twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എപ്പോൾ വേണമെങ്കിലും തന്റെ യുട്യൂബ് ചാനൽ അടിച്ച് പോയേക്കാം, പ്രേക്ഷകരോട് അഭ്യർഥനയുമായി അർജുൻ

    |

    കറുത്ത വട്ട കണ്ണടയും കറുത്ത തൊപ്പിയും ധരിച്ച് പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ക്ഷണിക്കാതെ എത്തിയ അതിഥിയാണ് അർജുൻ സുന്ദരേശൻ എന്ന ചെറുപ്പക്കാരൻ. ഇതുവരെ കാണാത്ത ഒരു പ്രമേയവുമായി അർജുൻ എത്തിയപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. ടിക് ടോക്ക് വീഡിയോകൾ അരങ്ങ് തകർക്കുമ്പോഴാണ് ഇതിനെ റോസ്റ്റ് ചെയ്ത് അർജുൻ എത്തുന്നത്. ആദ്യ വീഡിയോ തന്നെ ഹിറ്റ് ലിസ്റ്റിൽ എത്തുകയായിരുന്നു. കേവലം നാല് ദിവസം കൊണ്ട് 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടാൻ അർജുന് സാധിച്ചു.

    ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 20 ലക്ഷം കാഴ്ചക്കാരെ നേടി Arjyou യൂട്യൂബിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിത തന്റെ യൂട്യൂബ് ചാനൽ എപ്പോൾ വേണമെങ്കിലും അടിച്ചു പോയേക്കാമെന്ന് അർജുൻ. പുതിയ വീഡിയോയിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്റെ പുതിയ ചാനലും അർജുൻ പരിചയപ്പെടുത്തിയിട്ടുണ്ട്.

    ആൻസറിങ് പേഴ്സണൽ ക്വസ്റ്റൻസ്

    ആൻസറിങ് പേഴ്സണൽ ക്വസ്റ്റൻസ് എന്ന് വീഡിയോയുമായിട്ടാണ് അർജുൻ എത്തിയിരിക്കുന്നത്. തനിയ്ക്ക് ലഭിച്ച് കമന്റുകൾക്ക് മറുപടിയുമായിട്ടാണ് അർജുൻ വീഡിയോയിൽ എത്തിയത്. നിങ്ങളുടെ സബ്സ്ക്രൈബേഴ്സിനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു ചാനൽ അടിച്ചു പോകുന്നതിനെ കുറിച്ച് അർജുൻ പറഞ്ഞത്.ഇതൊരു സീരിയസ് കാര്യമാണ്. എന്റെ ചാനൽ ഏത് സമയം വേണമെങ്കിലും അടിച്ച് പോകും. എനിക്ക് ഇപ്പോൾ തുറക്കുമ്പോൾ തന്നെ ചാനൽ റിവ്യൂ ചെയ്യാനാണ് ഓപ്ഷൻ വരുന്നത്. എന്താണ് അങ്ങനെയെന്ന് അറിയില്ല. ഇനി തന്റെ ചാനൽ അപ്രതീക്ഷിതമായി കണ്ടില്ലെങ്കിൽ ഫോളോ ചെയ്യാൻ പുതിയ ചാനലും അർജുൻ പരിചയപ്പെടുത്തി. കൂടാതെ അതിന്റെ ലിങ്കും വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

     യൂട്യൂബിന് ഇഷ്ടമല്ല

    പതിനായിരം സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ തന്നെ കിട്ടേണ്ട കമ്മ്യൂണിറ്റി ടാബ് തനിയ്ക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും അർജുൻ വീഡിയോയിൽ പറയുന്നുണ്ട്. യു ട്യൂബിന് തന്നെ ഇഷ്ടമല്ലാത്തകൊണ്ടായിരിക്കും അതെന്നും അർജുൻ പറയുന്നു. കൂടാതെ യൂട്യൂബിൽ എന്തു കൊണ്ട് തന്റെ വീഡിയോ ട്രെന്റിങ്ങ് ആകുന്നില്ല എന്ന ചോദ്യത്തിന് യു ട്യൂബ് എന്നെ വെറുക്കുന്നു എന്ന മറുപടിയാണ് അർജുൻ നൽകിയത്. യൂട്യൂബിന്റെ അൽഗോരിതം പെട്ടെന്ന് ആർക്കും ക്രാക്ക് ചെയ്യാൻ പറ്റില്ലെന്നും എന്താണ് കാര്യമെന്ന് അറിയില്ലെന്നും അർജുൻ വിശദമാക്കുന്നു.

     എല്ലാവർക്കും നന്ദി

    20 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയതിന് പിന്നാലെ പ്രേക്ഷകരോട് നന്ദി അറിയിച്ച് അർജുൻ രംഗത്തെത്തിയിരുന്നു. 20 ലക്ഷം കുടുംബാംഗങ്ങൾക്കും നന്ദിയുണ്ടെന്നാണ് അർജുൻ ലൈവിൽ എത്തി പറഞ്ഞത്. ഭയങ്കര സന്തോഷമുണ്ടെന്നും നിങ്ങൾ കാരണം നമുക്ക് രണ്ട് മില്യൺ സബ്സ്ക്രൈബേഴ്സ് ആയിരിക്കുകയാണെന്നും അർജുൻ പറയുന്നു. 2 ലക്ഷം എന്ന് പറഞ്ഞാൽ അത് അത്രവലിയ കാര്യമല്ല.ഇതൊരു വലിയ കാര്യം തന്നെയാണ്- വീഡിയോയിൽ പറയുന്നു.

    Recommended Video

    അർജുന്റെ ടിക് ടോക് റോസ്റ്റിംഗിനെ പറ്റി ജനങ്ങൾ പറയുന്നു | FilmiBeat Malayalam
     റോസ്റ്റിങ്ങ്

    ഇം​ഗ്ലീഷിൽ സജീവമായ റോസ്റ്റിങ്-റിയാക്ഷൻ വീഡിയോകളെ മാത്യകയാക്കിയാണ് ടിക് ടേക്ക് വീഡിയോകളെ റോസ്റ്റിങ്ങിനായി തിരഞ്ഞെടുത്തത്. സുഹൃത്തുക്കളാണ് ഇതിനായി വിഡിയോകൾ അയച്ചു നൽകിയത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയായിരുന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുമ്പോൾ ഒരു വശത്ത് വിമർശനങ്ങൾ ഉയരുകയായിരുന്നു.ദുർബല വിഭാഗങ്ങളെ ആക്ഷേപിക്കുന്നു എന്നതാണ് പ്രധാന വിമർശനം. എന്നാൽ തനിയ്ക്ക് ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും അർജുൻ പലപ്പോഴായ തുറന്ന് പറഞ്ഞിട്ടുണ്ട്. അർജുനെതിരെ നിരവധി റിയാക്ഷൻ വീഡിയോകളും എത്തുന്നുണ്ട്.

    Read more about: news arjun
    English summary
    Arjyou Vlogger Arjun Sundaresan Launced A New Youtube Channel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X