സൗഭാഗ്യയുടെ ഈ സ്വഭാവം തീരെയിഷ്ടമല്ല! ഉറങ്ങുമ്പോഴും അതുണ്ടാവുമെന്നും അര്‍ജുന്‍റെ വെളിപ്പെടുത്തല്‍!

അടുത്തിടെയായിരുന്നു സൗഭാഗ്യയും അര്‍ജുനും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. സൗഭാഗ്യയുടെ അമ്മയായ താര കല്യാണിന്റെ നൃത്തവിദ്യാലയത്തില്‍ അര്‍ജുനും പഠിക്കാനെത്തിയിരുന്നു. തന്റെ തെറ്റിദ്ധാരണ തിരുത്തിയ അര്‍ജുനെ തുടക്കത്തില്‍ തന്നെ താരയും ശ്രദ്ധിച്ചിരുന്നു. നൃത്തമായിരുന്നു ഇവരെയെല്ലാവരേയും ചേര്‍ത്തുനിര്‍ത്തിയത്. ആ പരിചയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. ഇതിന് ശേഷമായിരുന്നു സൗഭാഗ്യ വിവാഹത്തിനായി സമ്മതിച്ചത്. ആ തീരുമാനത്തില്‍ താനൊരുപാട് സന്തോഷിച്ചിരുന്നുവെന്ന് താര കല്യാണ്‍ പറഞ്ഞിരുന്നു.

ടിക് ടോക്കും നൃത്തവുമൊക്കെയായി സജീവമാണ് സൗഭാഗ്യയും അര്‍ജുനും. അടുത്തിടെ ജെബി ജംഗക്ഷനില്‍ കുടുംബസമേതമായി ഇവരെത്തിയിരുന്നു. സൗഹൃദത്തെക്കുറിച്ചും അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തിയതിനെക്കുറിച്ചുമായിരുന്നു ഇവര്‍ വാചാലരായത്. അതീവ സന്തോഷത്തോടെ, കുസൃതി നിറഞ്ഞ മറുപടിയായിരുന്നു അര്‍ജുന്‍ നല്‍കിയത്. അതിനിടയിലായിരുന്നു നിര്‍ണായകമായ തുറന്നുപറച്ചിലും നടത്തിയത്. ഇത് കേട്ട് സൗഭാഗ്യയും ഞെട്ടിയിരുന്നു.

ഇഷ്ടമല്ലാത്ത സ്വഭാവം

ഇഷ്ടമല്ലാത്ത സ്വഭാവം

അപര്‍ണ്ണയെന്ന കൊച്ചുമിടുക്കിയായിരുന്നു സൗഭാഗ്യയോടും അര്‍ജുനോടും ഇഷ്ടമല്ലാത്ത സ്വഭാവത്തെക്കുറിച്ച് ചോദിച്ചത്. അത് എന്റെ കൊച്ചച്ചനും ചിത്തിയുമാണ്. കൊച്ചഛന് ചിത്തി എന്ത് ചെയ്യുമ്പോഴാണ് ഭയങ്കരമായി ദേഷ്യം വരുന്നതെന്നായിരുന്നു അപര്‍ണ്ണയുടെ ചോദ്യം. ഇതേ ചോദ്യം തന്നെ ചിത്തിയുടെ അടുത്തും ചോദിക്കുന്നുണ്ടെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു.ഞാന്‍ അനാവരണം ചെയ്യാത്ത ചില സ്വഭാവങ്ങള്‍ കൂടി ഇപ്പോള്‍ പുറത്തുവരുമെന്നായിരുന്നു അവതാരകനായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.

അര്‍ജുന്‍ പറഞ്ഞത്

അര്‍ജുന്‍ പറഞ്ഞത്

സൗഭാഗ്യയുടെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ജുന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ഈ ബഡ്‌സ് കൊണ്ട് എല്ലായിടത്തും ഇടും. ഈ മറുപടി കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. 24 മണിക്കൂറും ഒരു ബഡ്‌സും പിടിച്ച് ഇരിക്കും. അത് എവിടെയെഹ്കിലും വെച്ചിട്ട് പോവും, ഒരാവശ്യവുമില്ല. എന്താണ് സംഭവമെന്ന് ചോദിച്ചാല്‍ ചെവിയില്‍ ഭയങ്കരമെന്ന് പറയും, നോക്കുമ്പോള്‍ ഒന്നും ഉണ്ടാവില്ലെന്നും അര്‍ജുന്‍ പറയുന്നു.

എപ്പോഴും

എപ്പോഴും

വെറുതെ ബഡ്‌സ് കൊണ്ട് നടക്കും, ഫോണിനിടയിലും ഉണ്ടാവും. ഇതിനിടയിലുണ്ടായിരുന്നു ഇന്നലെ വരെ. ഈ ഷോയില്‍ വരുന്നോണ്ട് മാത്രം മാറ്റിയതാണ്. വേറൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത് പറഞ്ഞതെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. സൗഭാഗ്യ എങ്ങനെയാണ് ബഡ്‌സ് ഉപയോഗിക്കുന്നതെന്ന് അര്‍ജുന്‍ കാണിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ എല്ലാവരും ഒരുപോലെ ചിരിക്കുകയായിരുന്നു.

ഉറങ്ങുമ്പോഴും

ഉറങ്ങുമ്പോഴും

ഉറങ്ങുമ്പോഴും ബഡ്‌സ് കൈയ്യിലുണ്ടാവുമെന്ന് അര്‍ജുന്‍ പറഞ്ഞപ്പോള്‍ ചേട്ടാ, ഞാന്‍ ഉറങ്ങുമ്പോഴും അങ്ങനെയാണോയെന്ന സംശയത്തിലായിരുന്നു സൗഭാഗ്യ. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ബഡ്‌സ്. ചേട്ടന്‍ ഇതെന്താണ് ഈ പറയുന്നതെന്ന ആശങ്കയിലായിരുന്നു സൗഭാഗ്യ. ഇനി കൈകൊണ്ടത് തൊടില്ലെന്ന് പറഞ്ഞപ്പോള്‍ അതില്ലാതെ പറ്റില്ല. അമൃതാഞ്ജനോടാണ് അഡിക്ഷന്‍, ബഡ്‌സും എപ്പോഴും കൂടെക്കാണും.

തോന്നുമ്പോള്‍

തോന്നുമ്പോള്‍

അഡിക്ഷനെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു അര്‍ജുന്‍ സിഗരറ്റ് വലിക്കുമോയെന്ന് ബ്രിട്ടാസ് ചോദിച്ചത്. തോന്നുമ്പോള്‍ വലിക്കുമെന്ന മറുപടിയായിരുന്നു അര്‍ജുന്‍ നല്‍കിയത്. മാസത്തിലൊരിക്കലൊക്കെയാവും അത്. പ്രേമമൊക്കെ വീട്ടില്‍ സമ്മതിച്ചതാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചേട്ടന്‍ ബൈക്ക് തന്നു, ഫോണ്‍ തന്നു. ഇഷ്ടം പോലെ സ്വാതന്ത്ര്യം തോന്നി. മറ്റുള്ളവരേക്കാളും സ്വാതന്ത്ര്യമുള്ളത് പോലെ തോന്നി. അതോണ്ട് ഞാന്‍ ഇതൊന്നും ചെയ്യാറില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

സൗഭാഗ്യയുടെ മറുപടി

സൗഭാഗ്യയുടെ മറുപടി

എത്ര പറഞ്ഞാലും ശ്രദ്ധിക്കില്ല, ചേട്ടന്റെ ഈ സ്വഭാവം എനിക്കിഷ്ടമല്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. വേറെ എന്തെങ്കിലും ചിന്തിച്ചോണ്ടിരിക്കും. വിളിച്ചാലും ശ്രദ്ധിക്കില്ല. ഞാന്‍ കുറച്ച് ഹൈപ്പറാണ്. അപ്പോ ശ്രദ്ധ അധികം നില്‍ക്കില്ല. പല ചിന്തകളും വരും. ആലോചനകള്‍ വരും അത്രയേയുള്ളൂ. കണ്ണ് ഡെഡാവും, അത് കാണുമ്പോള്‍ നമുക്ക് മനസ്സിലാവും. ഇവിടെ വരുന്നോണ്ട് ലെന്‍സൊക്കെ വെച്ചാണ് വന്നത്. ഇന്നങ്ങനെ ശ്രദ്ധിക്കാതാവാന്‍ പാടില്ലല്ലോ, എന്നെ ഒരുക്കിക്കൊണ്ട് വന്നിരിക്കുകയാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X