സൗഭാഗ്യ കുക്കിംഗ് ചെയ്യാറില്ല, അതില്‍ പരാതിയില്ലെന്ന് അര്‍ജുന്‍! ഞാന്‍ നോണ്‍വെജ് കഴിക്കാറുണ്ട്!

സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും പ്രണയിച്ച് വിവാഹിതരായവരാണ്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലരായി ഇരുവരും എത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖ പരിപാടിയായ ജെബി ജംഗക്ഷനിലേക്ക് ഇവരെത്തിയിരുന്നു. താര കല്യാണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു സൗഭാഗ്യയുടെ സുഹൃത്ത് കുക്കിംഗിനെക്കുറിച്ച് ചോദിച്ചത്. ചിരിയോടെയായിരുന്നു ഇരുവരും ഈ ചോദ്യത്തിന് മറുപടി നല്‍കിയത്.

ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി

അര്‍ജുന്‍ ചേട്ടനോട് പ്രധാനപ്പെട്ട കാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യയുടെ സുഹൃത്ത് എത്തിയത്. ഞങ്ങള്‍ സക്കുട്ടീടെ വീട്ടില്‍ ചെന്നാല്‍ ഒരു ഗ്ലാസ് വെള്ളം അവളുടെ കൈയ്യില്‍ നിന്നും ലഭിക്കില്ല, വേണേല്‍ പോയി എടുത്തുകുടി എന്നാണ് അവള്‍ പറയാറുള്ളത്. ഒരു ഗ്ലാസ് വെള്ളമെങ്കിലും ഇപ്പോള്‍ അവളുടെ കൈകൊണ്ട് അര്‍ജുന്‍ ചേട്ടന് കിട്ടാറുണ്ടോയെന്നായിരുന്നു ചോദ്യം. ഞാന്‍ കുക്ക് ചെയ്യില്ല, ഇതാണ് അവളുദ്ദേശിച്ചതെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

നിങ്ങൾ അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലർ; നിത, മുകേഷ് അംബാനിയുടെ ജീവിത പങ്കാളിയായത് ഇങ്ങനെ

വെള്ളമൊക്കെ എടുത്ത് കൊടുക്കാറുണ്ട്. കുക്കിംഗ് ചെയ്യാറില്ല അവള്‍. അച്ഛന്‍ ചെയ്യാന്‍ ഒട്ടും സമ്മതിക്കില്ലെന്ന മറുപടിയായിരുന്നു സൗഭാഗ്യ നല്‍കിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും ഫോഴ്‌സ് ചെയ്ത ചെയ്യിപ്പിച്ചിട്ടില്ലെന്ന മറുപടിയായിരുന്നു താര കല്യാണ്‍ നല്‍കിയത്. അച്ഛനാണ് വേണ്ട, കുക്കിംഗ് ചെയ്യേണ്ടെന്ന് പറഞ്ഞത്.

Sowbhagya

സൗഭാഗ്യ കുക്ക് ചെയ്യാത്തതില്‍ തനിക്ക് പരാതിയില്ലെന്ന് അര്‍ജുന്‍ പറയുന്നു. ഇത് വെച്ച് ഇതേ കഴിക്കാവൂ എന്ന് പറയില്ലല്ലോ. ഇതാണുണ്ടാക്കിയതെങ്കില്‍ ഇത് പോരായിരുന്നു എന്ന് തോന്നില്ലല്ലോ, ഇതാവുമ്പോള്‍ ഇഷ്ടമുള്ളത് ഉണ്ടാക്കാം. താന്‍ നോണ്‍വെജ് കഴിക്കില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അര്‍ജുന്‍ നോണ്‍ വെജ് കഴിക്കുന്നതില്‍ ഒരു വിരോധവുമില്ല. നല്ല ഐറ്റംസൊക്കെ വാങ്ങി നമുക്ക് തന്നെ കഴിക്കാലോ, സൗഭാഗ്യ വെജിറ്റേറിയത് എനിക്ക് ലോട്ടറിയാണെന്നും അര്‍ജുന്‍ പറയുന്നു.

പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പാടാനറിയില്ലെന്നും പാടിയാല്‍ സൗഭാഗ്യ ഓടിക്കുമെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് അമ്മയും മകളും പാടിയത്. പാട്ടില്ലാതെ നൃത്തമില്ലല്ലോയെന്നായിരുന്നു അര്‍ജുന്റെ ചോദ്യം. സൗഭാഗ്യയുടെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ചും അര്‍ജുന്‍ തുറന്നുപറഞ്ഞിരുന്നു. അര്‍ജുന്‍റെ ചീത്ത സ്വഭാവത്തെക്കുറിച്ച് സൗഭാഗ്യയും പറഞ്ഞത്. ഇവരുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X