മാര്‍ച്ച് 7; വിവാഹം പോലെ അര്‍ജുന്റേയും നികിതയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായി സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം സിനിമയില്‍ കണ്ടെത്തുകയായിരുന്നു. താരപുത്രന്‍ എന്ന ലേബലിലായിരുന്നു തുടക്കം എങ്കിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ അര്‍ജുന്‍ അത് മാറ്റുകയായിരുന്നു. കോമഡിയും സീരിയസ് കഥാപാത്രങ്ങളും തന്റെ കൈകളില്‍ ഭഭ്രമാണെന്ന് നടന്‍ തെളിയിച്ച് കൊടുക്കുകയായിരുന്നു.
2012 ല്‍ പുറത്ത് വന്ന ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട് എന്ന ചിത്ര ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അശോകന്‍ വെള്ളിത്തിരയില്‍ എത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് സൗബിന്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ്. പറവയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ നടന്റെ ഭൂരിഭാഗം കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അര്‍ജുന്‍ ആദ്യമായി നായകനായ ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്.

അര്‍ജുനെ പോലെ തന്നെ ഭാര്യ നികിതയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സിനിമയില്‍ എത്തി തൊട്ട് പിന്നാലെ ആയിരുന്നു അര്‍ജുന്റേയും നികിതയുടേയും വിവാഹം. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2018 ല്‍ വിവാഹിതരാവുന്നത്. ഇപ്പോഴിത നികിതയോട് ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍. 2010 മാര്‍ച്ച് 7 ന് ആയിരുന്നു പ്രിയപ്പെട്ടവളാേട് ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് 12 വര്‍ഷത്തെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. നികിതയ്ക്കും മകള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷകരമായ 12 വര്‍ഷത്തെ കുറിച്ച് നടന്‍ വാചാലനായിരിക്കുന്നത്
അര്‍ജുന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

ചിന്മയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നികിതയുമായി പ്രണയത്തിലാവുന്നവത്. അര്‍ജുന്‍ 11ാം ക്ലാസിലും നിഖിത 10ാം ക്ലാസിലുമായിരുന്നു. കണ്ട് ആറ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രണയം പറഞ്ഞത്. മുമ്പ് ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. 'മീന്‍ കൂട്ടുകാരനാണ് നികിതയ്ക്ക് എന്നോടും ഇഷ്ടമുണ്ടെന്നു കണ്ടുപിടിച്ചത്. അതറിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പ്രപ്പോസ് ചെയ്തു.

പ്രണയം തുടങ്ങിയ കാലത്ത് അമ്മയ്ക്ക് നികിതയുടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട് 'ഇതാണ് ഭാവി മരുമകള്‍' എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങളൊന്നിച്ചുളള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ കണ്ടിട്ട് അവളുടെ വീട്ടില്‍ പ്രശ്‌നമായി. തിരുവല്ലക്കാരാണ് നികിതയുടെ കുടുംബം. അച്ഛന്‍ ഗണേശിന് ജ്വല്ലറി ബിസിനസാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊച്ചിയിലേക്കു വന്ന നികിതയ്ക്ക് നാടിനെ കുറിച്ച് വലിയ 'നൊസ്റ്റു' ആയിരുന്നു. തിരുവല്ലയില്‍ ഫ്‌ലാറ്റ് വാങ്ങി കൊടുക്കാമെന്ന് അന്നു വാക്കു കൊടുത്തിരുന്നു, പക്ഷേ, ഇതുവരെ പാലിച്ചിട്ടില്ല.
Recommended Video

തന്റെ കല്യാണത്തിന് അച്ഛനും അമ്മയ്ക്കും ആധി ഉണ്ടായിരുന്നുവന്നെും അര്‍ജുന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.'25വയസ്സിനുള്ളില്‍ കല്യാണം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ്സ് കഴിഞ്ഞേ പറ്റൂവെന്നായിരുന്നു ജാതകത്തില്‍്. 'ബിടെക്കി'ന്റെ ഷൂട്ടിങ് കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്നു വരുമ്പോഴാണ് വിവാഹം ഉറപ്പിച്ച് കാര്യം അറിയുന്നത്. ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു കരുതിയത്. അതിനിടയിലായിരുന്നു വീട്ടില്‍ നിന്നും വിളി വന്നത്. കല്യാണത്തിന് സിഗ്‌ന്ല്‍ കിട്ടിയതോടെ അതങ്ങ് സംഭവിക്കുകയായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











