തടി ഓവറാണല്ലോ! അതൊന്നും എന്നെ ബാധിക്കാറില്ലെന്ന് അര്‍ജുന്‍! നെഗറ്റീവില്‍ തളരാറില്ലെന്ന് സൗഭാഗ്യയും
സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ടോം ആന്‍ഡ് ജെസിയിലാണ് അര്‍ജുന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡാന്‍സ് ക്ലാസും പരിപാടികളുമൊക്കെയായി സജീവമാണ് സൗഭാഗ്യ. വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കിടാറുണ്ട് സൗഭാഗ്യ. ഇവരുടെ മകളായ സുധോപ്പു എന്ന സുദര്‍ശനയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യ ക്ലോത്തിംഗ് ബ്രാന്‍ഡ് തുടങ്ങിയത്. പൂവ് എന്നായിരുന്നു ബ്രാന്‍ഡിന് പേര് നല്‍കിയത്. ഇടക്കാലത്ത് അഭിനയിച്ച് നോക്കിയെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.
ഞങ്ങളെപ്പോഴും ഒന്നിച്ചായിരുന്നു. ഡാന്‍സ് ക്ലാസില്‍ വെച്ചായിരുന്നു പരിചയത്തിലായത്. പിന്നെ, ഞങ്ങള്‍ക്കിടയില്‍ സമാനമായ കുറേ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ വിവാഹിതരായാല്‍ നല്ലതായിരിക്കുമെന്ന് കേട്ടിരുന്നു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. ഞങ്ങള്‍ ഭയങ്കര പ്രാക്ടിക്കലായിരുന്നു. നമ്മള്‍ തമ്മില്‍ വൈബ് സെറ്റാവുമെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ പ്രണയത്തിലാണ്, നമ്മളോട് കള്ളം പറഞ്ഞു എന്നൊക്കെ കരുതുന്നവരുണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അന്ന് പ്രണയത്തിലായിരുന്നില്ല. പ്രണയം തോന്നിയത് പറഞ്ഞപ്പോള്‍ തന്നെ പിടിച്ച് കെട്ടിച്ചു. അതുകൊണ്ട് പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ലെന്നും ഇരുവരും പറയുന്നു. മെയ്ന്‍സ്ട്രീം വണ്‍ ലൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇഷ്ടം സുഹൃത്തുക്കളുണ്ട് എനിക്ക്. അവരോടൊപ്പം കറങ്ങാനൊക്കെ പോവാറുണ്ട്. താര ടീച്ചര്‍ക്ക് എന്നെ അത്രയും കാര്യമായിരുന്നു. ഡാന്‍സ് ഇഷ്ടമുള്ളവരെയും, നന്നായി സംസാരിക്കുന്നവരെയുമൊക്കെ ടീച്ചര്‍ക്ക് ഒരുപാടിഷ്ടമാണ്. സംസാരിക്കുന്നതിനൊക്കെ ഒരുപാട് അടി കിട്ടിയിട്ടുണ്ടെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. പൊതുവെ എനിക്കങ്ങനെ മിണ്ടാതിരിക്കാനാവില്ല. ഞാന്‍ എന്തെങ്കിലും വിളിച്ച് പറയും. അതുകൊണ്ട് വഴക്കാളി എന്നൊരു പേരുമുണ്ട്. ബോഡി ഷെയ്മിംഗ് എന്താണെന്ന് പോലും അറിയാത്തവരാണ് വണ്ണത്തെക്കുറിച്ച് പറയുന്നത്. സെലിബ്രിറ്റിയാണെങ്കിലും, അല്ലാത്ത ആളാണെങ്കിലും എടാ, വൈഫാണോ, നല്ല വണ്ണമുണ്ടല്ലോ എന്ന് പറഞ്ഞാല്‍ സഹിക്കുമോ. നമ്മളൊരാളോട് വണ്ണത്തെക്കുറിച്ചോ, അപ്പിയറന്‍സിനെക്കുറിച്ചോ പറയാറില്ല.
മെലിഞ്ഞിരുന്നാല്‍ നമുക്ക് ജീവിക്കാനുള്ള വകയില്ലെന്ന് ആളുകള്‍ വിചാരിക്കും. കുറച്ച് തടി വെച്ചാല്‍ ഉടനെ ഇതെന്താണ്, തടി കൂടിയല്ലോ എന്നും പറയും. നന്നായി ഡ്രസ് ചെയ്താലും, സിംപിളായിട്ട് പോയാലും ഇതുപോലെയുള്ള കമന്റുകള്‍ വരാറുണ്ട്. അതൊന്നും നോക്കി നമുക്ക് ജീവിക്കാനാവില്ലെന്നും അര്‍ജുന്‍ പറയുന്നു. സൗഭാഗ്യയും ഇത്തരത്തിലുള്ള കമന്റുകളൊന്നും വകവെക്കാറില്ല. വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ പല തരത്തിലാണ് പ്രതികരണങ്ങള്‍ വരാറുള്ളത്. നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കാറേയില്ല, സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് തരുന്നവര്‍ക്ക് മറുപടി നല്‍കാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications











