9 വര്‍ഷമായി പ്രണയത്തിലായിരുന്നു, ഒളിച്ചോടേണ്ടി വരുമെന്ന് കരുതിയപ്പോഴാണ് വിവാഹമെന്ന് താരപുത്രന്‍
കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് നിരവധി താരപുത്രന്മാരാണ്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ ശ്രദ്ധിക്കപ്പെടുന്നതും കഴിഞ്ഞ വര്‍ഷമായിരുന്നു. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങിയ അര്‍ജുന്‍ ഇന്ന് യുവതാരങ്ങളില്‍ പ്രധാനിയാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു അര്‍ജുന്റെ വിവാഹം. ഒന്‍പത് വര്‍ഷമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടെണ്ടി വരുമെന്ന് കരുതിയിരിക്കുമ്പോഴാണ് വിവാഹം നടന്നതെന്നും താരം തന്നെ വെളിപ്പെടുത്തിരിക്കുകയാണ്. ക്ലബ്ബ് എഫ്എമ്മിലെത്തിയപ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് താരം മനസ് തുറന്നത്.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം വിവാഹിതനായി. ബി ടെക്കിന്റെ ഭൂരിഭാഗം ഷൂട്ട് ചെയ്തത് ബാംഗ്ലൂരില്‍ വച്ചായിരുന്നു. അച്ഛനും അമ്മയ്ക്കും എന്നും വേവലാതിയായിരുന്നു. എന്നും ഫോണ്‍ ചെയ്യും. എവിടെയാണ്, നീ എന്ത് ചെയ്യുന്നുവെന്നൊക്കെ ചോദിച്ച് കൊണ്ടിരിക്കും. പിന്നെ 25 വയസിനുള്ളില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 32 വയസ് കഴിഞ്ഞേ പറ്റുകയുള്ളുവെന്ന് ജാതകത്തിലുണ്ട്. മാത്രമല്ല ഒന്‍പത് വര്‍ഷമായി ഞാനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.
ഇപ്പോള്‍ ഉത്തരവാദപ്പെട്ട ഭര്‍ത്താവാണ് ഞാന്‍. ഒളിച്ചോടേണ്ടി വരുമെന്ന് കരുതിയതാണ്. അപ്പോഴാണ് കല്യാണമുറപ്പിച്ചുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളി വന്നത്. അന്ന് തൊട്ട് കല്യാണം വരെ ഒരു ഓട്ടമായിരുന്നു. അന്ന് ഞാന്‍ ഒരു വിവാഹത്തിന് സാമ്പത്തികമായി തയ്യാറെടുത്തിരുന്നില്ല. പിന്നെ വിവാഹം കഴിഞ്ഞു എന്നും താരം പറയുന്നു. നിഖില ഗണേശാണ് അര്‍ജുന്റെ ഭാര്യ. സിനിമാ മേഖലയിലെ ഒത്തിരി താരങ്ങള്‍ അര്‍ജുന്‍ അശോകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.


Click it and Unblock the Notifications