അര്‍ജുന്‍ സര്‍ജ മേഘ്‌നയ്ക്കും കുഞ്ഞിനും അരികിലേക്കെത്തി, കുഞ്ഞിനെ കണ്ട സന്തോഷം പങ്കുവെച്ച് താരം

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് അര്‍ജുന്‍ സര്‍ജ. തമിഴകത്ത് മാത്രമല്ല മലയാളത്തിലും അഭിനയിക്കാറുണ്ട് അദ്ദേഹം. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കന്നഡ സിനിമയിലെ താരസഹോദരങ്ങളായ ചിരഞ്ജീവി സര്‍ജയും ധ്രുവ സര്‍ജയും അര്‍ജുന്റെ സഹോദരിയുടെ മക്കളാണ്. അമ്മാവനായിരുന്നു അഭിനയ രംഗത്തേക്ക് വരാനായി ഞങ്ങള്‍ക്ക് പ്രചോദനമേകിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി ചിരു യാത്രയായപ്പോള്‍ വികാരഭരിതനായാണ് അര്‍ജുന്‍ എത്തിയത്.

ചിരു കണ്ണുതുറക്ക്, നിന്റെ അമ്മാവനാണ് മുന്നിലുള്ളതെന്ന് പറഞ്ഞായിരുന്നു അര്‍ജുന്‍ വികാരഭരിതനായത്. മേഘ്‌നയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചിരുന്നു അദ്ദേഹം. കുടുംബത്തിലെ ചടങ്ങുകളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. മേഘ്‌നയ്ക്കായൊരുക്കിയ ബേബി ഷവര്‍ പാര്‍ട്ടിയില്‍ കുടുംബസമേതം അര്‍ജുന്‍ പങ്കെടുത്തിരുന്നു. ജൂനിയര്‍ ചിരുവിനെ കാണാനെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. കുഞ്ഞിനെക്കുറിച്ച് വാചാലനാവുന്ന അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അര്‍ജുന്‍ എത്തി

അര്‍ജുന്‍ എത്തി

മേഘ്‌ന രാജിന്റെ പ്രസവ സമയത്ത് അര്‍ജുന്‍ സര്‍ജ തമിഴ്‌നാട്ടിലായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞതിഥിയെ കാണാനെത്തിയിരിക്കുകയാണ് താരം. കുടുംബസമേതമായാണ് താരം ആശുപത്രിയിലേക്ക് എത്തിയത്. ചിരുവിന്റെ മകനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. 20 വര്‍ഷത്തിന് ശേഷമായാണ് ആ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ചിരു പുനര്‍ജനിച്ചത് പോലെയാണ് തോന്നുന്നതെന്നായിരുന്നു കുടുംബത്തിലുള്ളവരെല്ലാം പറഞ്ഞത്.

വീഡിയോ കോളിലൂടെ

വീഡിയോ കോളിലൂടെ

മേഘ്‌ന പ്രസവിച്ച വിവരം അറിഞ്ഞതിന് പിന്നാലെയായി ധ്രുവ സര്‍ജയെ വീഡിയോ കോളിലൂടെ വിളിച്ചിരുന്നു അര്‍ജുന്‍ സര്‍ജ. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോ്ട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിരുവിനെ വീണ്ടും ലഭിച്ചത് പോലെയെന്നായിരുന്നു ധ്രുവ പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി ജൂനിയര്‍ ചിരു എത്തിയപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. കുഞ്ഞതിഥിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

കുഞ്ഞിനെക്കുറിച്ച്

കുഞ്ഞിനെക്കുറിച്ച്

അന്ന് എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്. ചിരു ഇപ്പോള്‍ വീണ്ടും വന്നു. ആ സന്തോഷമാണ് എല്ലാവരുടേയും മുഖത്ത് കാണാനുള്ളത്. 36 വര്‍ഷം മുന്‍പ് മറ്റൊരു ആവശ്യത്തിനായാണ് താന്‍ ബാംഗ്ലൂരിലേക്ക് എത്തിയത്. ഇപ്പോഴത്തെ വരവ് ചിരുവിന്റെ മകനെ കാണാനാണ്. ചിരു ജനിച്ച സമയത്തുള്ള അനുഭവങ്ങളെക്കുറിച്ചും അര്‍ജുന്‍ സര്‍ജ പറഞ്ഞിരുന്നു.

അന്ന് പാടിയത്

അന്ന് പാടിയത്

മേഘ്‌നയ്ക്കായി ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ധ്രുവ പാര്‍ട്ടി ഒരുക്കിയത്. വിവാഹ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളായിരുന്നു നടത്തിയത്. ജൂനിയര്‍ ചിരുവിനായി അന്ന് വെല്‍കം ഗാനം പാടിയിരുന്നു. ആണ്‍കുഞ്ഞായിരിക്കുമെന്നൊന്നും കരുതിയിരുന്നില്ല. അര്‍ജുനായിരുന്നു വെല്‍കം ഗാനം പാടിയത്. എല്ലാവരും കൂടെപ്പാടുകയായിരുന്നു.

ഐശ്വര്യയുടെ കമന്റ്

ഐശ്വര്യയുടെ കമന്റ്

ചിരുവിനെപ്പോലെ തന്നെയുണ്ട് മകനെന്നായിരുന്നു ഐശ്വര്യ സര്‍ജ പ്രതികരിച്ചത്. അര്‍ജുനൊപ്പം ഐശ്വര്യയും കുഞ്ഞതിഥിയെ കാണാനായെത്തിയിരുന്നു. ചിരു പോയെന്ന് വിശ്വസിക്കാനാവുന്നിലെന്നും ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞും താരപുത്രി എത്തിയിരുന്നു. ജൂനിയര്‍ ചിരുവിനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X