അങ്ങനെ വിട്ടുകളയാൻ പറ്റുമോ! മറ്റൊരു മികച്ച നേട്ടം, ആ സന്തോഷം പങ്കുവച്ച് അർജുൻ

വിട്ട് കളയണം... സോഷ്യൽ മീഡിയയിൽ അടുത്ത കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാക്കാണ് ഇത്. ദിനം പ്രതി ട്രെന്റുകൾ മാറി മറിയുന്ന സമൂഹമാധ്യമങ്ങളിൽ വിട്ടുകളയണം എന്ന വാക്ക് വിട്ട് കളയാതെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ടിക് ടോക്ക് വീഡിയോകൾ അരങ്ങ് തകർക്കുമ്പോൾ യൂട്യൂബ് വീഡിയോയിലൂടെ ജനങ്ങളുടെ മനസ്സിൽ വിട്ട് പോകാതെ പറ്റിപ്പിടിച്ച് നിൽക്കുകയാണ് അർജുൻ സുന്ദരേശൻ എന്ന ചെറുപ്പക്കാരൻ. നാല് ദിവസം കൊണ്ട് 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയെടുത്ത അർജുൻ ദിവസങ്ങൾക്ക് അകം തന്നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

അർജുൻ നേരിട്ട് ലൈവിൽ എത്തിയാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ഏകദേശം രണ്ട് വർഷം മുൻപാണ് അർജുൻ Arjyou എന്ന് പേരുള്ള യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ആദ്യമൊന്നും വലിയ ചലനമില്ലാതിരുന്ന യൂട്യൂബ് ചാനലിൽ ടിക് ടോക്ക് റോസ്റ്റിങ്ങ് വീഡിയോ എത്തിയതോടെ കാര്യങ്ങൾ മാറുകയായിരുന്നു. വെറും നാല് ദിവസം കൊണ്ട് 10 ലക്ഷം സബസ്ക്രൈബേഴ്സിനെ സൃഷ്ടിക്കുകയായിരുന്നു. ഇപ്പാഴിത തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച് അർജുൻ.

 നന്ദിയുണ്ട്

ചുരുങ്ങിയ വാക്കുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും അതുപോലെ റോസ്റ്റ് ചെയ്യുകയും ചെയ്യുന്ന അർജുൻ ലൈവിൽ എത്തിയത് ഏറെ അമ്പരപ്പോടെയാണ്. ലൈവിൽ വന്ന് പരിചയമില്ലെന്നും അതിനാൽ തന്നെ എന്ത് പറയണമെന്ന് അറിയില്ലെന്നും ആമുഖമായി പറയുന്നുണ്ട്. ഭയങ്കര സന്തോഷമുണ്ടെന്നും നിങ്ങൾ കാരണം നമുക്ക് രണ്ട് മില്യൺ സബ്സ്ക്രൈബേഴ്സ് ആയിരിക്കുകയാണെന്നും അർജുൻ പറയുന്നു. 2 ലക്ഷം എന്ന് പറഞ്ഞാൽ അത് അത്രവലിയ കാര്യമല്ല.ഇതൊരു വലിയ കാര്യം തന്നെയാണ്- അർജുൻ വീഡിയോയിൽ പറയുന്നു.

 റീഫ്രഷ് ചെയ്തു കൊണ്ടിരുന്നു

നിങ്ങളെ പോലെ ഞാനും രണ്ട് മില്യൺ ആയോ എന്ന് അറിയാൻ റീഫ്രഷ് ചെയ്തു കൊണ്ടിരുന്നു. പെട്ടെന്ന് 1.99 മില്യൻ മാറി 2 മില്യൻ എന്ന് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. അതുകൊണ്ടാണ് ലൈവിൽ വന്നതെന്നും അർജുൻ പറഞ്ഞു. 20 ലക്ഷം കുടുംബാംഗങ്ങൾക്കും നന്ദിയുണ്ടെന്ന് അർജുൻ പറഞ്ഞു. കൂടാതെ പുതിയ വീഡിയോയുടെ എഡിറ്റിങ്ങ് നടക്കുകയാണെന്നും ഉടൻ തന്നെ പങ്കുവെയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലൈവ് വീഡിയോയിൽ തന്നെ 10 ലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു.

 റോസ്റ്റിങ് വീഡിയോ

ബിഎ മർട്ടിമീഡിയ മൂന്നാം വർഷ വിദ്യാർഥിയാണ് അർജുൻ. ലോക്ക് ഡൗണിനെ തുടർന്നാണ് റിയാക്ഷൻ വീഡിയോയുമായി എത്തുന്നത്. ടിക് ടേക്ക് വീഡിയോകളെയാണ് റോസ്റ്റിങ്ങിനായി അർജുൻ തിരഞ്ഞെടുത്തത്. സുഹൃത്തുക്കളാണ് ഇതിനായി വിഡിയോകൾ അയച്ചു നൽകിയത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയായിരുന്നു. അതിനൊപ്പം തന്നെ അർജുന്റെ ചില ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു. വിട്ട് കളയണം, സീരിയസ് ആയി ചെയ്തതാണെങ്കിലും കോമഡി ആയിട്ടുണ്ട്... എന്നിവ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.

Recommended Video

അർജുന്റെ ടിക് ടോക് റോസ്റ്റിംഗിനെ പറ്റി ജനങ്ങൾ പറയുന്നു | FilmiBeat Malayalam
വിമർശനങ്ങൾ

വീഡിയോ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുമ്പോൾ ഒരു വശത്ത് വിമർശനങ്ങൾ ഉയരുകയായിരുന്നു.ദുർബല വിഭാഗങ്ങളെ ആക്ഷേപിക്കുന്നു എന്നതാണ് പ്രധാന വിമർശനം. എന്നാൽ തനിയ്ക്ക് ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും അർജുൻ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. അർജുനെതിരെ നിരവധി റിയാക്ഷൻ വീഡിയോകളും എത്തുന്നുണ്ട്.

വീഡിയോ കാണാം

Read more about: news arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X