For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമിക്കാന്‍ വരുമ്പോ അമ്മൂമ്മയെ കൊണ്ട് വരാന്‍ പറ്റുമോ? വിവാഹശേഷമുള്ള മാറ്റത്തെ പറ്റി താരദമ്പതിമാര്‍

  |

  ടിക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിലൂടെ ജനപിന്തുണ നേടിയെടുത്ത താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ ഈ വര്‍ഷമാണ് വിവാഹിതയാവുന്നത്. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന അര്‍ജുന്‍ സോമശേഖറുമായിട്ടായിരുന്നു സൗഭാഗ്യയുടെ വിവാഹം. ഫെബ്രുവരി 19, 20 ദിവസങ്ങളിലായി നടന്ന വിവാഹം വലിയ തരംഗമായിരുന്നു.

  ഇപ്പോള്‍ ചക്കപ്പഴം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് അര്‍ജുന്‍. ആദ്യ പരിപാടി ഹിറ്റായതോട ഇരുവരുടെയും പുതിയ അഭിമുഖങ്ങളും വന്ന് കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തിന് മുന്‍പുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അര്‍ജുനും സൗഭാഗ്യയും.

  ഏഴെട്ട് മാസം മുന്‍പ് സൗഭാഗ്യയുമായി നടത്തിയ അഭിമുഖത്തിന് ശേഷം അതില്‍ നിന്നും വില്‍ക്കാന്‍ പറ്റുന്നൊരു പോയിന്റ് കണ്ടെത്തി. 'ആരാണ് അര്‍ജുന്‍ ചേട്ടന്‍' എന്ന് അവതാരക പറയുമ്പോള്‍ അന്നത്തെ ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഇരിക്കുന്നതെന്ന് സൗഭാഗ്യ പറയുന്നു. അന്ന് സൗഭാഗ്യയെ തോക്ക് കാണിച്ച് എന്നെ കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയായിരുന്നുവെന്ന് അര്‍ജനും പറഞ്ഞു.

  Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

  ഇരുവര്‍ക്കും ഓണ്‍ലൈനിലൂടെ ഒരു ഗെയിമും നടത്തിയിരുന്നു. ഏറ്റവും ക്രേസിയായിട്ടുള്ളതും റൊമാന്റിക്കായ ആളാരാണെന്നുമുള്ള ചോദ്യത്തിന് അര്‍ജുന്‍ ആണെന്നായിരുന്നു ഇരുവരുടെയും ഉത്തരം. ആദ്യം സോറി പറയുന്നതും ഫാഷണബിളുമെല്ലാം അര്‍ജുനാണെന്നായിരുന്നു ഒരേ സ്വരത്തില്‍ ഇരുവരും പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങളും അര്‍ജുനെ തന്നെയാണ് ഉത്തരമായി പറഞ്ഞത്.

  കല്യാണം കഴിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് വന്ന മാറ്റത്തെ കുറിച്ചും ചോദ്യ വന്നിരുന്നു. ഇപ്പോള്‍ എല്ലാവരും അറിഞ്ഞ് കൊണ്ട് പന്ത്രണ്ട് മണിക്ക് ശേഷം കറങ്ങാന്‍ പോകാന്‍ തുടങ്ങിയെന്നായിരുന്നു അര്‍ജുന്റെ മറുപടി. ഇനിയിപ്പോ ഒളിച്ചും പാത്തും നടക്കണ്ടല്ലോ എന്ന് സൗഭാഗ്യയും സൂചിപ്പിച്ചു. പിന്നാലെ നിങ്ങള്‍ രഹസ്യമായി കറങ്ങി നടക്കുന്നുവെന്ന് പറയണ്ട. എല്ലാ ദിവസവും വെള്ളയമ്പലത്ത് വെച്ച് ഞാന്‍ കാണാറുണ്ടെന്ന് അവതാരക സൂചിപ്പിച്ചു. ഇതോടെ വെള്ളയമ്പലത്തിന് പുറത്ത് ഞങ്ങള്‍ പോവാറില്ലെന്നാണ് താന്‍ ഉദ്ധേശിച്ചതെന്ന് അര്‍ജുന്‍ മാറ്റി പറഞ്ഞു. ഞങ്ങളുടെ പ്രണയകാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അതിനെയെല്ലാം തൃണവല്‍കരിച്ച് കൊണ്ടാണ് കറങ്ങി നടന്നിരുന്നതെന്ന് തമാശരൂപേണ താരദമ്പതിമാര്‍ പറയുന്നു.

  നമ്മളെ ആര്‍ക്കും അറിയില്ലെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ കാസല്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാവര്‍ക്കും അറിയാം. എവിടെയെങ്കിലും ചെന്ന് നില്‍ക്കുമ്പോള്‍ ചിലര് അമ്മൂമ്മ വന്നില്ലേ? അമ്മ വന്നില്ലേ എന്നിങ്ങനെയുള്ള ചോദ്യവുമായിട്ടെത്തും. പ്രേമിക്കാന്‍ വന്ന് നില്‍ക്കുമ്പോള്‍ അമ്മൂമ്മയെ കൊണ്ട് വരാന്‍ പറ്റുമോന്ന് അവരോട് ചോദിക്കണമെന്ന് വിചാരിക്കും. പിന്നെ ഇല്ലെന്നൊക്കെ പറഞ്ഞ് ഒഴിവാക്കും. ആറ്റുനോറ്റ് കല്യാണം കഴിച്ചപ്പോള്‍ അത് കൊറോണയും കൊണ്ട് പോയി.

  വീഡിയോ കാണാം

  English summary
  Arjun Somashekar And His Wife Sowbhagya Venkitesh About Their Honeymoon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X