മേഘ്‌നയേയും കുഞ്ഞിനേയും കാണാന്‍ ധ്രുവിനെ വീഡിയോ കോള്‍ ചെയ്ത് അര്‍ജുന്‍ സര്‍ജ, ചിത്രം പുറത്ത്
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് അര്‍ജുന്‍ സര്‍ജ. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. അര്‍ജുന്റെ സഹോദരിയുടെ മക്കളും സിനിമാരംഗത്ത് സജീവമാണ്. കന്നഡ സിനിമയിലെ താരസഹോദരങ്ങളായ ചിരഞ്ജീവി സര്‍ജയും ധ്രുവ സര്‍ജയും അമ്മാവനെ പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തിയവരാണ്. അമ്മാവന്‍രെ സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ഇരുവര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്.
സഹോദരന്‍മാരേക്കാളുപരി അടുത്ത സുഹൃത്തുക്കളാണ് ചിരുവും ധ്രുവും. അപ്രതീക്ഷിതമായി ചിരു പറന്നകന്നപ്പോള്‍ പിടിച്ചുനില്‍ക്കാനാവുന്നുണ്ടായിരുന്നില്ല ധ്രുവയ്ക്ക്. ചിരു തിരിച്ചുവന്നേ മതിയാവൂയെന്നായിരുന്നു താരം പറഞ്ഞത്. ചേട്ടനെക്കുറിച്ച് പറയുമ്പോഴെല്ലാം ധ്രുവ് വികാരധീനനാവാറുമുണ്ട്. കാത്തിരിപ്പിനൊടുവിലായി ജൂനിയര്‍ ചിരു എത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബത്തിലെല്ലാവരും. കുഞ്ഞിനെ നേരില്‍ കാണാനാവാത്തതിന്റെ വിഷമം പങ്കുവെച്ചെത്തിയിരിക്കുകയാണ് അര്‍ജുന്‍ സര്‍ജ.

അര്‍ജുന്റെ വീഡിയോ കോള്‍
കുഞ്ഞതിഥി എത്തിയെന്ന സന്തോഷം അറിഞ്ഞതിന്റെ സന്തോഷം നേരില്‍ അനുഭവിക്കാന്‍ അര്‍ജുന് കഴിഞ്ഞിരുന്നില്ല. വീഡിയോ കോളിലൂടെയായിരുന്നു താരം കുഞ്ഞിനെ കണ്ടത്. ധ്രുവ സര്‍ജയുടെ ഫോണിലേക്കായിരുന്നു താരം വിളിച്ചത്. വീഡിയോ കോളിലൂടെ അമ്മാവന് കുഞ്ഞിനെക്കാണിച്ച് കൊടുത്തത് ധ്രുവ സര്‍ജയായിരുന്നു. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അര്‍ജുനും കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിന്റെ വരവ്
കാത്തിരിപ്പിനൊടുവിലായെത്തിയ കുഞ്ഞിനെ സന്തോഷത്തോടെ ഏറ്റുവാങ്ങിയത് ധ്രുവ സര്‍ജയായിരുന്നു. ആശുപത്രി റൂമില്‍ ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ വെച്ചിരുന്നു. മകള്‍ ധൈര്യവതിയാണെന്നും ഇപ്പോഴത്തെ വിശേഷത്തില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മേഘ്‌ന രാജിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. ധ്രുവ സര്‍ജയും കുഞ്ഞതിഥിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. ചിരുവിന്റെ സുഹൃത്തുക്കളും ഇതേക്കുറിച്ച് പറഞ്ഞെത്തിയിരുന്നു.

വിശേഷ ദിവസം
മേഘ്‌ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടേയും എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ദിനത്തിലാണ് ജൂനിയര്‍ ചിരു എത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് ഈ ദിനത്തിലാണ് ചിരു എന്റെ മരുമകനായത്. ഇപ്പോള്‍ കുഞ്ഞിലൂടെ അവന്‍ പുനര്‍ജനിച്ചിരിക്കുകയാണ്. അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മേഘ്‌ന രാജിന്റെ പിതാവായ സുന്ദര്‍ രാജ് പറഞ്ഞത്. മകള്‍ക്ക് കുഞ്ഞ് ജനിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് മേഘ്‌നയുടെ അമ്മയും പ്രതികരിച്ചിരുന്നു.

ചിത്രങ്ങളും വീഡിയോയും
കുഞ്ഞതിഥി വന്നതിന്റെ സന്തോഷത്തിലാണ് മേഘ്‌നയുടേയും ചിരുവിന്റേയും കുടുംബം. ചിരുവിന്റെ ഫോട്ടോയ്ക്ക് അരികിലേക്ക് കുഞ്ഞിനേയും ചേര്‍ത്തുവെച്ചുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആശുപത്രിയിലെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചായിരുന്നു ആരാധകരെത്തിയത്. നസ്രിയ നസീമും അനന്യയുമുള്‍പ്പടെയുള്ള താരങ്ങളും ജൂനിയര്‍ ചിരുവിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു.
Recommended Video

ആരാധകര്‍ക്കും സന്തോഷം
മേഘ്‌ന രാജിന് കുഞ്ഞതിഥിയെ ലഭിച്ചതില്‍ സന്തുഷ്ടരാണ് തങ്ങളെന്ന് പറഞ്ഞായിരുന്നു ആരാധകര്‍ എത്തിയത്. ഗര്‍ഭിണിയാണെന്ന സന്തോഷം ആസ്വദിച്ച്് തീരും മുന്‍പായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. എന്നും സന്തോഷത്തോടെ ഇരിക്കാനാണ് ചിരു പറഞ്ഞിട്ടുള്ളതെന്നും മേഘ്‌ന കുറിച്ചിരുന്നു. പറന്നകന്ന പ്രിയതമനെ എല്ലാ കാര്യത്തിലും കൂടെക്കൂട്ടുകയായിരുന്നു മേഘ്‌ന രാജ്.


Click it and Unblock the Notifications