Don't Miss!
- News
നികുതി കുറയുമോ? നിര്‍മല സീതാരാമന്റെ കേന്ദ്ര ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Lifestyle
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
മമ്മൂട്ടിയും മോഹന്‍ലാലും ആസിഫ് അലിയുമൊക്കെ അര്‍ജുനെയും നിഖിതയേയും കാണാനെത്തി! ചിത്രങ്ങള്‍ കാണൂ!!!
കുട്ടിക്കാലമാണ് ജീവിതത്തിലെ മനോഹരമായ കാലഘട്ടമാണെന്ന് പലരും പറയാറുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുന്നേറുന്നതിനിടയില്‍ ജോലി കിട്ടിയില്ലേ എന്ന ചോദ്യമെത്തും, ഇതിന് പിന്നാലെയായി എത്തുന്ന ചോദ്യം വിവാഹത്തെക്കുറിച്ചാണ്. അത് കഴിഞ്ഞാല്‍ കുട്ടികളായില്ലേ എന്ന ചോദ്യമെത്തും. പിന്നീട് ഇതേ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കും. ബാംഗ്ലൂര്‍ ഡേയ്സില്‍ ദുല്‍ഖര്‍ പറഞ്ഞ ഡയലോഗ് കേട്ടപ്പോള്‍ നമ്മളെല്ലാം കൈയ്യടിച്ചിരുന്നു. ആരാധകരുടെ നാളുകള്‍ നീണ്ട ചോദ്യത്തിനുള്ള ഉത്തരമായാണ് അര്ജുന് അശോകന് താന്‍ വിവാഹിതനാവുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
താരപുത്രന് അര്ജുന് അശോകന് വിവാഹിതനായി! സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
മമ്മൂട്ടിയെ കടത്തിവെട്ടി കുഞ്ഞുമറിയം! വിവാഹ ചടങ്ങിലെ താരമായി ദുല്‍ഖറിന്റെ മകള്‍! ചിത്രങ്ങള്‍ വൈറല്‍
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പങ്കെടുത്ത ചടങ്ങിന് പിന്നാലെയായാണ് താരപുത്രന്റെ വിവാഹത്തീയതി എത്തിയത്. ഡിസംബര്‍ രണ്ടിനായിരുന്നു അര്ജുന് നിഖിതയുടെ കഴുത്തില്‍ മുന്നുചാര്ത്തിയത്. സൗബിന്റെ പറവയിലൂടെ ശ്രദ്ധേയനായി മാറിയ താരപുത്രനെ ആശീര്‍വദിക്കാനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. വിവാഹത്തിലും റിസപ്ക്ഷനിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിന് പിന്നാലെയായാണ് റിസപ്ക്ഷന് ചിത്രങ്ങളെത്തിയത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
നടി പ്രിയ മോഹന്‍ അമ്മയായി! കുഞ്ഞതിഥിയെ വരവേറ്റ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും! ചിത്രങ്ങള്‍ വൈറല്‍!കാണൂ

വിവാഹ വിരുന്നിലും തിളങ്ങി
എട്ട് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് അര്ജുന് നിഖിതയെ സ്വന്തമാക്കിയത്. അച്ഛന് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടിക്കാലം മുതലേ തന്നെ സിനിമാമോഹം ഉണ്ടായിരുന്നുവെങ്കിലും അച്ഛനെ അനുകരിച്ചോ ആ പദവി ഉപയോഗിച്ചോ സിനിമയില്‍ തുടരില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നതായി താരം നേരത്തെ പറഞ്ഞിരുന്നു. തുടക്കത്തില്‍ ആ മേല്‍വിലാസം സഹായകമാവുമെങ്കിലും സിനിമയില്‍ നിലനില്ക്കാന് അത് മാത്രം പോരെന്ന് ആ താരപുത്രന് കൃത്യമായി മനസ്സിലാക്കിയിരുന്നു. വിവാഹത്തിന് പിന്നാലെ നടത്തിയ വിരുന്നിലും തിളങ്ങിയിരുന്നു ഈ ദമ്പതികള്‍.

മോഹന്‍ലാലെത്തി
മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഹരിശ്രീ ്അശോകന്. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായി കഴിയുന്നവരാണ് ഇവര്‍. സുഹൃത്തിന്റെ മകനെ അനുഗ്രഹിക്കാനായി താരവും എത്തിയിരുന്നു. നവദമ്പതികള്‍ക്ക് ആശംസയുമായെത്തിയ താരത്തെ കാണാം.

മമ്മൂട്ടിയും ചടങ്ങിലേക്കെത്തി
കുടുംബത്തിലെ വിവാഹ ചടങ്ങിന് പിന്നാലെയായാണ് മമ്മൂട്ടിയും എത്തിയത്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് മമ്മൂട്ടി അര്‍ജുനെ കാണാനെത്തിയത്.

ആസിഫ് അലിയും സംഘവും
വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തിരുന്നു. വിവാഹത്തിലും ഇവരെത്തിയിരുന്നു. സൗബിന്, രജിഷ വിജയന്, നിരഞ്ജന അനൂപ്, ഗണപതി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ബാലു വര്‍ഗീസിനും സംഘത്തിനുമൊപ്പം നവദമ്പതികള്‍.

മീശമാധവന് സ്റ്റൈലില്‍ വിവാഹം
പതിവില്‍ നിന്നും വ്യത്യസ്തമായ ചടങ്ങുകളായിരുന്നു ഇവരുടെ വിവാഹത്തിനുണ്ടായിരുന്നത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മീശമാധവനില്‍ ജ്യോതിര്മയിയയും പ്രജോദും ചെയ്തത് പോലെയുള്ള ചടങ്ങുകളും ഈ വിവാഹത്തിനുണ്ടായിരുന്നു.

കരിയര്‍ ബ്രേക്കായി മാറിയ പറവ
സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് അര്ജുന് ശ്രദ്ധേയനായി മാറിയത്. അച്ഛന് പിന്നാലെ സിനിമയിലേക്കെത്തിയ മകന് നിരാശപ്പെടുത്തിയില്ലെന്നും പ്രതീക്ഷ നല്‍കുന്നുവെന്നുമായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. കരിയറില്‍ മാത്രമല്ല ജീവിതത്തിലും സൗബിനെ ജ്യേഷ്ഠനെപ്പോലെയാണ് കരുതുന്നതെന്ന് അര്ജുന് പറഞ്ഞിരുന്നു. താരദമ്പതികളെ അനുഗ്രഹിക്കാനായി സൗബിനുമെത്തിയിരുന്നു.
വിവാഹ വീഡിയോ കാണാം
അര്ജുന് അശോകന്റെ വിവാഹ വീഡിയോ കാണാം.
വിരുന്നും ഗംഭീരമാക്കി
വിവാഹ വിരുന്നിന്റെ വീഡിയോ കാണാം.
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
കാമുകനായിരിക്കുമ്പോള്‍ രോഹിത്തിനൊപ്പം പോയതൊക്കെ വീട്ടുകാര്‍ അറിഞ്ഞാണ്; നേരത്തെ വിവാഹം കഴിച്ചതിനെ പറ്റി ആര്യ
-
'ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ നിമിഷങ്ങൾ!'; മക്കൾക്കൊപ്പമുള്ള വീഡിയോയുമായി അമ്പിളി ദേവി