'ഒരുപാട് പേർ എന്നെ ചീത്ത വിളിച്ചു, പ്രാങ്കായിരുന്നു, എല്ലാവരോടും നന്നായി പെരുമാറുന്ന ഒരാളാണ് ഞാൻ‌'; നസീർ

അന്ന് നടന്ന സംഭവങ്ങൾ അഭിനയിച്ചതാണെന്ന് ജനങ്ങളോട് പറയണമെന്ന് തോന്നി അതിനാണ് ഞാൻ വന്നത്. എന്നാണ് അന്ന് വഴക്ക് പറഞ്ഞ അതേ അവതാരകയെ വീണ്ടും വീട്ടിൽ‌ വിളിച്ചുവരുത്തി സംസാരിക്കവെ നസീർ പറഞ്ഞത്

മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ താരമാണ് നസീർ സംക്രാന്തി. കഴിഞ്ഞ ദിവസം പ്രമുഖ യുട്യൂബ് ചാനലായ ബിഹൈൻവുഡ്സിൽ നിന്നും നസീർ സംക്രാന്തിയുടെ അഭിമുഖം എടുക്കാൻ വന്ന അവതാരകയോട് താരം ദേഷ്യപ്പെട്ടത് വലിയ ചർച്ചയായിരുന്നു. നസീർ വളരെ മോശമായി പെരുമാറിയെന്നാണ് എല്ലാവരും ഒന്നടങ്കം കുറ്റപ്പെടുത്തിയത്.

ഇപ്പോഴിത സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നസീർ സംക്രാന്തി. കോഴിക്കോട് നിന്നും ട്രെയിൻ ലഭിക്കാൻ വൈകിയതിനാൽ അവതാരക എത്താൻ നാല് മണിക്കൂർ വൈകി. ശേഷം നസീർ സംക്രാന്തിയുടെ വീട്ടിൽ വന്ന അവതാരകയ്ക്ക് വീട്ടുകാർ ഭക്ഷണം നൽകുകയും ചെയ്തു.

Artist Naseer Sankranthi, Artist Naseer Sankranthi news, Artist Naseer Sankranthi video, Artist Naseer Sankranthi photos, ആർട്ടിസ്റ്റ് നസീർ സംക്രാന്തി, ആർട്ടിസ്റ്റ് നസീർ സംക്രാന്തി വാർത്ത, ആർട്ടിസ്റ്റ് നസീർ സംക്രാന്തി വീഡിയോ, ആർട്ടിസ്റ്റ് നസീർ സംക്രാന്തി ചിത്രങ്ങൾ

അവതാരക ചോറ് കഴിച്ചുകൊണ്ടിരിക്കെ പറഞ്ഞ സമയത്ത് എത്താത്തതിന്റെ പേരിലും തന്നെ വെയിറ്റ് ചെയ്യിപ്പിച്ചതിന്റെ പേരിലും നസീർ‌ സംക്രാന്തി അവതാരകയോട് വളരെ മോശമായി ദേഷ്യപ്പെട്ടു. ചോറ് കഴിച്ചുകൊണ്ടിരുന്ന അവതാരകയോട് നസീർ സംക്രാന്തി ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ വരെ ദേഷ്യപ്പെട്ടു.

അവതാരക എത്താൻ വൈകിയത് കൊണ്ട് ചാനൽ ടീമും നസീർ സംക്രാന്തിയും ചേർന്ന് അവതാരകയ്ക്ക് ചെറിയ പ്രാ​ങ്ക് കൊടുത്തതായിരുന്നു അത്.

വീ‍ഡിയോയുടെ അവസാനം നസീർ അത് പറയുകയും ചെയ്തിരുന്നു. പ്രാങ്ക് വീഡിയോ വൈറലായപ്പോൾ നിരവധി പേർ നസീർ സംക്രാന്തിയെ കുറ്റപ്പെടുത്തി. ഭക്ഷണം കൊടുത്തശേഷം ദേഷ്യപ്പെട്ടുവെന്നതാണ് ഏറെയും ആളുകൾ നസീറിനെതിരെ തിരിയാൻ കാരണം. കുറച്ച് ദിവസം മുമ്പ് വൈറലായ വീഡിയോയിൽ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കുകയാണ് നസീർ സംക്രാന്തി. ഒപ്പം അന്ന് താരം ദേഷ്യപ്പെട്ട അവതാരകയുമുണ്ട്.

ഞാൻ നിന്നെ വഴക്ക് പറ‍ഞ്ഞുവെന്ന് പറ‍ഞ്ഞ് എന്റെ ഉമ്മ എന്റെ വീട്ടിൽ നിന്നും അനിയന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായൊരു എപ്പിസോഡ് ആയിരുന്നു. ഞാൻ എല്ലാവരോടും നല്ല രീതിക്ക് പെരുമാറുന്ന ഒരാളാണ്.

'ഇത് എനിക്ക് ഭയങ്കര ഫീൽ ചെയ്തു. എന്നെ ഒരുപാട് പേർ ചീത്ത പറഞ്ഞു. ഞാൻ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമോ. ഒരാൾക്ക് ആഹാരം കൊടുക്കുമ്പോൾ മനസ് അറിഞ്ഞാണ് നമ്മൾ കൊടുക്കുന്നത്. ആഹാരമാണ് മനുഷ്യന് ഏറ്റവും വലുത്. അന്ന് നടന്ന സംഭവം അഭിനയിച്ചതല്ലേ. പക്ഷെ ആളുകൾ അത് സീരിയ‌സായി എടുത്തു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് പറയുമ്പോൾ എനിക്ക് സങ്കടം വരും.'

'ഒരുപാട് പേർ ഫീഡ്ബാക്ക് തന്നതുകൊണ്ടാണ് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്. ഒ​രാൾ കോഴിക്കോട് നിന്ന് വരുന്നുണ്ടെന്നും അവൾക്ക് ഫുഡ് ഉണ്ടാക്കണമെന്നും ഞാൻ ഭാര്യയോട് പറഞ്ഞ് വെച്ചിരുന്നു. എന്റെ വീട്ടിൽ വരുന്നവരെല്ലാം നല്ല ഭക്ഷണം കഴിച്ച് വീണ്ടും എന്റെ വീട്ടിൽ വരുണമെന്ന് ആ​ഗ്രഹിക്കുന്നയാളാണ് ഞാൻ.'

Artist Naseer Sankranthi, Artist Naseer Sankranthi news, Artist Naseer Sankranthi video, Artist Naseer Sankranthi photos, ആർട്ടിസ്റ്റ് നസീർ സംക്രാന്തി, ആർട്ടിസ്റ്റ് നസീർ സംക്രാന്തി വാർത്ത, ആർട്ടിസ്റ്റ് നസീർ സംക്രാന്തി വീഡിയോ, ആർട്ടിസ്റ്റ് നസീർ സംക്രാന്തി ചിത്രങ്ങൾ

'ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഞാൻ ചിരിക്കുന്നില്ലെന്നും പരാതി കേൾക്കാറുണ്ട്. എനിക്ക് ചിരി വരുമ്പോൾ ഞാൻ ചിരിക്കാറുണ്ട്. മനപൂർവം ചിരിക്കാത്തതല്ല. പതിനാറാം വയസിൽ സ്റ്റേജിൽ കയറി തുടങ്ങിയ ആളാണ് ഞാൻ. മിമിക്രി അരച്ച് കലക്കി കുടിച്ചിട്ടുണ്ട്. അന്ന് നടന്ന സംഭവങ്ങൾ അഭിനയിച്ചതാണെന്ന് ജനങ്ങളോട് പറയണമെന്ന് തോന്നി അതിനാണ് ഞാൻ വന്നത്.'

എന്നാണ് അന്ന് വഴക്ക് പറഞ്ഞ അതേ അവതാരകയെ വീണ്ടും വീട്ടിൽ‌ വിളിച്ചുവരുത്തി സംസാരിക്കവെ നസീർ പറഞ്ഞത്. 'നമ്മൾ പ്രതീക്ഷിക്കാതെ എന്തൊക്കയോ നടന്നു. ആഹാരത്തിന് മുമ്പിലിരുന്ന് പറഞ്ഞുവെന്നതുകൊണ്ടാണ് വിഷയമായത്.'

'ടീം ക്യാമറ സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ വരുന്നുണ്ടെന്ന് തോന്നിയിരുന്നു' എന്നാണ് നസീർ സംക്രാന്തിയെ ആശ്വസിപ്പിച്ച് സംസാരിച്ച് അവതാരക പറഞ്ഞത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X