twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ റിസ്ക്ക് സാജൻ ഏറ്റെടുക്കണം, 'മരണ വെപ്രാളമായിരുന്നു! അന്ന് മരിക്കാൻ കയറിട്ടതാണെന്ന് സാജൻ പള്ളുരുത്തി

    |

    മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് സാജൻ പള്ളുരുത്തി. കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സാജൻ. നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ സാജന്റെ വ്യക്തിജീവിതത്തിൽ ദുരിതപ്പെയ്ത്ത് ആയിരുന്നു . ഒമ്പത് വർഷത്തോളം കാലം കലാരം​ഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.

    ജീവിതത്തിലുണ്ടായ ദുരിതങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. അടുത്തിടെ ഫ്ലവേഴ്സ് ടിവിയിൽ അതിഥിയായി എത്തിയപ്പോഴാണ് താൻ ആനുഭവിച്ച ദുരിത ജീവിതത്തെക്കുറിച്ച് പറഞ്ഞത്. എനിക്കൊരു അനിയനുണ്ട്. അവൻ സുഖമില്ലാത്തതാണ്. 50 വയസ്സ് പ്രായമുണ്ട്.

    'എല്ലാ കാര്യങ്ങൾക്കും മറ്റൊരാളുടെ സഹായം വേണം. ഒരു ദിവസം കണ്ണിന് എന്തോ പറ്റി ചേട്ടാ എന്ന് പറഞ്ഞു. അതുകേട്ട് ഇനി എവിടെയൊക്കെ വീണ് എന്തൊക്കെ പറ്റും എന്നെല്ലാം അമ്മ വിഷമം പറയാനും തുടങ്ങി. ഞാൻ ഉടൻ തന്നെ അനിയനുമായി ആശുപത്രിയിലേക്ക് പോയി' .

    Sajan

    'ഡോക്ടറോട് വിവരം പറഞ്ഞു. അനിയനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു കണ്ണിന് തിമിരം പിടിപ്പെട്ടു. രണ്ട് കണ്ണിൻ്റെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെ‍ട്ടുവെന്ന് പറഞ്ഞു. അതു കേട്ടപ്പോൾ ആകെ തകർന്നുപോയി ഞാൻ . ഇനി എന്താ ചെയ്യേണ്ടതെന്ന് ഡോക്ടറോട് ചോദിച്ചു. പിന്നീട് ഷു​ഗർ ഒക്കെ ചെക്ക് ചെയ്ത് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി വാസൻ ഐ കെയർ ആശുപത്രിയിലേക്ക് പോയി'.

     'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

    'അവിടെ ചെന്ന് ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു , എനിക്ക് ആകെയുള്ള ഒരു അനിയനാണ് കാഴ്ച നഷ്ടപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത്. ഓപ്പറേഷൻ ചെയ്താൽ കണ്ണിൻ്റെ കാഴ്ച തിരിച്ച് ലഭിക്കുമെന്ന് പറ‍ഞ്ഞു. എന്ത് ചെയ്തിട്ടാലും വേണ്ടീല്ല. എവിടെ വേണേലും ഒപ്പിട്ട് താരം അവൻ്റെ ഓപ്പറേഷൻ നടത്തണമെന്ന് ഞാൻ വായാപിടിച്ചു'.

    'പിന്നീട് വളരെ പാടുപെട്ട് അനിയനെ അനസ്തേഷ്യ കൊടുത്ത് മയക്കിയ ശേഷം രണ്ട് കണ്ണിൻ്റെയും ഓപ്പറേഷൻ നടത്തി. പിന്നീട് ഉളള പതിനഞ്ച് ദിവസം വളരെ നിർണ്ണായകമായിരുന്നു. കണ്ണിനൊരു ഇൻഫെക്ഷനും വരാതെ ഞാനും അമ്മയും മാറി മറി ഇരുന്ന് അവനെ നോക്കി. അങ്ങനെ അവന് കാഴ്ച തിരികെ കിട്ടി. അന്ന് വളരെ സന്തോഷിച്ച ദിവസമായിരുന്നു'.

    sajan

    'പെട്ടെന്നൊരു ദിവസമാണ് ജീവിതത്തിൽ എല്ലാം ആയിരുന്ന അമ്മ പോകുന്നത്. ഒരു ദിവസം ഉച്ചക്ക് സുഖമില്ലാതെ വരികയും തുടർന്ന് കുറച്ച് ദിവസം ആശുപത്രിയിലും കഴിഞ്ഞ് അമ്മ ഒരു പോക്ക് അങ്ങ് പോയി. പിന്നീട് അച്ഛനും അനിയനുമാണ് എനിക്കുള്ളത്. അമ്മയുടെ മരണ ശേഷം കുറച്ച് നാൾ കഴിഞ്ഞ് അച്ഛനും കിടപ്പിലായി. അമ്മ മരിച്ച് ഒമ്പത് വർഷമായപ്പോൾ അച്ഛനും മരിച്ചു'.

    'അമ്മ മരിച്ചതിന് ശേഷം അച്ഛനെയും അനിയനെയും പരിപാലിച്ചത് ഞാനായിരുന്നു. അതിനിടയിൽ അച്ഛനെ കുളിപ്പിക്കുന്നതൊക്കെ ചൂട് വെള്ളത്തിലാണ്. ഒരിക്കൽ അച്ഛനെ ചൂട് വെള്ളത്തിൽ കുളിപ്പിച്ച ശേഷം അനിയൻ്റെ അടുത്തേക്ക് പോകാൻ വീണ്ടും ചൂട് വെള്ളം എടുത്തു. കുറച്ച് മാറിയപ്പോഴേക്കും തിളച്ച് കൊണ്ടിരുന്ന വെള്ളം ദേഹത്തേക്ക് വീഴുകയായിരുന്നു.

    ആ നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ നിന്നുപോയി. തുടയുടെ അവിടെ നിന്ന് അങ്ങോട്ട് തൊലി താഴേക്ക് ഉരിഞ്ഞ് പോവുകയായിരുന്നു. ആ സമയം മരിക്കാം എന്ന് കരുതി കയറിട്ടതാണ്'.

    പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻപലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

    'മക്കൾ എന്തായാലും വളരും പക്ഷെ അനിയനും അച്ഛനും ആരും ഇല്ലാണ്ടാകും. ഒരു സഹായത്തിന് പോലും. അങ്ങനെ ആ തീരുമാനത്തിൽ നിന്ന് പിന്മാറിയ ശേഷം ആശുപത്രിയിലേക്ക് പോയി. പിന്നീട് രണ്ട് മാസം റെസ്റ്റായിരുന്നു. പക്ഷെ അതിനിടയിലും അച്ഛൻ്റെയും അനിയൻ്റെയും കാര്യം നോക്കുകയും ചെയ്തിരുന്നു', സാജൻ പറഞ്ഞു.

    കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻകോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

    'ഇതിനിടെ ഞാനൊന്ന് മരിച്ചു. അത് വാർത്തകളിലും സോഷ്യൽ മീഡിയയിലും വന്നു. ഞാൻ ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു ഞാൻ മരിച്ചിട്ടുണ്ടെന്ന് പറ‍ഞ്ഞ് പലരും വിളിക്കുമെന്ന്. ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ സിനിമയിലേക്ക് തിരികെ വരുന്നത്', സാജൻ വ്യക്തമാക്കി.

    Read more about: sajan palluruthy
    English summary
    Artist Sajan Palluruthy open ups his struggling Life story and his brothers life at flowers oru kodi goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X