'പ്രണയം പറയാതെ പ്രണയിച്ചു, വാലന്റൈന്‍സ് ഡേയില്‍ കെട്ടണമെന്നായിരുന്നു'; അർജുനും സൗഭാ​​ഗ്യയ്ക്കും വിവാഹ വാർഷികം!

സോഷ്യൽമീഡിയയിൽ സജീവമാണ് സൗഭാ​ഗ്യ വെങ്കിടേഷും നടനും താരത്തിന്റെ ഭർത്താവുമായ അർജുൻ സോമശേഖറും. ഇരുവരും ഇപ്പോൾ അഭിനയവും യുട്യൂബ് വ്ലോ​ഗിങുമെല്ലാമായി എപ്പോഴും പ്രേക്ഷകരോട് ചേർന്ന് നിൽക്കുന്നവരാണ്.

പ്രണയിച്ച് വിവാഹിതരായവരാണ് അർജുനും സൗഭാ​ഗ്യയും. വളരെ ചെറുപ്പം മുതൽ ഇരുവരും പരിചയക്കാരാണ്. സൗഭാ​ഗ്യയുടെ അമ്മ താര കല്യാണിന് കീഴിലാണ് അർജുൻ നൃത്തം പഠിച്ചിരുന്നത്. അങ്ങനെയാണ് സൗഭാ​ഗ്യയും അർജുനും സുഹൃത്തുക്കളാകുന്നത്.

തുടക്കത്തിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇന്ന് സൗഭാ​ഗ്യയും അർജുനും മൂന്നാം വിവാഹ വാർഷികം മകൾ സുദർശനയ്ക്കൊപ്പം ആഘോഷിക്കുകയാണ്.

സുദർശന പിറന്നിട്ട് ഒരു വർഷം പിന്നിടുകയാണ്. വിവാഹ വാർഷികം ആഘോഷിക്കാൻ ഇത്തവണ അർജുന് സൗഭാ​ഗ്യയുടെ അടുത്ത് എത്താൻ കഴിഞ്ഞില്ല. ചക്കപ്പഴം സീരിയൽ ഷൂട്ടിങ് സെറ്റിലാണ് അർജുൻ.

പ്രണയം പറയാതെ പ്രണയിച്ചു

പക്ഷെ അപ്പോഴും ഭാര്യയ്ക്ക് വിവാഹ വാർഷിക സമ്മാനം നൽകാൻ അർജുൻ മറന്നില്ല. തനിക്ക് നേരിട്ട് വന്ന് സർപ്രൈസ് നൽകാൻ കഴിയാത്തതിനാൽ സുഹൃത്തുക്കളും സഹപ്രവർത്തകരും വഴിയാണ് അർജുൻ സൗഭാ​ഗ്യയ്ക്ക് സമ്മാനം നൽകിയത്.

ഒരു സോഫ ചെയർ സെറ്റാണ് വിവാ​ഹ വാർഷിക സമ്മാനമായി അർജുൻ സൗഭാ​ഗ്യയ്ക്ക് നൽ‌കിയത്. അതീവ സന്തോഷത്തോടെയായിരുന്നു സൗഭാ​ഗ്യ അർജുന്റെ സമ്മാനം സ്വീകരിച്ചത്. അതിന്റെ വീഡിയോയും അർജുൻ‌ പങ്കുവെച്ചിട്ടുണ്ട്.

വാലന്റൈന്‍സ് ഡേയില്‍ കെട്ടണമെന്നായിരുന്നു

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് അക്കാദമി നോക്കി നടത്തുന്നതും അർജുനാണ്. 'ഞങ്ങളങ്ങനെ പ്രൊപ്പോസ് ചെയ്യുകയോ ഇഷ്ടം പറയുകയോ ചെയ്തിട്ടില്ല. ഇത് ഞങ്ങളായിട്ടങ്ങ് മനസിലാക്കി. സൗഭാഗ്യയെ ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്.'

'പക്ഷെ ടീച്ചറിന്റെ മോള്‍ എന്നുള്ളത് കൊണ്ട് ഇഷ്ടം പറയാന്‍ പറ്റിയിരുന്നില്ല. എല്ലാവരും ടീച്ചറിനോട് ഞങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു ഇവര്‍ ഇഷ്ടത്തിലാണോയെന്ന് ചോദിച്ചവരോട് ഇല്ല നല്ല ഫ്രണ്ട്‌സാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്.'

അർജുനും സൗഭാ​​ഗ്യയ്ക്കും വിവാഹ വാർഷികം

'ഒരുപാട് ആള്‍ക്കാര്‍ പറഞ്ഞാല്‍ എനിക്കതില്‍ താല്‍പര്യം കുറയും. അതുകൊണ്ട് ഞാന്‍ ഇഷ്ടം പറഞ്ഞില്ലെന്നായിരുന്നു അര്‍ജുന്‍ സൗഭാ​ഗ്യയെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ പറഞ്ഞത്. ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ എന്റെ ലൈഫ് വേറെ ലെവലായേനെ.'

'എല്ലാത്തിനും സപ്പോര്‍ട്ടായിരുന്നു ചേച്ചി. ഞങ്ങളുടെ വീട്ടില്‍ രണ്ട് പെണ്ണുങ്ങള്‍ വന്നപ്പോഴും കാര്യങ്ങളെല്ലാം നന്നായാണ് പോയത്. നാത്തൂന്‍പോരോ, അമ്മായിഅമ്മപ്പോരോ ഉണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞായാണ് അവര്‍ എന്നെ കണ്ടത്. ചേട്ടനേക്കാളും 13 വയസിന് ഇളയതാണ് ഞാന്‍. ചേച്ചിയുമായും 10 വയസ് വ്യത്യാസമുണ്ട്.'

എന്റെ വീട്ടുകാർക്ക് സൗഭാഗ്യയും കുഞ്ഞിനെപ്പോലെ

'അതിനാൽ എന്റെ വീട്ടുകാർക്ക് സൗഭാഗ്യയും കുഞ്ഞിനെപ്പോലെയായിരുന്നു' എന്നാണ് മുമ്പൊരിക്കൽ അർജുൻ വിവാഹത്തെ കുറിച്ച് പറഞ്ഞത്. 'അമ്മയാണ് ഞങ്ങളോട് ഇങ്ങോട്ട് കല്യാണക്കാര്യം പറഞ്ഞത്.'

'എന്നാല്‍ പിന്നെ അടുത്താഴ്ച തന്നെ കെട്ടിയേക്കാമെന്ന് പറഞ്ഞപ്പോള്‍ അയ്യോ.... ഇത്രയും പെട്ടെന്നോ എന്നായിരുന്നു അമ്മ ചോദിച്ചത്. വാലന്റൈന്‍സ് ഡെയില്‍ കെട്ടണമെന്നായിരുന്നു വിചാരിച്ചത്. അത് പക്ഷെ നീണ്ട് ഫെബ്രുവരി 20ൽ എത്തി. അമ്മയാണ് ചേട്ടന്റെ അച്ഛനെ വിളിച്ച് പറഞ്ഞത്. ഡാന്‍സ് പരിപാടി പോലെയായിരുന്നു കല്യാണം. പ്രേമിച്ച് കറങ്ങിനടന്നിട്ടില്ല.'

യാത്രകളായി കറങ്ങാന്‍ പോയിട്ടില്ല

'ജോലി ചെയ്യാനായി ഞങ്ങളൊന്നിച്ചായിരുന്നു അല്ലാതെ യാത്രകളായി കറങ്ങാന്‍ പോയിട്ടില്ല' സൗഭാ​ഗ്യ പറഞ്ഞ് നിർത്തി. സൗഭാ​ഗ്യയുടെ റീൽസ് വീഡിയോകളിൽ അർജുൻ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് അവസരങ്ങൾ അർജുന് അഭിനേതാവ് എന്ന രീതിയിൽ ലഭിച്ച് തുടങ്ങിയത്. അര്‍ജുനൊപ്പം ഉരുളക്കുപ്പേരി പരമ്പരയില്‍ സൗഭാഗ്യയും അഭിനയിച്ചിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അഭിനയിക്കാനാവുമോയെന്ന ആശങ്കയുണ്ടെന്നും അതാണ് അവസരങ്ങളൊന്നും സ്വീകരിക്കാത്തതെന്ന് സൗഭാഗ്യ അടുത്തിടെ പറഞ്ഞിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X