മൂവ് ഓൺ ആയിട്ടില്ല, പക്ഷെ അച്ഛൻ പൊളിയാണ്; ഞാനായിട്ട് തുടങ്ങി വെച്ചതാണെന്ന് പറഞ്ഞു: അർജുൻ അശോകൻ

അടുത്തിടെയാണ് ഹരിശ്രീ അശോകന്റെ വീടിന്റെ നിർമാണത്തിൽ വന്ന പിഴവ് വലിയ വാർത്തയായത്. പഞ്ചാബി ഹൗസ് എന്ന് പേരിട്ട വീടിന് പക്ഷെ പണി കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തറയോടുകൾ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. വിള്ളലുകളിൽ കൂടി വെള്ളവും മണ്ണും വന്നു. ടെെൽസ് വാങ്ങിയ സ്ഥാപനത്തോട് സംഭവം പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെ നടൻ കൺസ്യൂമർ കോടതിയെ സമീപിച്ചു.

ഏറെക്കാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വീട് നിർമാണത്തിന്റെ ഭാ​ഗമായ സ്ഥാപനങ്ങൾ 17. 83 ലക്ഷം രൂപ ഹരിശ്രീ അശോകന് നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ കോടതി ഉത്തരവിട്ടു. ഇപ്പോഴിതാ അച്ഛന്റെ നിയമപോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. അച്ഛന്റെ ദൃഡനിശ്ചയത്തെ അർജുൻ അശോക് അഭിനന്ദിക്കുന്നു. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Arjun Ashokan

ആറ് വർഷമായി വീട് അങ്ങനെയാണ്. കേസിന്റെ പിറകെ ആയത് കൊണ്ടാണ് ഇത് പുറത്ത് വിടാഞ്ഞത്. ഇപ്പോൾ വിധി വന്ന് കേസ് ജയിച്ചു. എന്നാലും മൂവ് ഓൺ ആയിട്ടില്ല. അച്ഛൻ അക്കാര്യത്തിൽ പൊളിയാണ്. ആറ് വർഷവും ഈ കേസിന്റെ പിറകെയായിരുന്നു. ആ പ്രശ്നമുണ്ടായ സമയത്ത് വീട്ടിൽ അധികം ഫണ്ടുണ്ടായിരുന്നില്ല. സിനിമയൊക്കെ തുടങ്ങിയതേയുള്ളൂ. സ്റ്റേബിൾ ആയപ്പോൾ ഞാൻ ചോദിച്ചിരുന്നു.

വേണ്ട, ഞാനായിട്ട് തുടങ്ങി വെച്ചത് കൊണ്ട് പോകാൻ എനിക്കറിയാം എന്ന് പറഞ്ഞു. അപ്പോഴും എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ അച്ഛൻ കേസ് മുന്നോട്ട് കൊണ്ട് പോയി വിജയിച്ചെന്ന് അർജുൻ അശോകൻ ചൂണ്ടിക്കാട്ടി. വർഷങ്ങളുടെ അധ്വാനത്തിൽ ഹരിശ്രീ അശോകൻ നിർമ്മിച്ച സ്വപ്ന ഭവനമായിരുന്നു പഞ്ചാബി ഹൗസ്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും 9 മക്കളും അടങ്ങുന്ന ഹരിശ്രീ അശോകന്റെ കുടുംബം രണ്ട് മുറിയിലാണ് താമസിച്ചിരുന്നത്.

Arjun Ashokan

അന്ന് മുതൽ മനസിലുള്ള ആ​ഗ്രഹമാണ് വലിയ വീടെന്ന് നടൻ നേരത്തെ പറഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ചെമ്പുമുക്കിലാണ് പത്ത് സെന്റ് സ്ഥലത്ത് ഹരിശ്രീ അശോകൻ വീട് വെച്ചത്. വീടിന്റെ ശോചനീയാവസ്ഥ തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും ഹരിശ്രീ അശോകൻ പറഞ്ഞിരുന്നു.

എറണാകുളത്തെ പികെ ടെെൽ സെന്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്ത ഫ്ലോർ ടെെൽസ് ഹരിശ്രീ അശോകൻ വാങ്ങിയത്. എസ്എൻ മാർബിൾ വർകിസിന്റെ ഉടമ കെഎ പയസിന്റെ നേതൃത്വത്തിലാണ് ടെെൽസ് വിരിക്കുന്ന പണികൾ നടന്നത്. ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് നഷ്ടപരിഹാരം നൽകാനാണ് എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കോടതിയുടെ വിധി.

കരിയറിലെ തിരക്കുകളിലാണ് അർജുൻ അശോകൻ. എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രത്തിന് ശേഷം അൻപോട് കൺമണിയാണ് അർജുൻ അശോകന്റെ പുതിയ ചിത്രം. മറുവശത്ത് ഹരിശ്രീ അശോകനും സിനിമകളിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. കോമഡി വേഷങ്ങളിൽ നിന്നും മാറി സീരിയസ് വേഷങ്ങളും ഇന്ന് ഹരിശ്രീ അശോകനെ തേടിയെത്തുന്നു.

More from Filmibeat

Read more about: arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X