For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ പറയുന്ന കാര്യങ്ങള്‍ നമുക്കും പ്രചോദനമാവും, മനസുതുറന്ന് സന്തോഷ് രാമന്‍

  |

  മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബറോസിന്‌റെ ചിത്രീകരണം മുന്‍പ് ആരംഭിച്ചതാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്‌റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ വിദേശ താരങ്ങളും എത്തുന്നുണ്ട്.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് അണിയിച്ചൊരുക്കുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന സിനിമ ദൃശ്യ വിസ്മയം തന്നെ സമ്മാനിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. അതേസമയം ബറോസ് അനുഭവം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന്‍.

  മാലിക്കിന്‌റെ പ്രീ പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബറോസിലേക്ക് തന്നെ ആദ്യം ക്ഷണിക്കുന്നത് എന്ന് സന്തോഷ് രാമന്‍ പറയുന്നു. അന്ന് ആര്‍ട്ട് ഡയറക്ഷന്‍ ടീമിനും, പ്രൊഡക്ഷന്‍ ടീമിനും വേണ്ടിയുളള ഒരു അഡ്വെെസറി ബോര്‍ഡ് കമ്മറ്റി ജിജോ സാറ് ഉണ്ടാക്കിയിരുന്നു. അതിലേക്കാണ് എന്നെ വിളിച്ചത്. പ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാം ഉളള ഒരു കമ്മറ്റി.

  'ബറോസിന്‌റെ കഥയും കാര്യങ്ങളുമൊക്കെ ജിജോ സാറ് അന്ന് പറഞ്ഞുതന്നു. ആര്‍ട്ട് വിഭാഗത്തിന് എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക, അതെല്ലാം പറഞ്ഞുതരാന്‍ ജിജോ സാറ് ആവശ്യപ്പെട്ടു. ഞാന്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍ എന്ന് പിന്നീടാണ് ബറോസ് ടീം അറിയിക്കുന്നത്. ബറോസ് ചിത്രീകരണ സമയത്ത് ലാലേട്ടന്‍ മോണിറ്ററിന് മുന്നില്‍ എപ്പോഴും ഉണ്ടാവാറുണ്ട് എന്നും' സന്തോഷ് രാമന്‍ പറഞ്ഞു.

  'ഷോട്ട് എടുക്കുന്ന സമയത്ത് ഒകെ ഫ്രെയിമിലുളള ഒരു സാധനം മാറ്റിയിട്ട്, വേറൊരു പ്രോപ്പര്‍ട്ടി അവിടെ വെക്കാന്‍ പറ്റുമോ എന്നൊക്കെ അദ്ദേഹം ചോദിക്കും. ആ കളറ് അവിടെ യോജിക്കില്ലെ?, അത് കുറച്ചുകൂടെ നന്നാവൂലെ എന്നൊക്കെ ലാലേട്ടന്‍ പറയും. അങ്ങനെയുളള സജഷന്‍സ് വരുമ്പോള്‍ നമുക്കും പ്രചോദനമാവും', സന്തോഷ് രാമന്‍ പറയുന്നു.

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  'ലാലേട്ടന്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെല്ലാം ഞങ്ങളെ ഭയങ്കരമായിട്ട് പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു സംവിധായകന്‍ സിനിമയുടെ ക്യാപ്റ്റനാണെങ്കില്‍ ആ ഒരു ക്യാപ്റ്റന്‍ഷിപ്പ് പുളളിയുടെ കൈയ്യില്‍ കൃത്യമായിട്ടുണ്ട്. പ്രീ പ്രൊഡക്ഷന്‍ സമയത്തും ലാലേട്ടന്‍ ഉണ്ടായിരുന്നു. ബറോസില്‍ എല്ലാവരും ലെജന്‍ഡ്‌സാണ്, ജിജോ സാറും, സന്തോഷ് ശിവന്‍ സാറും, ലാലേട്ടനും ഒകെയുളള സിനിമ'.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  Mammootty's mass Entry For Barroz Movie Pooja | Mohanlal | FilmiBeat Malayalam

  'വളരെ സൂക്ഷ്മമായിട്ടുളള കാര്യങ്ങളില്‍ പോലും ലാലേട്ടന്‍ അഭിപ്രായം പറയാറുണ്ടെന്നും' സന്തോഷ് രാമന്‍ പറഞ്ഞു. 'അദ്ദേഹത്തിനുളളില്‍ നല്ലൊരു ചിത്രകാരനുണ്ട്. ചിത്രകല ആസ്വദിക്കുന്നവരെ ചിത്രകാരനായി ഞാന്‍ കാണുന്നു', അഭിമുഖത്തില്‍ കലാസംവിധായകന്‍ വ്യക്തമാക്കി. അതേസമയം കോവിഡ് സാഹചര്യത്തില്‍ ബറോസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഉളളത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ബ്രോ ഡാഡിയില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  കൈനിറയെ ചിത്രങ്ങളാണ് മോഹന്‍ലാലിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‌റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം റിലീസ് മുടങ്ങിക്കിടക്കുകയാണ്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ മരക്കാര്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

  മരക്കാറിന് പുറമെ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടും ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ആറാട്ട് ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് എടുത്തത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്‌റെ ടീസറും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് തരംഗമായിരുന്നു. തിയ്യേറ്റര്‍ റിലിസിനായി കാത്തുനില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ കൂടിയാണ് മരക്കാറും ആറാട്ടും. കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാനും മോഹന്‍ലാലിന്‌റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മരക്കാറിന് ശേഷം ബോക്‌സറായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു ചിത്രം പ്രിയദര്‍ശനും പ്രഖ്യാപിച്ചു.

  ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും

  ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് മോഹന്‍ലാല്‍ ബറോസ് പ്രഖ്യാപിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പുളള ചിത്രമാണ് ബറോസ്. അതിന്‌റെ പ്രധാന കാരണം ലാലേട്ടന്‌റെ ആദ്യ സംവിധാന സംരംഭം എന്നത് തന്നെ. ബറോസിലെ മോഹന്‍ലാലിന്‌റെ ലുക്ക് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു പാന്‍ ഇന്ത്യന്‍ പ്രോജക്ട് ആയിട്ടാവും സിനിമ എത്തുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തിയ്യേറ്ററില്‍ തന്നെ കാണേണ്ട ഒരു ചിത്രം തന്നെയാണ് ബറോസ്. ത്രീഡി ഫോര്‍മാറ്റില്‍ എടുക്കുന്ന സിനിമ ആയതുകൊണ്ട് തന്നെ ദൃശ്യവിസ്മയം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ബറോസിന്‌റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബറോസ് തുടങ്ങിവെച്ച ശേഷമാണ് മോഹന്‍ലാല്‍ മറ്റു ചിത്രങ്ങളിലേക്ക് പോയത്. മോഹന്‍ലാലിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ദൃശ്യം 2 ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് ഒടിടി റിലീസിലൂടെ നേടിയത്‌.

  Read more about: mohanlal
  English summary
  art director santhosh raman shares working experience in mohanlal's directorial venture barroz movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X