മലയാളത്തില്‍ മോഹന്‍ലാലാണ് ഇഷ്ടനടന്‍! തെങ്കാശിപ്പട്ടണം കണ്ടത് മുതല്‍ ദിലീപും! തുറന്നുപറഞ്ഞ് അര്‍ജുന്‍

By Midhun Raj

മോഹന്‍ലാലിന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും സ്‌നീക്ക് പീക്ക് ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം മുന്‍പ് വന്ദേമാതരം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ലാലേട്ടനൊപ്പം ആദ്യമായിട്ടാണ് നടന്‍ എത്തുന്നത്.

മരക്കാറിന്റെതായി

മരക്കാറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അര്‍ജുനും തിളങ്ങിയിരുന്നു.അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മരക്കാറിനെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും അര്‍ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മരക്കാര്‍ നന്നായി വന്നിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ അത്രമാത്രം പ്ലാനിംഗ് ഉളള സംവിധായകനാണെന്നും അര്‍ജുന്‍ പറയുന്നു.

തന്റെ കരിയറില്‍

തന്റെ കരിയറില്‍ ഇത്രമാത്രം പ്ലാനിംഗ് ഉളള മറ്റൊരു സംവിധായകനൊപ്പവും ജോലി ചെയ്തിട്ടില്ലെന്നും അര്‍ജുന്‍ പറയുന്നു. മലയാളത്തിലെ തന്റെ ഇഷ്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും അഭിമുഖത്തില്‍ അര്‍ജുന്‍ തുറന്നുപറഞ്ഞു. തെങ്കാശിപ്പട്ടണം കണ്ടപ്പോള്‍ മുതല്‍ ദിലീപിനെയും ഇഷ്ടമാണ്. മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്താണെന്നും ആക്ഷന്‍ കിംഗ് പറയുന്നു.

ഒരുമിച്ചൊരു ചിത്രം

ഒരുമിച്ചൊരു ചിത്രം ചെയ്യാന്‍ മുന്‍പ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എപ്പോള്‍ നേരില്‍ കണ്ടാലും ഒന്നിച്ചൊരു സിനിമ ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിക്കാറുളളതെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ സംസാരിക്കവേ വെളിപ്പെടുത്തി. അതേസമയം മരക്കാറിന് പിന്നാലെയാണ് ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന മലയാള ചിത്രത്തിലും അര്‍ജുന്‍ അഭിനയിച്ചത്. സിനിമയില്‍ ജാക്ക് ആയി ദിലീപ് എത്തുമ്പോള്‍ ഡാനിയേലായാണ് അര്‍ജുന്‍ എത്തുന്നത്.

എസ് എല്‍ പുരം ജയസൂര്യ

എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 15നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് ജാക്ക് ആന്‍ഡ് ഡാനിയേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അഞ്ജു കുര്യനാണ് സിനിമയിലെ നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X