ്റും എന്നൊരു വിശ്വാസം വന്നു. അങ്ങനെ ഒരു വിശ്വാസം വന്നില്ലായിരുന്നെങ്കില്‍ ബി ടെക്കിലും ജൂണിലുമൊക്കെ ചെയ്തതുപോലെ ചെറിയ ചെറിയ ക്യാരക്ടര്‍ ചെയ്ത് പോകുമായിരുന്നു. ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത ശേഷമുള്ള ആളുകളുടെ റെസ്പോണ്‍സ് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഇത് ഏറ്റെടുത്തല്ലോ എന്ന് തോന്നും. പിന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ എനിക്ക് ഹീറോ ക്യാരക്ടേഴ്സിന്റെ സബ്ജക്ട് വന്നു തുടങ്ങി.

    കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു

    അപ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നുവെന്നും അര്‍ജുന്‍ അശോക് പറയുന്നു. അങ്ങനെയാണ് മെമ്പര്‍ രമേശന്റെ കഥയൊക്കെ കേള്‍ക്കുന്നത്. ചെയ്യണോ എന്ന കണ്‍ഫ്യൂഷന്‍ അപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ തന്നെ ചെയ്യണോ എന്നൊക്കെ അവരോട് ചോദിച്ചിരുന്നു. ഓരോ സിനിമകളും തന്നെ സംബന്ധിച്ച് ഓരോ പഠന ക്ലാസുകളാണെന്നും ഓരോ സിനിമയില്‍ അഭിനയിച്ചു വരുമ്പോഴും അവിടെ നിന്നും പുതുതായി പല കാര്യങ്ങളും തനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

    കോണ്‍ഫിഡന്‍സ് വന്നു

    തുറമുഖം എന്ന സിനിമ കൂടി കഴിഞ്ഞപ്പോഴാണ് എനിക്കൊരു കോണ്‍ഫിഡന്‍സ് വന്നതെന്നും നടന്‍ പറയുന്നു.ഓരോ സിനിമയും ഓരോ ക്ലാസുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പല കാര്യങ്ങളും നമ്മള്‍ പഠിക്കും. പല തെറ്റുകളും മനസിലാക്കും. പറവയും അങ്ങനെയായിരുന്നു. രണ്ട് പടങ്ങള്‍ ശേഷമാണ് ഞാന്‍ പറവ ചെയ്യുന്നത്. അവിടെ എത്തിയ ശേഷം കുറേ കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. തുറമുഖം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. വരത്തന്‍ കഴിഞ്ഞപ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്റെ പണ്ടത്തെ പടങ്ങള്‍ എടുത്തു നോക്കുമ്പോള്‍ ആ വ്യത്യാസം നിങ്ങള്‍ക്ക് മനസിലാകും,' അര്‍ജുന്‍ അഭിമുഖത്തില്‍ പറഞ്ഞു.

    Recommended Video

    Member Rameshan 9am Ward | Theatre Response | Arjun Ashokan | santhosh varkey
     മെമ്പര്‍ രമേശന്‍

    ആദ്യം തന്നെ ഹീറോ ആയിട്ട് വിളിക്കുന്നത് മെമ്പര്‍ രമേശനിലേക്കാണെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ പറയുന്നു. ചിത്രത്തിലേയ്ക്ക് ആദ്യം വിളിച്ചപ്പോള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഫെബ്രുവരി 25 ന് ആയിരുന്നു ചിത്രം റിലീസിനെത്തിയത്. ബോബന്‍ ആന്റ് മോളി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി, അനൂപ്, മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരാണ് മറ്റ് താരങ്ങള്‍.

    Read more about: arjun ashokan
    English summary
    Arjun Ashokan Opens Up About How He Became A Hero, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X